ഷിക്കാഗോ: ആഗോള പ്രവാസി മലയാളീ സംഘടനകളിൽ ഏറ്റവും അധികം പ്രവർത്തന പാരമ്പര്യമുള്ള  ഷിക്കാഗോ മലയാളി അസോസിയേഷൻ  വർഷം തോറും  നടത്തിവരുന്ന കലാമേള ഈ വർഷം ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ  ബെൽവുഡ് സീറോമലബാർ കത്തീഡ്രലിലെ വിവിധ   ഓഡിറ്റോറിയങ്ങളിൽ  വച്ച് നടത്തപ്പെടുന്നു .

1972 മുതൽ നാളിതുവരെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ  പ്രിയപ്പെട്ട സംഘടനയാണ്  ഷിക്കാഗോ മലയാളീ അസോസിയേഷൻ. ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ഈ കലാമേളയിൽ  മലയാളികളികളും ,  ഗ്രേറ്റർ ഷിക്കാഗോ നിവാസികളുമായ  ഏവർക്കും പങ്കെടുക്കാവുന്നതാണ് . വർഷാവർഷം പങ്കാളിത്തം  കൂടിവരുന്ന ഈ കലാമേള ഷിക്കാഗോയിലും സബർബിലും താമസിക്കുന്ന എല്ലാ നാനാ  ജാതി മതസ്ഥരേയും ഒരൊറ്റ കുടക്കീഴിൽ അണിചേർക്കുന്ന  ഏക കലോൽസവമാണ്.

കലാമേന്മകൊണ്ടും  സംഘാടന  മികവുകൊണ്ടും സർവ്വരുടേയും പ്രശംസ പിടിച്ചു പറ്റിയ ഈ കലാമേള മലയാളികളുടെ മനസ്സിൽ ഒരുമയുടെ തിരി തെളിയിച്ചുകൊണ്ട് അരങ്ങേറുമ്പോൾ  അതൊരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് ഓരോ ഷിക്കാഗോ മലയാളി അസോസിയേഷൻ  ഭാരവാഹികളും ബോർഡ് അംഗങ്ങളും.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി ജിതേഷ് ചുങ്കത്ത് (224 .522 .9157 ), രഞ്ജൻ എബ്രഹാം (847.287.0661)  സ്റ്റാൻലി കളരിക്കമുറി (847.877.3316)   എന്നിവർ കോർഡിനേറ്റർമാരായ് കമ്മറ്റി നിലവിൽ  വന്നു . പ്രസിഡന്റ് ടോമി അമ്പേനാട്ട് , സെക്രടറി ബിജി സി മാണി , മറ്റ് ഭാരവാഹികൾ   എന്നിവർ കലാമേള ഒരു ഉത്സവമാക്കി  മാറ്റാൻ അഹോരാത്രം പ്രയർത്‌നിക്കുന്നു.

കലാമേളയുടെ രജിസ്‌ട്രേഷൻ ഫോമുകൾ www.chicagomalayaleeassociation.org  ൽ  നിന്നോ സംഘാടകരിൽ നിന്നോ  ലഭിക്കുന്നതാണ്. റെജിസ്‌ട്രേഷനുള്ള  അവസാന തിയതി  ഏപ്രിൽ 4 ശനീയാഴ്‌ച്ച  2015 . ഓൺലൈൻ റെജിസ്‌റ്റേഷനുള്ള സൗകര്യം  വെബ് സൈറ്റിൽ ലഭ്യമാണ്. കലാമേളയുമായി ബന്ധപെട്ട എല്ലാ  അപ്‌ഡേറ്റ്കളും ഷിക്കാഗോ മലയാളീ അസോസിയേഷൻ ഫേസ്‌ബുക്ക് പേജിലും വെബ് പേജിലും ലഭ്യമാണ് .