- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ആറിന്; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്ന ഈവർഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രസിദ്ധ മലയാളി സിനിമ-സീരിയൽ നടി സോനാ നായർ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസദ്യ, ഘോഷയാത്ര, പുലിക്കളി, ചെണ്ടമേളം, പൊതുയോഗം എന്നിവയ
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്ന ഈവർഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രസിദ്ധ മലയാളി സിനിമ-സീരിയൽ നടി സോനാ നായർ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസദ്യ, ഘോഷയാത്ര, പുലിക്കളി, ചെണ്ടമേളം, പൊതുയോഗം എന്നിവയോടൊപ്പം രണ്ടര മണിക്കൂർനീണ്ടുനിൽക്കുന്ന കലാപരിപാടികളും ഈവർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
ജോൺസൺ കണ്ണൂക്കാടൻ ചെയർമാനും, ഫിലിപ്പ് പുത്തൻപുര, ടോമി അംബേനാട്ട്, ലീല ജോസഫ് എന്നിവർ കോ- ചെയർപേഴ്‌സൺമാരുമായ വിപുലമായ കമ്മിറ്റിയാണ് ഈവർഷത്തെ ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story



