- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിഎംഎ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് 31ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ജൂലൈ 31-നു ഞായർ രാവിലെ ഒൻപതിന് ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Rec Plex Mount Prospect Park District (420 W Dempster St, Mount Prospect IL 60056)-ലാണ് മത്സരങ്ങൾ. തികച്ചും പ്രൊഫഷണലായ രീതിയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും കോളജ് വിദ്യാർത്ഥികൾക്കും പ്രത്യേകമായി നടത്തുന്ന മത്സരങ്ങളെ പ്രഫഷണൽ റഫറിമാരായിരിക്കും നിയന്ത്രിക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം ഓരോ വിഭാഗത്തിലും നിയന്ത്രിച്ചിട്ടുണ്ട്. അശോക് പൂഴിക്കുന്നേൽ, മാത്യു കെ. മാണി, ഓസ്റ്റിൻ ലാക്കായിൽ, ആൽവിൻ രഥപ്പള്ളിൽ തുടങ്ങിയ യൂത്ത് കോ ഓർഡിനേറ്റർമാരും തൊമ്മൻ പൂഴിക്കുന്നേൽ, ഫിലിപ്പ് പുത്തൻപുരയിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ടോമി അംബേനാട്ട്, ബിജി സി. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സിഎംഎ എക്‌സിക്യൂട്ടീവും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളുമാണ് മത്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ജൂലൈ 31-നു ഞായർ രാവിലെ ഒൻപതിന് ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Rec Plex Mount Prospect Park District (420 W Dempster St, Mount Prospect IL 60056)-ലാണ് മത്സരങ്ങൾ.
തികച്ചും പ്രൊഫഷണലായ രീതിയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും കോളജ് വിദ്യാർത്ഥികൾക്കും പ്രത്യേകമായി നടത്തുന്ന മത്സരങ്ങളെ പ്രഫഷണൽ റഫറിമാരായിരിക്കും നിയന്ത്രിക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം ഓരോ വിഭാഗത്തിലും നിയന്ത്രിച്ചിട്ടുണ്ട്.
അശോക് പൂഴിക്കുന്നേൽ, മാത്യു കെ. മാണി, ഓസ്റ്റിൻ ലാക്കായിൽ, ആൽവിൻ രഥപ്പള്ളിൽ തുടങ്ങിയ യൂത്ത് കോ ഓർഡിനേറ്റർമാരും തൊമ്മൻ പൂഴിക്കുന്നേൽ, ഫിലിപ്പ് പുത്തൻപുരയിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ടോമി അംബേനാട്ട്, ബിജി സി. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സിഎംഎ എക്‌സിക്യൂട്ടീവും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളുമാണ് മത്സരങ്ങൾക്കു നേതൃത്വം നൽകുന്നത്.
എല്ലാവർഷവും വളരെയധികം ജനങ്ങളെ ആകർഷിക്കുന്ന ബാസ്‌കറ്റ് ബോൾ ടൂർണമെന്റിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളികളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.



