- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ കൂടുതലായി സിഎൻജിയിലേക്ക്; ജില്ലയിൽ ആകെ ഉള്ളത് വിരലിലെണ്ണാവുന്ന സിഎൻജി പമ്പുകൾ മാത്രവും; സിഎൻജി ക്ഷാമം രൂക്ഷമായതോടെ പെട്രോൾ ഒഴിച്ച് വാഹനം ഓടിക്കേണ്ട അവസ്ഥയിൽ ഓട്ടോതൊഴിലാളികൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സിഎൻജി ക്ഷാമം പതിവിലും രൂക്ഷമായിരിക്കുകയാണ്. ഓട്ടോറിക്ഷകളുടെ എണ്ണം കൂടിയതോടെ വൻ സിഎൻജി പ്രതിസന്ധിയാണ് ജില്ലയിൽ ഉടലെടുത്തിരിക്കുന്നത്. ഇതോടെ സിഎൻജി ഓട്ടോവാങ്ങിയവരും സിഎൻജി ലേക്ക് മാറിയ ഒരു വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. നിക്കോ ഓട്ടോറിക്ഷകളും ഇന്ന് നിരത്തിൽ ഓടുന്നത് സിഎൻജിക്ക് പകരം പെട്രോൾ അടിച്ചു കൊണ്ടാണ്. എന്നാൽ സിഎൻജി ഓട്ടോ യിലേക്ക് മാറിയിട്ടും പെട്രോൾ അടിക്കുക എന്നുള്ള ഗതികേട് വളരെ വലുതാണ്.
78 രൂപയാണ് സിഎൻജി കിലോഗ്രാമിന് വില. പെട്രോളിന് ആവട്ടെ 105 രൂപയ്ക്ക് അടുത്തുമുണ്ട്. ഒരു ഓട്ടോയിൽ സിഎൻജി നിറച്ചാൽ മൈലേജായി 37 കിലോമീറ്ററോളം ലഭിക്കും. എന്നാൽ പെട്രോൾ അടിച്ചു കഴിഞ്ഞാൽ കിട്ടുന്ന മൈലേജ് 24 കിലോമീറ്ററോളം മാത്രമാണ്.
മൂന്നു ലക്ഷത്തിന് മുകളിൽ ആണ് സിഎൻസി ഓട്ടോകൾക്ക് നിരത്തിലുള്ള വില. പല ആളുകളും സിഎൻജി ഓട്ടോയിലേക്ക് മാറുന്നത് തന്നെ സിഎൻജിക്ക് വില കുറവായതു കൊണ്ടും നല്ല മൈലേജ് ലഭിക്കുമെന്ന് ഉള്ളതുകൊണ്ടു മാത്രമാണ്. മാത്രമല്ല സിഎൻജി പുറപ്പെടുവിക്കുന്ന മലിനീകരണവും വളരെ കുറവാണ്. സിഎൻജി നിറക്കുന്ന ഓട്ടോറിക്ഷകളിൽ ഒരു സമയം അടിക്കാൻ ആവുക രണ്ടു ലിറ്റർ പെട്രോൾ മാത്രമാണ് എന്നത് ഇവരുടെ ദുരവസ്ഥ വർദ്ധിപ്പിക്കുന്നു.
കണ്ണൂർ ജില്ലയിൽ സിഎൻജി അടിക്കാൻ കഴിയുന്ന പമ്പുകൾ വളരെ വിരളമാണ്. ഇതുകൂടാതെയാണ് സിഎൻജി ലഭ്യത ജില്ലയിൽ വളരെ കുറഞ്ഞിട്ടും ഉള്ളത്. കണ്ണൂരുള്ള പെട്രോൾപമ്പുകളിൽ രാവിലെ ആയിക്കഴിഞ്ഞാൽ സ്ഥിരമായി അമ്പതിന് മുകളിൽ ഓട്ടോറിക്ഷകളുടെ നിരനിരയായുള്ള തിരക്ക് കാണാം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സിഎൻജി വണ്ടികളുടെ എണ്ണത്തിൽ കേരളത്തിൽ തന്നെ 300 ശതമാനത്തിനു മുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പക്ഷേ സിഎൻജി അടിക്കാൻ കഴിയുന്ന പമ്പുകൾ ഇന്നും ജില്ലയിൽ വളരെ കുറവാണ് എന്നത് വളരെ കഷ്ടം നിറഞ്ഞ കാര്യമാണ്.
കണ്ണൂർ ജില്ലയിൽ സിഎൻജി ലഭിക്കുന്ന പമ്പുകൾ ഉള്ളത് പള്ളിക്കുന്നിലും മട്ടന്നൂരിലും മാത്രമാണ്. ഈ പമ്പിന്റെ ലഭ്യത കുറവാണ് എല്ലാ പമ്പുകളിലും തിരക്ക് വർദ്ധിപ്പിക്കാനുള്ള ഘടകം. ഇത്തരത്തിലുള്ള ഓട്ടോറിക്ഷകളിൽ 6 ലിറ്റർ മാത്രമാണ് ടാങ്കിന്റെ ശേഷി. ആയതിനാൽ തന്നെ എല്ലാദിവസവും ഇന്ധനം നടക്കേണ്ട ഗതികേടിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.
പള്ളിക്കുന്ന് വഴി പോകുന്ന ആളുകൾക്ക് സ്ഥിരം കാണാൻ കഴിയുന്ന കാഴ്ചയാണ് പച്ച നിറത്തിലുള്ള ഓട്ടോകൾ പമ്പ് നിറഞ്ഞിരിക്കുന്നത്. ഇന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ മുന്നോട്ടു വയ്ക്കുന്ന ഒരു ആവശ്യം ജില്ലയിൽ ഇത്തരത്തിൽ സിഎൻജി ലഭിക്കുന്ന പമ്പുകളുടെ എണ്ണം കൂട്ടുക എന്നതാണ്. കിലോമീറ്ററോളം സഞ്ചരിച്ചാണ് പല ഓട്ടോറിക്ഷകളും പള്ളിക്കുന്നിലെ പമ്പിന് മുന്നിൽ സിഎൻജി നിറക്കാൻ എത്തുന്നത്.