- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് മദ്യവും എന്റർടെയ്ന്മെന്റും സ്പായും വരെ റെഡി; 85,000 മുതൽ 1,20,000 രൂപ വരെ ഈടാക്കുന്നത് സർവ്വ ബില്ലുകളും ചേർത്ത്; ലണ്ടനിലെ ആഡംബര പൂർണമായ കമ്യൂണിറ്റി ജീവിതത്തിന്റെ കഥ
ലണ്ടനിലെ ഈ കമ്യൂണിറ്റി ജീവിതം ആഡംബര ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. വില്ലെസ്ഡനിലെ 11 നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 550 മുറികളുള്ള കമ്യൂൺ ഏഴ് മാസം മുമ്പാണ് ആരംഭിച്ചത്. നിലവിൽ ഇവിടുത്തെ എല്ലാ മുറികളിലും താമസക്കാരുണ്ട്. രണ്ടുപേർക്ക് താമസിക്കാവുന്ന തരത്തിൽ കിടപ്പുമുറിയും അടുക്കളയും ബാത്ത്‌റൂമും ഉൾപ്പെടുന്ന മുറികളാണെല്ലാം. ആഴ്ചയൊടുവിൽ മദ്യമുൾപ്പെടുന്ന വിരുന്നുകൾ, സ്പാ, ലൈബ്രറി, ഗെയിംസ് റൂം, സിനിമ ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങൾക്കും ചേർന്ന് മാസം ഈടാക്കുക പരമാവധി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും മാത്രം. മുറികളിൽ താമസിക്കുന്നവർക്ക് എന്താവശ്യത്തിനും സന്ദേശമയച്ചാൽ മതി. അത് നിറവേറ്റാൻ ജീവനക്കാർ റെഡിയായി നിൽപ്പുണ്ടാവും. കളക്ടീവ് എന്ന ഹൗസിങ് കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നിൽ, ലോകത്തെ ഏറ്റവും വലിയ കോ-ലിവിങ് സംവിധാനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ താമസിക്കുന്നവരിലേറെയും വലിയ കമ്പനികളിലെ പ്രൊഫഷണലുകളാണ്. മറ്റ് തലവേദനകളൊന്നുമില്ലാതെ സുഖസുന്ദ
ലണ്ടനിലെ ഈ കമ്യൂണിറ്റി ജീവിതം ആഡംബര ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. വില്ലെസ്ഡനിലെ 11 നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 550 മുറികളുള്ള കമ്യൂൺ ഏഴ് മാസം മുമ്പാണ് ആരംഭിച്ചത്. നിലവിൽ ഇവിടുത്തെ എല്ലാ മുറികളിലും താമസക്കാരുണ്ട്. രണ്ടുപേർക്ക് താമസിക്കാവുന്ന തരത്തിൽ കിടപ്പുമുറിയും അടുക്കളയും ബാത്ത്‌റൂമും ഉൾപ്പെടുന്ന മുറികളാണെല്ലാം.
ആഴ്ചയൊടുവിൽ മദ്യമുൾപ്പെടുന്ന വിരുന്നുകൾ, സ്പാ, ലൈബ്രറി, ഗെയിംസ് റൂം, സിനിമ ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങൾക്കും ചേർന്ന് മാസം ഈടാക്കുക പരമാവധി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും മാത്രം. മുറികളിൽ താമസിക്കുന്നവർക്ക് എന്താവശ്യത്തിനും സന്ദേശമയച്ചാൽ മതി. അത് നിറവേറ്റാൻ ജീവനക്കാർ റെഡിയായി നിൽപ്പുണ്ടാവും.
കളക്ടീവ് എന്ന ഹൗസിങ് കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നിൽ, ലോകത്തെ ഏറ്റവും വലിയ കോ-ലിവിങ് സംവിധാനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ താമസിക്കുന്നവരിലേറെയും വലിയ കമ്പനികളിലെ പ്രൊഫഷണലുകളാണ്. മറ്റ് തലവേദനകളൊന്നുമില്ലാതെ സുഖസുന്ദരമായ ജീവിക്കാമെന്നതാണ് ഇതിനെ ആകർഷണീയമാക്കുന്നത്.
എന്നാൽ, ഈ ജീവിതം മടിപിടിപ്പിക്കുമെന്ന് കരുതുന്നവരുമേറെയാണ്. സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യേണ്ടതില്ലാത്തിനാൽ, ജീവിതം നശിച്ചുപോകുമെന്ന് കരുതുന്നവർ ഇവിടെ താമസിക്കുന്ന പ്രായം ചെന്നവരാണ്. കൗതുക കരമായ വസ്തുത, ഇവിടെ താമസിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആൾക്ക് 44 വയസ്സേ ആയിട്ടുള്ളൂ എന്നതാണ്.
ഇവിടുത്തെ താമസക്കാരിലേറെയും വിദേശരാജ്യങ്ങളില് നിന്നുള്ളവരാണ്. ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ, ഈ കോ-ലിവിങ് സംവിധാനം അട്ടിമറിക്കപ്പെടുമോ എന്നാശങ്കപ്പെടുന്നവരുമേറെ. യൂറോപ്യൻ യൂണിയന്റെ സ്വതന്ത്ര സഞ്ചാര നിയമം ഇല്ലാതാവുന്നതോടെ പലരും ബ്രിട്ടനിൽനിന്നുതന്നെ മടങ്ങേണ്ടടിവരുമെന്ന ആശങ്കയിലാണ്.