ബംഗളൂരു: ജോലി സബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പർക്കും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടി വരും. പലപ്പോഴും മൾട്ടി നാഷണൽ കമ്പനികളിലോ സോഫ്റ്റ് വെയർ ജോലികളും മെട്രോ നഗരങ്ങളിലാണ് ഉള്ളത്. കുടുംബത്തോടൊപ്പം അല്ല പലപ്പോഴും യുവാക്കൾക്ക് മാറി താമസിക്കേണ്ടി വരുന്നത്.

എന്നാൽ, ഇങ്ങനെ മറ്റൊരു നഗരത്തിൽ തനിച്ച് താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ നമ്മുടെ കൈയിൽ ഒതുങ്ങുന്ന, സുരക്ഷിത മായതും സൗകര്യ പപ്രദവുമായ വാസസ്ഥലം എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും എല്ലാവരും കിട്ടുന്നതും വച്ച് പൊരുത്തപ്പെട്ടു പോവുകയാണ് പതിവ്. എന്നാൽ മെട്രോ നഗരത്തിൽ ബാച്ചിലേഴ്‌സ് ആയ യുവതീ യുവാക്കൾക്ക് സുരക്ഷിതമായ താമസ സ്ഥലം ലഭ്യമാക്കിക്കൊടുക്കുകയാണ് കൊത, കോ ലിവിങ്.

ജയ്പൂരിൽ നിന്നും ബാഗ്ലൂരിലേക്ക് ജോലിക്ക് വന്നതായിരുന്നു 26 കാരിയായ മണി ശർമ. പെട്ടന്നൊരു താമസ സ്ഥലം കിട്ടുമോ എന്നറിയാൻ വേണ്ടിയാണ് ഓൺലൈൻ സൈറ്റായ കൊത, കോ ലിവിങ് സൈറ്റുമായി ബന്ധപ്പെട്ടത്. ജോലി, നമ്മുടെ അഭി രുചി കൾ എല്ലാം രജിസിറ്റർ ചെയ്ത് അനുലരിച്ചുള്ള സ്ഥലം ഒത്തു വ്ന്നപ്പോൾ അവർ മണി ശർമയെ അറിയിച്ചു. ന്ല്ല വൃത്തിയും വെടിപ്പും ഉള്ള ഫർണിഷ് ചെയ്ത സ്ഥലമാണ് അലർ ഏർപ്പാടാക്കി കൊടുത്തത്.

ബാഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലാണ് കൊത, കോ ലിവിങ്. വാടകയ്ക്ക് ലർകുന്നതിനായി റൂമുകളും വീടുകളും ഫ്‌ളാറ്റുകളും വിലക്കെടുക്കുകയും ഫർണിഷ് ചെയ്ത് ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നു. റൂം ഷെയർ ചെയ്യുന്നതോ ഒറ്റയ്‌ക്കോ റൂം വാടകയ്ക്ക് ലഭ്യമാണ്. അതൊക്കെ ആവശ്യക്കാരന്റെ ഇഷ്ടത്തിന് അനുസരിച്ച് വിട്ടു കൊടുക്കും.

വേറെ ഒരു സ്ഥലത്തേക്ക് മാറി താമസിക്കുമ്പോൾ , വൈഫൈ സൗകര്യം ഇല്ല, ടിവി, ഫ്‌റിഡ്ജ്, ഫർണിഷർ ഇല്ല, എന്നൊന്നും ഇനി ആശങ്കപ്പെടേണ്ട ആവശ്യമില്ല, മാസ വാടക 8000 ത്തിൽ തുടങ്ങി 30000 വരെ ഉള്ള വാടകയ്ക്ക് റൂമുകൾ ലഭ്യമാണ്.