- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ നടത്തിയാലും എല്ലാം അടച്ചു പൂട്ടിയാലും കേന്ദ്രം കനിഞ്ഞാലും റിസർവ്വ് ബാങ്ക് കണ്ണ് തുറക്കണമെങ്കിൽ കെവൈസി നോംമ്സ് നടപ്പിലാക്കണം; പ്രതിസന്ധിക്ക് കാരണം മൂന്ന് വർഷം മുമ്പ് നിർബന്ധമാക്കിയിട്ടും കേരളം അവഗണിച്ചത്; എല്ലാ ഇടപാടുകാരുടേയും വിവരങ്ങൾ കൈമാറിയാൽ സഹകരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി തീരണമെങ്കിൽ റിസർവ്വ് ബാങ്ക് മാനദണ്ഡങ്ങൾ കേരളത്തിലെ സഹകരണ ബാങ്കുകൾ പാലിക്കുമെന്ന് റിസർവ്വ് ബാങ്കിന് സംസ്ഥാന സർക്കാർ തന്നെ ഉറപ്പ് നൽകേണ്ടി വരും. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ പുലം കേരളത്തിലെ സഹകരണബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കാൻ 2013 മുതൽതന്നെ കെ.വൈ.സി.(ഇടപാടുകാരനെ അറിയുക) മാനദണ്ഡങ്ങൾ ബാധകമാക്കിയെങ്കിൽ വിട്ടു വീഴ്ചയ്ക്ക് റിസർവ്വ് ബാങ്ക് തയ്യാറാകില്ല. ഹർത്താലും പ്രതിഷേധവും കൊണ്ടൊന്നും കാര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന. കെ വൈ സി നടപ്പാക്കാൻ സന്നദ്ധമായാൽ അപ്പോൽ മുതൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സൂചന. സഹകരണസംഘങ്ങളിൽ അതത് നാട്ടുകാരാണ് പണം ഇടുന്നത്. അതിനാൽ രേഖാമൂലമുള്ള തിരിച്ചറിയൽ അത്ര അനിവാര്യമല്ലെന്ന സമീപനമാണ് പ്രാഥമികബാങ്കുകളിൽ ഭൂരിഭാഗവും സ്വീകരിച്ചത്.എന്നാൽ, ഇത് റിസർവ് ബാങ്ക് അംഗീകരിക്കുന്നില്ല. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനാൽ സഹകരണ സംഘങ്ങളും കെ.വൈ.സി. പാലിക്കണമെന്നാണ് ആർ.ബി.ഐ. നിർദ്ദേശിക്കുന്നത്. 2013ൽ ബാങ്കിങ് റെഗുലേഷൻ നിയമം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി തീരണമെങ്കിൽ റിസർവ്വ് ബാങ്ക് മാനദണ്ഡങ്ങൾ കേരളത്തിലെ സഹകരണ ബാങ്കുകൾ പാലിക്കുമെന്ന് റിസർവ്വ് ബാങ്കിന് സംസ്ഥാന സർക്കാർ തന്നെ ഉറപ്പ് നൽകേണ്ടി വരും. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ പുലം കേരളത്തിലെ സഹകരണബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കാൻ 2013 മുതൽതന്നെ കെ.വൈ.സി.(ഇടപാടുകാരനെ അറിയുക) മാനദണ്ഡങ്ങൾ ബാധകമാക്കിയെങ്കിൽ വിട്ടു വീഴ്ചയ്ക്ക് റിസർവ്വ് ബാങ്ക് തയ്യാറാകില്ല. ഹർത്താലും പ്രതിഷേധവും കൊണ്ടൊന്നും കാര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന. കെ വൈ സി നടപ്പാക്കാൻ സന്നദ്ധമായാൽ അപ്പോൽ മുതൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സൂചന.
സഹകരണസംഘങ്ങളിൽ അതത് നാട്ടുകാരാണ് പണം ഇടുന്നത്. അതിനാൽ രേഖാമൂലമുള്ള തിരിച്ചറിയൽ അത്ര അനിവാര്യമല്ലെന്ന സമീപനമാണ് പ്രാഥമികബാങ്കുകളിൽ ഭൂരിഭാഗവും സ്വീകരിച്ചത്.എന്നാൽ, ഇത് റിസർവ് ബാങ്ക് അംഗീകരിക്കുന്നില്ല. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനാൽ സഹകരണ സംഘങ്ങളും കെ.വൈ.സി. പാലിക്കണമെന്നാണ് ആർ.ബി.ഐ. നിർദ്ദേശിക്കുന്നത്. 2013ൽ ബാങ്കിങ് റെഗുലേഷൻ നിയമം ഭേദഗതിചെയ്തപ്പോൾ സഹകരണബാങ്കുകളെയും ഇതിൽ ഉൾപ്പെടുത്തി. എന്നാൽ കേരളം ഇത് അംഗീകരിച്ചില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം.
2013 മുതലുള്ള സഹകരണ അക്കൗണ്ടുകളിൽ ഏകദേശം 50 ശതമാനത്തിനു മാത്രമാണ് കെ വൈ സി നടപ്പാക്കാനായത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് സഹകരണ രജിസ്ട്രാറുടെ ഓഫീസിലുമില്ല. നോട്ട് പിൻവലിച്ചശേഷം നവംബർ പത്തിന് ഇറക്കിയ സർക്കുലറിലും കെ.വൈ.സി. മാനദണ്ഡം കർശനമായി പാലിക്കണമെന്ന് കേരളത്തിലെ സഹകരണ രജിസ്ട്രാർ സഹകരണസംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സഹകരണബാങ്കും ജില്ലാബാങ്കുകളും ഇത് നടപ്പാക്കുന്നുണ്ടെങ്കിലും പ്രാഥമിക സഹകരണസംഘങ്ങളാണ് വീഴ്ചവരുത്തുന്നത്. കള്ളപ്പണത്തിന്റെ കേന്ദ്രമായി സഹകരണ ബാങ്കുകൾ മാറിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് കെ വൈ സി നോംർമസ് നിർബന്ധമാക്കുന്നത്.
ബാങ്ക് നിക്ഷേപങ്ങളിലെ സുതാര്യത ഉറപ്പുവരുത്താൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് കെ.വൈ.സി. വ്യക്തിയെ തിരിച്ചറിയാനും മേൽവിലാസം തെളിയിക്കാനും ഉതകുന്ന ഏതെങ്കിലും രേഖ ഹാജരാക്കണം. ഇന്ത്യയിൽ റിസർവ് ബാങ്ക് ആറ് രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ കാർഡ്, പാൻ, ആധാർ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽകാർഡ് എന്നിവ. ഈ കാർഡുകളിൽ ഇപ്പോഴത്തെ മേൽവിലാസം ഇല്ലെങ്കിൽ അത് തെളിയിക്കാൻ മറ്റ് രേഖകൾ ഹാജരാക്കേണ്ടിവരും. ടെലിഫോൺ ബില്ലും ബാങ്കിടപാടുകളുടെ രേഖകളും ഇതിന് പരിഗണിക്കുന്നുണ്ട്.
എന്നാൽ, ഫോട്ടോനൽകി ബാങ്കുദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒപ്പോ വിരലടയാളമോ പതിച്ചാൽ ഈ രേഖകളില്ലാതെയും അക്കൗണ്ട് തുടങ്ങാം. ഇവയെ 'ചെറിയ അക്കൗണ്ട്' എന്നു പറയും. ഇവയിൽ ഒരു മാസം പതിനായിരം രൂപയിൽ കൂടുതൽ ക്രയവിക്രയം പാടില്ല. അക്കൗണ്ടിൽ അരലക്ഷം രൂപയിൽക്കൂടുതൽ ഒരുഘട്ടത്തിലും ബാക്കിയുണ്ടാവാനും പാടില്ല. എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ തിരിച്ചറിയൽരേഖ ഹാജരാക്കിയിരിക്കണം. കെ.വൈ.സി. രേഖകൾ നിശ്ചിതകാലത്തിനുള്ളിൽ പുതുക്കാനും ബാങ്കുകൾ ആവശ്യപ്പെടും. അപ്പോൾ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ഭാഗികമായും പിന്നീട് പൂർണമായും മരവിപ്പിക്കും. അരലക്ഷം രൂപയിൽക്കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നമ്പർ രേഖപ്പെടുത്തണമെന്നതും കെ.വൈ.സി.യുടെ ഭാഗമാണ്.
സഹകരണബാങ്കുകളിൽ നിലവിലുള്ള എല്ലാ അക്കൗണ്ടുകൾക്കും കെ.വൈ.സി. ബാധകമാക്കാൻ സർക്കാർ ഏറെ പ്രയാസപ്പെടേണ്ടി വരും. അല്ലെങ്കിൽ സഹകരണബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന തിരിച്ചറിയൽ കാർഡുതന്നെ കെ.വൈ.സി. രേഖയായി അംഗീകരിക്കേണ്ടിവരും.