- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50,000 രൂപയിൽ കൂടുതൽ സഹകരണ ബാങ്കിൽ നിക്ഷേപമുള്ള എല്ലാവരുടെയും വിവരങ്ങൾ തിരക്കി ആദായനികുതി വകുപ്പ്; പാൻ നമ്പൻ ഇല്ലെങ്കിൽ നിക്ഷേപങ്ങൾ മരവിപ്പിക്കും: കേന്ദ്രം മനസ്സലിഞ്ഞെന്ന് കരുതിയത് വെറുതേ
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ മനസലിഞ്ഞു എന്ന് കരുതിയിരുന്നതെല്ലാം വെറുതേയായി. സഹകരണ വിഷയത്തിൽ കേന്ദ്ര ധനകാര്യ വിഭാഗം രണ്ടും കൽപ്പിച്ചു തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളിൽ അരലക്ഷം രൂപയോ അതിലധികമോ നിക്ഷേപിച്ചവരുടെ പൂർണവിവരം ശേഖരിക്കുകയാണ് വകുപ്പ് ഇപ്പോൾ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കേന്ദ്ര ധനകാര്യ ഇന്റലിജൻസ് വിഭാഗം നോട്ടിസ് നൽകി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം അസാധു നോട്ട് ഉപയോഗിച്ചു നിക്ഷേപം നടത്തിയവരുടെ വിവരം മാത്രമാണ് ആവശ്യപ്പെട്ടത്. നിക്ഷേപകർ സഹകരണ ബാങ്കുകൾക്കു പുറമേ മറ്റു ബാങ്കുകളിലും നടത്തിയ നിക്ഷേപം കണ്ടെത്തുന്നതിനായി പാൻ നമ്പർ അടക്കമുള്ള പൂർണവിവരങ്ങൾ ചോദിച്ചിട്ടുണ്ട്. പാൻ ഇല്ലാത്ത നിക്ഷേപകരുടെ അക്കൗണ്ടുകൾ പാൻ സമർപ്പിക്കുന്നതു വരെ മരവിപ്പിക്കാനും നീക്കമുണ്ടെന്നാണു സൂചന. നേരത്തെ നോട്ട് പിൻവലിക്കലിന് ശേഷം സഹകരണ ബാങ്കുകൾ ശേഖരിച്ച പണം മാറ്റി നൽകണമെന്ന് ആർബിഐയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, ബാങ്കുകൾക്ക് ഏ
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ മനസലിഞ്ഞു എന്ന് കരുതിയിരുന്നതെല്ലാം വെറുതേയായി. സഹകരണ വിഷയത്തിൽ കേന്ദ്ര ധനകാര്യ വിഭാഗം രണ്ടും കൽപ്പിച്ചു തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളിൽ അരലക്ഷം രൂപയോ അതിലധികമോ നിക്ഷേപിച്ചവരുടെ പൂർണവിവരം ശേഖരിക്കുകയാണ് വകുപ്പ് ഇപ്പോൾ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കേന്ദ്ര ധനകാര്യ ഇന്റലിജൻസ് വിഭാഗം നോട്ടിസ് നൽകി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം അസാധു നോട്ട് ഉപയോഗിച്ചു നിക്ഷേപം നടത്തിയവരുടെ വിവരം മാത്രമാണ് ആവശ്യപ്പെട്ടത്.
നിക്ഷേപകർ സഹകരണ ബാങ്കുകൾക്കു പുറമേ മറ്റു ബാങ്കുകളിലും നടത്തിയ നിക്ഷേപം കണ്ടെത്തുന്നതിനായി പാൻ നമ്പർ അടക്കമുള്ള പൂർണവിവരങ്ങൾ ചോദിച്ചിട്ടുണ്ട്. പാൻ ഇല്ലാത്ത നിക്ഷേപകരുടെ അക്കൗണ്ടുകൾ പാൻ സമർപ്പിക്കുന്നതു വരെ മരവിപ്പിക്കാനും നീക്കമുണ്ടെന്നാണു സൂചന. നേരത്തെ നോട്ട് പിൻവലിക്കലിന് ശേഷം സഹകരണ ബാങ്കുകൾ ശേഖരിച്ച പണം മാറ്റി നൽകണമെന്ന് ആർബിഐയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, ബാങ്കുകൾക്ക് ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങൾ പിൻവലിക്കാനും തയ്യാറായില്ല.
നോട്ട് നിരോധനത്തെ തുടർന്ന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് വിവിധ സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്. പിൻവലിച്ച നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കുന്നതിന് സഹകരണ ബാങ്കുകൾക്ക് ഇളവ് നൽകിയാൽ അത് നോട്ട് നിരോധനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെടുകയുണ്ടായി.
ഈ മാസം 30 ന് ശേഷം കേന്ദ്രസർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുമെന്നതിനാൽ അതിന് ശേഷം വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ സഹകരണ ബാങ്കുകളോട് വിവേചനം പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. സാധാരണക്കാർക്ക് എന്തുകൊണ്ട് ബാങ്കിൽ നിന്ന് പണം ലഭിക്കുന്നില്ലെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് ചോദിച്ചു. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വന്നുകഴിഞ്ഞിട്ടും ആഴ്ചയിൽ 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്ന നിബന്ധന എന്തിനാണെന്നും, അവശ്യസാധനങ്ങൾക്ക് പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിക്കുകയുണ്ടായി.
ഡിസംബർ 30ന് ശേഷം കേന്ദ്രം എന്ത്‌നിലപാട് സ്വീകരിക്കും എന്നതാകും ഇനി നിർണായകമാകുക. സഹകരണ ബാങ്കുകൾക്ക് മേൽ കെവൈസി നിർബന്ധമാക്കുമെന്ന കാര്യം ഉറപ്പാണ്. ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ സഹകരണ ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്‌സിനെ ആശങ്കയിലാക്കുന്ന തീരുമാനമാണ് നോട്ട് നിരോധനത്തോടെ ഉണ്ടായത്.