- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കുകൾക്ക് വേണ്ടി കേരളം സത്യാഗ്രഹം ഇരിക്കുമ്പോൾ ഇരുമ്പുവടിയും പിടിച്ചു അവർ ഇങ്ങോട്ട് വരുന്നു; ആദായ നികുതി വകുപ്പും റിസർവ് ബാങ്കും സംയുക്തമായി പ്രമുഖ സഹകരണ ബാങ്കുകൾ പരിശോധിക്കാൻ എത്തുന്നു; അടിച്ചോടിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമാകുമെന്ന് സൂചന
ന്യൂഡൽഹി: നോട്ട് നിരോധന നീക്കത്തിന് പിന്നാലെ കേന്ദ്രം സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് മേൽ കടിഞ്ഞാണിടാനുള്ള ശ്രമങ്ങളുമായി ശക്തമായി മുന്നോട്ടു പോകുമ്പോൾ പ്രതിരോധിക്കാൻ തയ്യാറായി നിൽക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുത്ത സത്യാഗ്രഹ സമരത്തിന് പിന്നാലെ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസും ലീഗും അടക്കമുള്ളവർ. എന്നാൽ, ഈ സമരം കൊണ്ടൊന്നും കേന്ദ്രസർക്കാറും റിസർവ് ബാങ്കും അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രംസംഘം പരിശോധനയ്ക്ക് എടുക്കുന്നു എന്നാണ് ചോദിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഡിമാൻഡ് ഡ്രാഫ്റ്റ്, എടിഎം എന്നിവയിൽ തിരിമറി നടക്കുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതി. കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ, ആദായനികുതി ചീഫ് കമ്മിഷണർ തുടങ്ങിയവർക്ക് ഇതേക്കുറിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്ര
ന്യൂഡൽഹി: നോട്ട് നിരോധന നീക്കത്തിന് പിന്നാലെ കേന്ദ്രം സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് മേൽ കടിഞ്ഞാണിടാനുള്ള ശ്രമങ്ങളുമായി ശക്തമായി മുന്നോട്ടു പോകുമ്പോൾ പ്രതിരോധിക്കാൻ തയ്യാറായി നിൽക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുത്ത സത്യാഗ്രഹ സമരത്തിന് പിന്നാലെ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസും ലീഗും അടക്കമുള്ളവർ. എന്നാൽ, ഈ സമരം കൊണ്ടൊന്നും കേന്ദ്രസർക്കാറും റിസർവ് ബാങ്കും അടങ്ങിയിരിക്കുമെന്ന് കരുതേണ്ട.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രംസംഘം പരിശോധനയ്ക്ക് എടുക്കുന്നു എന്നാണ് ചോദിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഡിമാൻഡ് ഡ്രാഫ്റ്റ്, എടിഎം എന്നിവയിൽ തിരിമറി നടക്കുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതി. കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ, ആദായനികുതി ചീഫ് കമ്മിഷണർ തുടങ്ങിയവർക്ക് ഇതേക്കുറിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രേഖാമൂലം പരാതി നൽകിയിരുന്നു. ഇക്കാര്യം ബിജെപിയിലെ ചില മുതിർന്ന നേതാക്കളും എംപിമാരും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന വരുന്നത്.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള റായ്ഗഞ്ച് സഹകരണ ബാങ്കിൽ കള്ളപ്പണനിക്ഷേപം നടന്നുവെന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ പരാതിയെ തുടർന്ന് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയിരുന്നു. കേരളത്തിൽ നിന്നു ലഭിച്ച പരാതികളിന്മേലും സമാനമായ മാർഗ്ഗം സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിന് ബംഗാളിലെ റെയ്ഡുകൾ കേന്ദ്ര ധനമന്ത്രാലയം ന്യായീകരണമാക്കുമെന്നാണു വിവരം.
കണ്ണൂർ, കോഴിക്കോട്, ഇടുക്കി, തൃശൂർ ജില്ലകളിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളാണ് ആദായനികുതി വകുപ്പു പരിശോധിക്കുന്നത്. കതിരൂർ, മാടായി, കോടിയേരി, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി തുടങ്ങിയ സഹകരണ ബാങ്കുകളിലെ ഇടപാടുകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളിൽ മിക്കതും സിപിഐ(എം) നിയന്ത്രണത്തിൽ ഉള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഈ റെയ്ഡിൽ രാഷ്ട്രീയം കലരുന്നതും.
കോഴിക്കോട് സിറ്റി സഹകരണ ബാങ്കിലെ ചില അനധികൃത ഇടപാടുകളെക്കുറിച്ചും ആദായനികുതി വകുപ്പിനു പരാതി ലഭിച്ചിട്ടുണ്ട്. കറൻസി അസാധുവാക്കൽ നടപടിക്കുശേഷം സർവീസ് സഹകരണ ബാങ്കുകൾ ചില ന്യൂ ജനറേഷൻ ബാങ്കുകളുമായി സഹകരിച്ചു ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) മുഖേന വൻതുകകൾ കൈമാറ്റം നടത്തിയതായും പരാതിയുണ്ട്. സഹകരണ ബാങ്കുകൾക്കു ന്യൂ ജനറേഷൻ ബാങ്കുകളിലുള്ള കറന്റ് അക്കൗണ്ടുകൾ മുഖേനയാണു ഡിഡി സൗകര്യം ഒരുക്കിയിരുന്നത്.
നേരത്തേ അൻപതിനായിരം രൂപയിൽ താഴെയുള്ള ഡിഡികളാണു കൈകാര്യം ചെയ്തിരുന്നതെങ്കിൽ കറൻസി അസാധുവാക്കൽ നടപടിക്കുശേഷം കോടികളുടെ ഇടപാടുകൾ നടന്നതായാണ് ആരോപണം. കറന്റ് അക്കൗണ്ടിൽ പ്രതിദിനം കോടിക്കണക്കിനു രൂപ നിക്ഷേപിക്കാനുള്ള പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്. സ്‌പോൺസർ ബാങ്കുകൾ മുഖേന എടിഎം സൗകര്യം ഏർപ്പെടുത്തിയതിലൂടെ സഹകരണ ബാങ്കുകളിൽ ഉപഭോക്തൃവിവരം (കെവൈസി) വെളിപ്പെടുത്തിയിട്ടില്ലാത്ത അക്കൗണ്ടുകളുള്ളവർക്കും എടിഎമ്മിലൂടെ രാജ്യത്ത് എവിടെ നിന്നും പണം പിൻവലിക്കാൻ സൗകര്യം നൽകുന്നുണ്ട്. റിസർവ് ബാങ്ക് വ്യവസ്ഥകൾ ലംഘിച്ചാണ് ഇത്തരം സംവിധാനമെന്നാണ് ആരോപണം.
നേരത്തെ സിപിഐ(എം) നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്താൻ എത്തിയപ്പോൾ സിഐടിയു നേതാക്കൾ ചേർന്ന് തടഞ്ഞ് തിരിച്ചയച്ച സംഭവം ഉണ്ടായിരുന്നു. അതിന് ശേഷമാണ് കള്ളപ്പണ ആരോപണം കൂടുതൽ ശക്തമായതും. കേന്ദ്രം നിലപാട് കടുപ്പിച്ചതും. ഇനിയും സമാനമായ മാർഗ്ഗം സ്വീകരിക്കാൻ തൽക്കാലം കേരളത്തിന് സാധിക്കില്ല. കാരണം, ഇത് ആരോപണങ്ങളെ ശരിവെക്കുന്നതാകും. അതുകൊണ്ട് ഇക്കാര്യത്തിൽ പരിശോധനയ്ക്ക് വഴങ്ങുക തന്നയാണ് സംസ്ഥാനത്തിന് മുന്നിലുള്ള വഴി.