- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതി കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്കും കൂട്ടാളികൾക്കും മൂന്നു വർഷം തടവ് ശിക്ഷ നൽകിയ വിധിയാണ് സ്റ്റേ ചെയ്തത്. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. മധു കോഡയ്‌ക്കൊപ്പം കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവർക്കാണ് മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചത്. കേസിൽ കൂട്ടുപ്രതിയായ വിനി അയ്ൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡി (വിഐഎസ്യുഎൽ) കമ്പനിക്ക് 50 ലക്ഷം രൂപ പിഴ കോടതി വിധിച്ചിരുന്നു. സിബിഐ കോടതി വിധി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ തത്കാലം പിഴയൊടുക്കേണ്ടതില്ല. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് തുൾസ്യൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത് കുമാർ ഭട്ടാചാര്യ, ബിപിൻ വൈഭവ് സിങ്, ചാർട്ടേർഡ് അക്കൗണ്ടന്റ് നവീൻ കുമാർ തുൾസ്യൻ എന്നിവരെ കുറ്റവിമുക്തരാക്കിയിര
ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതി കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്കും കൂട്ടാളികൾക്കും മൂന്നു വർഷം തടവ് ശിക്ഷ നൽകിയ വിധിയാണ് സ്റ്റേ ചെയ്തത്.
കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. മധു കോഡയ്‌ക്കൊപ്പം കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവർക്കാണ് മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചത്.
കേസിൽ കൂട്ടുപ്രതിയായ വിനി അയ്ൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡി (വിഐഎസ്യുഎൽ) കമ്പനിക്ക് 50 ലക്ഷം രൂപ പിഴ കോടതി വിധിച്ചിരുന്നു. സിബിഐ കോടതി വിധി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ തത്കാലം പിഴയൊടുക്കേണ്ടതില്ല.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് തുൾസ്യൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത് കുമാർ ഭട്ടാചാര്യ, ബിപിൻ വൈഭവ് സിങ്, ചാർട്ടേർഡ് അക്കൗണ്ടന്റ് നവീൻ കുമാർ തുൾസ്യൻ എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.
ഝാർഖണ്ഡിലെ രാഝരയിൽ കോൽക്കത്ത ആസ്ഥാനമായുള്ള വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിനു കൽക്കരിപ്പാടം അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്നു സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. കൽക്കരിപ്പാടം അനുവദിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേർന്നപ്പോൾ വിനി അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയിരുന്നില്ല.
ജാർഖണ്ഡ് സർക്കാരും സ്റ്റീൽ മന്ത്രാലയവും ഈ കമ്പനിയുടെ പേര് ശുപാർശ ചെയ്തിരുന്നതുമില്ല. എന്നിട്ടും കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതിൽ ഈ കമ്പനിയും ഉൾപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ സെക്രട്ടറിയായിരുന്ന എച്ച്.സി. ഗുപ്ത തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു.