- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലൗ ജിഹാദി'നെ നേരിടാൻ ആർഎസ്എസ്-വിഎച്ച്പി നീക്കം കേരളത്തിലും സജീവം; മുസ്ലിം യുവാക്കളെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടികളെ പിന്തിരിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ; പിന്മാറാൻ കൂട്ടാക്കാത്തവരുടെ ഓർമ്മ മരവിപ്പിക്കാൻ കൊച്ചിയിലും കേന്ദ്രം; കോബ്രാ പോസ്റ്റിന്റെ ഓപറേഷൻ ജൂലിയറ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കൊഴുക്കുന്നതിനിടെ രാജ്യത്ത് 'ലൗ ജിഹാദു'മായി ബന്ധപ്പെട്ട വിവാദങ്ങളും മറുവശത്തുകൊഴുക്കുന്നു. മതത്തെ മറന്നുള്ള വിവാഹങ്ങൾക്ക് കടിഞ്ഞാണിടാൻ രാജ്യത്തെ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് കോബ്രാ പോസ്റ്റാണ്. മുസ്ലിം യുവാക്കളെ പ്രണയിക്
ന്യൂഡൽഹി: ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കൊഴുക്കുന്നതിനിടെ രാജ്യത്ത് 'ലൗ ജിഹാദു'മായി ബന്ധപ്പെട്ട വിവാദങ്ങളും മറുവശത്തുകൊഴുക്കുന്നു. മതത്തെ മറന്നുള്ള വിവാഹങ്ങൾക്ക് കടിഞ്ഞാണിടാൻ രാജ്യത്തെ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് കോബ്രാ പോസ്റ്റാണ്. മുസ്ലിം യുവാക്കളെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി കൊച്ചിയിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് ഗുലൈൽ ഡോട്ട് കോമും സംയുക്തമായി കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷൻ ജൂലിയറ്റ് എന്ന സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെട്ടത്.
മുസ്ലിം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിന് ലൗ ജിഹാദ് എന്ന പേര് ചാർത്തിക്കൊടുത്തത് സംഘപരിവാർ ശക്തികളും ഒരു വിഭാഗം മാദ്ധ്യമങ്ങളുമായിരുന്നു. ഇതിന് ശേഷം ഉത്തർപ്രദേശിൽ അടക്കം ഈ വിഷയം വലിയ തോതിൽ ചർച്ചയായിരുന്നു. പ്രണയത്തിന്റെ പേരിൽ ഒരു വിഭാഗം സദാചാര പൊലീസ് ചമഞ്ഞെത്തി ആക്രമണം നടത്തിയ സംഭവം പോലും ഉണ്ടായി. ഇതേ തുടർന്ന് ഉത്തർപ്രദേശിൽ വർഗീയ കലാപം പോലും ഉണ്ടാകുന്ന സ്ഥിതി വിശേഷമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോബ്രാ പോസ്റ്റ് ഓപ്പറേഷൻ ജൂലിയറ്റിന്റെ സ്റ്റിങ് ഓപ്പറേഷൻ ശ്രദ്ധ നേടുന്നത്.
മുസ്ലിം യുവാക്കളെ പ്രണയിക്കുന്ന പെൺകുട്ടികള ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചു പിന്മാറ്റാൻ വേണ്ടി ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ നിയന്ത്രണത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെട്ടത്. മുസ്ലിം യുവാവുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ തയാറാകാത്തവരെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ബന്ധത്തിൽനിന്ന് മാറ്റാനാണ് സംഘപരിവാർ സംഘടനകളുടെ ശ്രമം. ഒരു തരത്തിലും പിന്മാറാൻ തയാറാകാത്തവരെ ഓർമ മരവിപ്പിക്കുന്ന വിധത്തിലുള്ള ചികിത്സയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും ഓപ്പറേഷൻ ജൂലിയറ്റ് എന്ന ഒളിക്യാമറാ ഓപ്പറേഷനിൽ വെളിപ്പെട്ടു.
മുസ്ലിംകളെ വിവാഹം കഴിച്ച ഹിന്ദുയുവതികളെയും ഇത്തരത്തിൽ ബന്ധത്തിൽനിന്നു പിൻവലിയാൻ സമ്മർദം ചെലുത്താറുണ്ടെന്നുമാണ് പുറത്തുവന്ന മറ്റൊരു വിവരം. ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബിജെപി എന്നീവയുടെ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ വെളിച്ചത്തിലാണ് കോബ്രാപോസ്റ്റിന് നിർണായക വിവരങ്ങൾ കിട്ടിയത്. ഉത്തർപ്രദേശിലെ മുസാഫർ നഗർ എംപിയും കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് കുമാർ ബല്യാൻ, താന ഭവനിലെ ബിജെപി എംഎൽഎ സർധന സംഗീത് സോം, മുസാഫർ നഗറിലെ ബിജെപി നേതാവ് സഞ്ജയ് അഗർവാൾ, വിഎച്ച്പി മുസാഫർ നഗർ യൂണിറ്റ് മേധാവി ലളിത് മഹേശ്വരി, കർണാടകയിൽ അടുത്തകാലത്തു ബിജെപിയിൽനിന്നു പുറത്തായ ശ്രീകാർ പ്രഭു, മംഗലാപുരത്തുനിന്നുള്ള എംഎൽസി കാപ്റ്റൻ ഗണേശ് കാർണിക്, വിഎച്ച്പി മംഗലാപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജഗദീഷ് ശെനാവ തുടങ്ങി നിരവധി പേരുമായാണ് കോബ്രാ പോസ്റ്റ് സംഭാഷണം നടത്തിയത്. ഇവർ ഒളിക്യാമറയ്ക്ക് മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ
മുസ്ലിം യുവാക്കളിൽനിന്നു ഗർഭിണിയായിട്ടുണ്ടെങ്കിൽ രാജ്യത്തെ നിരവധി പെൺകുട്ടികളെ ഗർഭഛിദ്രത്തിനും വിധേയമാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യാജരേഖ നിർമ്മിച്ച് ഭർത്താവോ, കാമുകനോ ആയ യുവാവിനെ കേസിൽ കുടുക്കിയിട്ടുണ്ടെന്നും ഒളിക്യാമറയിൽ ചിലർ വെളിപ്പെടുത്തി. ഗ്രാമങ്ങളിലെ പെൺകുട്ടികൾ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതു തടയാനാണ് സംഘപരിവാറിന്റെ പദ്ധതി. കേരളത്തിലടക്കം ഇത്തരം സംഭവങ്ങൾ നടന്നതായി വിവിധ സംഭവങ്ങൾ വിവരിച്ചാണ് കോബ്രാ പോസ്റ്റ് പുറത്തുവിടുന്നത്.
മിശ്ര വിവാഹങ്ങൾ അസാധുവാക്കാൻ പൊതു ജനങ്ങളുടെയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെട്ട ഒരു കാര്യം. ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്യുന്ന മുസ്ലിം യുവാവിനെ കേസിൽ കുടുക്കാൻ വ്യാജ ബലാത്സംഗ കുറ്റവും തട്ടിക്കൊണ്ട് പോകൽ കേസുമാണ് ചമയ്ക്കുന്നത്. വഴങ്ങാത്തവരെ ബലം പ്രയോഗിച്ചും വൈകാരികമായി ബ്ലാക് മെയിൽ ചെയ്തും വരുതിക്കു വരുത്തുന്നു.
മിശ്രവിവാഹബന്ധത്തിൽനിന്നു വേർപെടുത്താൻ പെൺകുട്ടികളെ ബലമായി അംനേഷ്യയ്ക്കു മരുന്നു നൽകുന്നു. ലവ്ജിഹാദിന് താൻ ഇരയായി എന്ന് ഒരു പെൺകുട്ടിയും പറയുന്നില്ല. ഇവരാരും സംഘപരിവാറിന്റെ സഹായം തേടിയിട്ടുമില്ല. വാദം ഉറപ്പിക്കാൻ വിഷലിപ്തമായ ആശയങ്ങളടങ്ങിയ ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്യുന്നതും പതിവാണെന്നാണ് വെളിപ്പെട്ട കാാര്യം. ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമെന്ന ഭീഷണിയും മുഴക്കുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മിശ്രവിവാഹം ചെയ്ത ഹിന്ദു പെൺകുട്ടികളെ ബന്ധത്തിൽനിന്നു വേർപെടുത്തിയതായി കോബ്രാ പോസ്റ്റിന്റെ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. ഗുലൈൽ ഡോട് കോമിന്റെ ഷാസിയ നിഗർ, കോബ്രാപോസ്റ്റിന്റെ ശിശുപാൽ കുമാർ എന്നിവർ വിവിധ ബ്യൂറോകളുടെ സഹായത്തോടെയാണ് ഓപ്പറേഷൻ ജൂലിയറ്റ് നടത്തിയത്. ഉത്തർപ്രദേശിലെ മുസാഫർനഗർ, മീററ്റ്, കർണാടകയിലെ മംഗലാപുരം, കേരളത്തിൽ കാസർഗോഡ്, എറണാകുളം എന്നിവിടങ്ങളിലാണ് കോബ്രാപോസ്റ്റിന്റെ സംഘം അന്വേഷണം നടത്തിയത്. ഇവിടെയുള്ള കേന്ദ്രങ്ങളിൽ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നു മനം മാറ്റിയതായും ഓർമ മരവിപ്പിച്ചതായും കണ്ടെത്തി.