- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബരനൗകയിലെ നിശാപാർട്ടിയെപ്പറ്റി വീണ്ടും അന്വേഷണം; പല സംശയങ്ങളും ചെന്നെത്തുന്നതു ന്യൂജെൻ സിനിമാനിർമ്മാതാവിലേക്ക്; മയക്കുമരുന്ന് കേസിൽ പല ഉന്നതരും കുടുങ്ങിയേക്കും
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും ഉൾപ്പെട്ട മയക്കുമരുന്നു കേസ് പുതിയ വഴിത്തിരിവിലേക്ക്. സമാനസാഹചര്യത്തിൽ കഴിഞ്ഞവർഷം കൊച്ചിയിൽ പിടിയിലായ യുവതീയുവാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു. ആഡംബര നൗകയിൽ നിശാപാർട്ടിക്കിടെ മയക്കുമരുന്നു പിടികൂടിയ സംഭവവും പുതിയ മയക്കുമരുന്നുകേസും തമ്മിൽ വ്യക്തമായ ബന്ധമുണ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും ഉൾപ്പെട്ട മയക്കുമരുന്നു കേസ് പുതിയ വഴിത്തിരിവിലേക്ക്. സമാനസാഹചര്യത്തിൽ കഴിഞ്ഞവർഷം കൊച്ചിയിൽ പിടിയിലായ യുവതീയുവാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.
ആഡംബര നൗകയിൽ നിശാപാർട്ടിക്കിടെ മയക്കുമരുന്നു പിടികൂടിയ സംഭവവും പുതിയ മയക്കുമരുന്നുകേസും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോൾ എത്തിയിരിക്കുന്നത്. പിടിയിലായവർക്ക് സ്ഥിരം മയക്കുമരുന്നു നൽകുന്ന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. നിശാപാർട്ടിക്കിടെ മയക്കുമരുന്നു പിടിച്ചകേസിൽ പക്ഷേ അന്ന് അന്വേഷണം ഉന്നതരിലേക്കെത്തിയിരുന്നില്ല. പ്രമുഖ ന്യൂ്യൂജനറേഷൻ സിനിമാ നിർമ്മാതാവായ വ്യവസായിയുടെ പേര് അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ പറഞ്ഞുകേട്ടിരുന്നുവെങ്കിലും പിന്നീട് കേസ് തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു.
എന്നാൽ പുതിയ സാഹചര്യത്തിൽ ഇയാളിലേക്കെത്താവുന്ന പുതിയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ചില നിർണായകമൊഴികളും ഇയാൾക്കെതിരെ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. അതേസമയം നിർമ്മാതാവിനെ എപ്പോൾ ചോദ്യം ചെയ്യുമെന്നു പറയാനാവില്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സിനിമാ നിർമ്മാണം കൂടാതെ മറ്റുപല ബിസിനസ്സ് സംരംഭങ്ങളുമുള്ള ഇയാളാണ് ന്യൂ്യൂജനറേഷൻ സിനിമാ പ്രവർത്തകർക്കിടയിൽ ആദ്യമായി മയക്കുമരുന്നു പരിചയപ്പെടുത്തിക്കൊടുത്തത്. കൂടുതൽ അന്വേഷണത്തിനായി പഴയ ''നൗക'' മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കലൂരിലെ ഒരുരു എഡിറ്റിങ് സ്റ്റുഡിയോയുടെ ഉടമയും കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വാർത്തകളുണ്ട്.
കൊക്കെയ്ൻ പാർട്ടികളിലേക്ക് തങ്ങളെ നയിച്ചത് പ്രമുഖ സിനിമാ നിർമ്മാതാവാണെന്ന പ്രതികളുടെ മൊഴിയിൽ വ്യക്തമായിരുന്നു. പുതുവർഷം ആഘോഷിക്കാൻ ഗോവയിലെത്തിയപ്പോൾ തോൾസഞ്ചിയുമായെത്തിയ വ്യക്തിയാണ് കൊക്കൈൻ നൽകിയതെന്ന് ബ്ലസി സിൽവസ്റ്റർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. വിവാദ വ്യവസായി നിസാമിനെ പരിചയപ്പെടുത്തിയത് സിനിമാ നിർമ്മാതാവാണെന്നും ബ്‌ളസിയുടെ മൊഴിയിൽ പറയുന്നു. നിർമ്മാതാവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നടന്ന സ്‌മോക്ക് പാർട്ടിക്കിടെയാണ് നിസാമിനെ പരിചയപ്പെട്ടത്. നിസാമിന്റെ ഫ്‌ളാറ്റ് താൻ വാടകയ്ക്ക് എടുത്തിട്ടില്ല. പാർട്ടി നടത്താനായി മാത്രമാണ് ഫ്‌ളാറ്റ് ചോദിച്ചതെന്നും ബ്‌ളെസി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം നിർമ്മാതാവിലേക്ക് എത്തുന്നത്. കൊച്ചിയിലെ ആഡംബര നൗകയിലെ നിശാ പാർട്ടിയെ കുറിച്ചും സംശയമുണ്ട്. ഇതെല്ലാം വിശദമായി പൊലീസ് പരിശോധിക്കും.
നടൻ ഷൈൻ ടോം ചാക്കോയുടെ ചില സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും സൂചനയുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന വിവരമാണ് പൊലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. കേസിന്റെ ചില നിർണായകവിവരങ്ങൾ കൃത്യമായ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണസംഘം സൂക്ഷിക്കുന്നത്. എന്തായാലും മയക്കുമരുന്നുകേസ് അന്വേഷണം വ്യാപിപ്പിച്ച് പ്രതിച്ഛായ നേടിയെടുക്കുക എന്ന തന്ത്രമാണ് കൊച്ചി പൊലീസും ആഭ്യന്തരവകുപ്പും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
അതിനിടെ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അടുത്ത ദിവസം തൃശൂരിലത്തെിച്ച് തെളിവെടുക്കും. ഷൈൻ ടോമിനെയും സുരക്ഷാ ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വ്യാഴാഴ്ച തൃശൂരിലത്തെിയ കൊച്ചി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഷൈൻ ടോം ചാക്കോയെ അറിയാമെന്നും ഫ്‌ളാറ്റിലെ സ്‌മോക്കേഴ്‌സ് പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നുമായിരുന്നു മുഹമ്മദ് നിസാം മറുപടി നൽകിയത്.
നിസാമുമായി ഷൈൻ ടോമിന്റെ ബന്ധം ഉറപ്പാക്കുന്നതിലൂടെ മയക്കുമരുന്ന് കേസിനൊപ്പം ആയുധഫ വാഹനക്കടത്തുൾപ്പെടെയുള്ള നിസാമിന്റെ രാജ്യാന്തര ബന്ധത്തിലും ഷൈൻ ടോം ചാക്കോക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. മയക്കുമരുന്ന് കേസിലെ മൂന്നാം പ്രതിയാണ് ഷൈൻ ടോം ചാക്കോ. തൃശൂർ മുണ്ടൂരിലാണ് വീടെങ്കിലും സമീപവാസികളുമായി ഷൈനിന് അത്ര അടുപ്പമില്ല. കടവന്ത്രയിലെ അറസ്റ്റിന് പിന്നാലെ പേരാമംഗലം പൊലീസ് സമീപവാസികളിൽ നിന്നും ഇയാളെക്കുറിച്ച് വിവരങ്ങൾ തേടിയിരുന്നുവെങ്കിലും കൂടുതലൊന്നും അറിവായിരുന്നില്ല.