- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജനറേഷൻ സിനിമാക്കാരിൽ പ്രതീക്ഷ അർപ്പിച്ച് ബ്ലസി കൊക്കൈൻ കച്ചവടത്തിന് ഇറങ്ങി; പഞ്ചനക്ഷത്ര ഹോട്ടലിലെ സ്‌മോക്ക് പാർട്ടിക്കു മുമ്പേ പൊലീസ് പിടിവീണു
കൊച്ചി: കൊക്കെയ്ൻ കേസിലെ പ്രധാന പ്രതികളായ ബഌി സിൽവെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കൈൻ കച്ചവടക്കാരെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. ന്യൂ ജനറേഷൻ സിനിമാക്കാരെ ലക്ഷ്യമിട്ട് സ്‌മോക്ക് പാർട്ടികൾ സംഘടിപ്പിച്ച് കൊക്കൈൻ കച്ചവടമാണ് ബ്ലസിയും സംഘവും ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു വമ്പൻ സ്‌മോക് പാർട്ടിക്ക് തൊട്ടുമുമ്പായിരുന്നു ഇവരുടെ അറ
കൊച്ചി: കൊക്കെയ്ൻ കേസിലെ പ്രധാന പ്രതികളായ ബഌി സിൽവെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കൈൻ കച്ചവടക്കാരെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. ന്യൂ ജനറേഷൻ സിനിമാക്കാരെ ലക്ഷ്യമിട്ട് സ്‌മോക്ക് പാർട്ടികൾ സംഘടിപ്പിച്ച് കൊക്കൈൻ കച്ചവടമാണ് ബ്ലസിയും സംഘവും ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു വമ്പൻ സ്‌മോക് പാർട്ടിക്ക് തൊട്ടുമുമ്പായിരുന്നു ഇവരുടെ അറസ്റ്റ്.
ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കൊക്കെയ്ൻ കച്ചവടം നടത്താൻ ബ്ലസി ക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. അതിന്റെ ആദ്യ പടിയായാണ് ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ പരിചയപ്പെട്ട ഒക്കാവോ ചിഗോസി കോളിൻസ് കൊക്കെയ്‌നുമായി കൊച്ചിയിലെത്തിയത്. കൂടുതൽ കൊക്കെയ്ൻ ഇടപാടുകൾ നേടാൻ 10 ഗ്രാമിന് 30,000 രൂപ മാത്രമാണ് ഒക്കാവോ വാങ്ങിയത്.
ജനുവരി 30ന് രാത്രി വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റിൽ ബഌി സ്‌മോക്ക് പാർട്ടി സംഘടിപ്പിച്ചത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. എത്തരത്തിലാണ് പാർട്ടിയും മറ്റും നടത്തേണ്ടതെന്ന് മനസ്സിലാക്കാൻ. കോളിൻസ് കൊണ്ടുവന്ന കൊക്കെയ്‌നിന്റെ ടെസ്റ്റ് ഡോസെന്ന നിലയിലാണ് ഈ പാർട്ടിയിൽ ഉപയോഗിച്ചത്. കൊക്കെയ്ൻ വിൽക്കാൻ പിറ്റേദിവസം നഗരത്തിലെ ബൈപാസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി ഒരുക്കിയിരുന്നു. അതിനു മുൻപേ ബഌി, രേഷ്മ, നടൻ ഷൈൻ ടോം ചാക്കോ, ടിൻസി ബാബു, സ്‌നേഹ ബാബു എന്നിവർ പൊലീസ് പിടിയിലായി.
ഒക്കാവോയ്ക്ക് പണം നൽകാൻ സുഹൃത്തിനോട് ബഌി 40,000 രൂപ കടം വാങ്ങിയതായും തെളിഞ്ഞു. കൊക്കെയ്ൻ ഇടപാടിന്റെ തലേദിവസം ഇവരുടെ അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്. ഈ പണം പിൻവലിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ന്യൂ ജനറേഷൻ സിനിമാക്കാരുമായുള്ള പരിചയം കൊക്കെയ്ൻ ബിസിനസിസ് സഹായകമാകുമെന്നും ബഌി കരുതി.
ഇവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ നിശാ പാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. അതോടെയാണ് പാർട്ടികളിൽ കൊക്കെയ്ൻ വിൽക്കാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞത്.
അതേസമയം, കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളുമായി ഒക്കാവോ നേരത്തേ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.