- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിന്റെ പേരിൽ പൊലീസിന്റെ കണ്ണ്; സിനിമക്കാരെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ച് ഫ്ലാറ്റുടമകൾ; കഞ്ചാവടി ന്യൂ ജനറേഷൻ സിനിമക്കാരെ പെരുവഴിയിലാക്കി
കൊച്ചി: മലയാള സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച ന്യൂ ജനറേഷൻ സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കും ഇപ്പോൾ ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കു ഇതു കഷ്ടക്കാലമാണ്. കൊക്കെയ്ൻ കേസിൽ ഈ ഗണത്തിൽപ്പെട്ട ഏതാനും സിനിമാപ്രവർത്തകർ അഴിക്കുള്ളിലായതോടെ ഇപ്പോൾ എല്ലാവരും സംശയത്തിന്റെ നിലയിലാണ്. സ്വസ്ഥമായി ഒരു സിനിമാ ചർച്ച നടത്താൻ ഫ്ലാറ്റ് വാടകയ്
കൊച്ചി: മലയാള സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച ന്യൂ ജനറേഷൻ സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കും ഇപ്പോൾ ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കു ഇതു കഷ്ടക്കാലമാണ്. കൊക്കെയ്ൻ കേസിൽ ഈ ഗണത്തിൽപ്പെട്ട ഏതാനും സിനിമാപ്രവർത്തകർ അഴിക്കുള്ളിലായതോടെ ഇപ്പോൾ എല്ലാവരും സംശയത്തിന്റെ നിലയിലാണ്. സ്വസ്ഥമായി ഒരു സിനിമാ ചർച്ച നടത്താൻ ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാമെന്നു വച്ചാൽ അതിനു കഴിയുന്നില്ല. ആരും ഇവർക്ക് വീട് വാടകയ്ക്കു നൽകാൻ തയ്യാറാകുന്നില്ല എന്നു മാത്രമല്ല വാടകയ്ക്ക് നൽകിയവർ ഇവരെ കുടിയിറക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ കൊച്ചിയിൽ മാത്രം അഞ്ചു സിനിമാ പ്രവർത്തകരെയാണ് ഉടമകൾ ഫ്ളാറ്റുകളിൽ നിന്നും ഒഴിപ്പിച്ചത്. സിനിമക്കാരുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ഒരു താരത്തിന് കഴിഞ്ഞയാഴ്ച ഉടമയുടെ നിർബന്ധത്തിനു വഴങ്ങി കലൂർ സ്റ്റേഡിയത്തിനടുത്തുള്ള വാടക ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നിരുന്നു.
കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ട് ന്യൂജെൻ സിനിമക്കാരുടെ കഞ്ചാവടിയും മയക്കു മരുന്നുപയോഗവും ഡ്രഗ് മാഫിയയുമായുള്ള ഇവരുടെ ബന്ധവും പുറത്തു വന്നതോടെ വാടകയ്ക്കു താമസിക്കുന്ന സിനിമക്കാരെ നിരീക്ഷണക്കണമെന്ന് വീട്ടുടമകൾക്ക് പൊലീസ് നിർദ്ദേശം നൽകിയതാണ് ഇവരെ പെരുവഴിയിലാക്കുന്നത്. ഇപ്പോൾ വാടകയ്ക്കു താമസിക്കുന്ന സിനിമക്കാർക്ക് താമസകരാർ പുതിക്കു നൽകേണ്ടെന്ന് കൊച്ചിയിലെ ഫ്ലാറ്റ് ഉടമകൾ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫ്ലാറ്റുകളിൽ പൊലീസ് കയറിയിറങ്ങുന്നത് പതിവായതോടെ ഫ്ലാറ്റിൽ കുടുംബ സമേതം താമസിക്കുന്നവർ ഒന്നടങ്കം ഇവർക്കെതിരായിട്ടുണ്ട്. ഇതൊടെ പുതിയ സിനികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന നിരവധി സിനിമാ പ്രവർത്തകർ ആശങ്കയിലായിരിക്കുകയാണ്.
ന്യൂ ജെൻ സിനിമകൾ അധികവും കുറഞ്ഞ ബജറ്റാണെന്നിരിക്കെ വൻകിട ഹോട്ടൽ മുറികൾക്കും പകരം മാസ വാടകയ്ക്ക് ഫ്ലാറ്റുകളെയാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത്. ഇവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. മിക്ക ന്യൂ ജനറേഷൻ സിനിമകളുടെയും അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതുകൊച്ചി കേന്ദ്രീകരിച്ചാണ്. ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്ത് അവിടെ തമ്പടിച്ചാണ് ചർച്ചകളും തിരക്കഥ എഴുത്തും മറ്റും നടക്കുന്നത്. ഒരു ഹിറ്റ് ചിത്രത്തിന്റെ യുവ തിരക്കഥാകൃത്ത് കഴിഞ്ഞ വർഷം കഞ്ചാവടിച്ച് നഗ്നനായി ഫ്ലാറ്റിലെ അയൽക്കാരിയെ കയറിപ്പിടിച്ചത് വൻ വിവാദമായിരുന്നു. സ്ത്രീ പീഡനക്കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തുവെന്നല്ലാതെ ഇപ്പോൾ കെക്കെയ്ൻ കേസിൽ നടക്കുന്നതു പോലുള്ള അന്വേഷണം അന്ന് നടക്കുകയുമുണ്ടായില്ല.