- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വലവീശിയാലും കൊച്ചിയിലെ പെൺവാണിഭത്തിന് കുറവൊന്നുമില്ല; കോളേജ് വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാരെ വരെ ഓഫർ ചെയ്ത് ഓൺലൈൻ പരസ്യം
കൊച്ചി: ആരൊക്കെ പിടിയിലായാലും എന്തൊക്കെ വാർത്ത വന്നാൽ കൊച്ചിക്ക് മാത്രം മാറ്റമില്ല. പെൺവാണിഭ സംഘങ്ങളെ എത്ര പിടിച്ചാലും കൊച്ചിയിലെ മാഫിയകൾക്ക് കുലുക്കമില്ല. പരസ്യമായി തന്നെ ബിസിനസ് പിടിക്കുകയാണ് അവർ. ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ ഓൺലൈൻ പെൺവാണിഭം സജീവമാകുന്നു. കൊച്ചിൻ എസ്‌കോർട്ട് എന്ന വെബ്‌സൈറ്റ് വഴിയാണ് വാണിഭം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണം ഉ്ള്ളപ്പോഴാണിതെന്നയാണ് വസ്തുത. പരസ്യമായി തന്നെയാണ് കൊച്ചിൻ എസ്‌കോർട്ടിന്റെ കച്ചവടം. വെബ് സൈറ്റിൽ എല്ലാം വിശദമായി ഉണ്ട്. തങ്ങളുടെ സർവ്വീസിന്റെ പ്രത്യേകതകൾ അടക്കം വിശദീകരിച്ചാണ് ആളുകളെ ചാക്കിട്ടു പടിത്തം. മോഡലുകൾ, കോളജ് വിദ്യാത്ഥിനികൾ, വീട്ടമ്മമാർ, എയർ ഹോസ്റ്റസുമാർ എന്നിവരെ ഉപയോഗിച്ചാണ് വാണിഭം. 20 വയസു മുതൽ 40 വയസു വരെയുള്ളവർ തങ്ങളുടെ സംഘത്തിലുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. തങ്ങളുമായി ബന്ധപ്പെട്ടാൽ പെൺകുട്ടികളെയും വീട്ടമ്മമാരെയും എത്തിച്ചു നൽകാമെന്ന് വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ
കൊച്ചി: ആരൊക്കെ പിടിയിലായാലും എന്തൊക്കെ വാർത്ത വന്നാൽ കൊച്ചിക്ക് മാത്രം മാറ്റമില്ല. പെൺവാണിഭ സംഘങ്ങളെ എത്ര പിടിച്ചാലും കൊച്ചിയിലെ മാഫിയകൾക്ക് കുലുക്കമില്ല. പരസ്യമായി തന്നെ ബിസിനസ് പിടിക്കുകയാണ് അവർ. ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ ഓൺലൈൻ പെൺവാണിഭം സജീവമാകുന്നു. കൊച്ചിൻ എസ്‌കോർട്ട് എന്ന വെബ്‌സൈറ്റ് വഴിയാണ് വാണിഭം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണം ഉ്ള്ളപ്പോഴാണിതെന്നയാണ് വസ്തുത.
പരസ്യമായി തന്നെയാണ് കൊച്ചിൻ എസ്‌കോർട്ടിന്റെ കച്ചവടം. വെബ് സൈറ്റിൽ എല്ലാം വിശദമായി ഉണ്ട്. തങ്ങളുടെ സർവ്വീസിന്റെ പ്രത്യേകതകൾ അടക്കം വിശദീകരിച്ചാണ് ആളുകളെ ചാക്കിട്ടു പടിത്തം. മോഡലുകൾ, കോളജ് വിദ്യാത്ഥിനികൾ, വീട്ടമ്മമാർ, എയർ ഹോസ്റ്റസുമാർ എന്നിവരെ ഉപയോഗിച്ചാണ് വാണിഭം. 20 വയസു മുതൽ 40 വയസു വരെയുള്ളവർ തങ്ങളുടെ സംഘത്തിലുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. തങ്ങളുമായി ബന്ധപ്പെട്ടാൽ പെൺകുട്ടികളെയും വീട്ടമ്മമാരെയും എത്തിച്ചു നൽകാമെന്ന് വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം. രണ്ട് മണിക്കൂറിന് 10,000 മുതൽ 15,000 രൂപ വരെയും നാല് മണിക്കൂറിന് 20,000 രൂപ മുതൽ 25,000 രൂപ വരെയുമാണ് ഈടാക്കുന്നത്. ഒരു രാത്രിക്ക് 30,000 മുതൽ 35,000 രൂപ വരെയും സംഘം ഈടാക്കുന്നു. എസ്‌കോർട്ടുകളെ കിട്ടാൻ വിളിക്കേണ്ട നമ്പറുമുണ്ട്. സേവനത്തിനാണ് പ്രധാനമെന്ന് പറഞ്ഞാണ് വെബ്‌സൈറ്റ് ഇടപാടുകാരെ ആകർഷിക്കുന്നത്. ഇതിലെ ഫോൺ നമ്പറിലേക്ക് വരുന്ന കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ അറസ്റ്റിലായ ഓൺലൈൻ പെൺവാണിഭ സംഘവും വെബ്‌സൈറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയിരുന്നത്. കൂടാതെ ഫേസ്‌ബുക്കിലെ കൊച്ചു സുന്ദരികൾ, കൊച്ചി പെൺകുട്ടികൾ തുങ്ങിയ പേജുകൾ വഴിയും ഇടപാടുകാരെ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഇടപെടലോടെ ഈ സൈറ്റ് പൂട്ടിയിരുന്നു. അതിന് ശേഷവും കൊച്ചിൻ എസ്‌കോർട്ട് സജീവമാണ്. ഈ സൈറ്റിനെതിരെ എന്ത് നിയമനടപടിയെടുക്കാമെന്ന് പൊലീസ് പരിശോധിക്കുന്നുമുണ്ട്.
എല്ലാ ജില്ലകളിലും ഇത്തരം സൈറ്റുകൾ സജീവമാണെന്നാണ് സൂചന. എസ്‌കോർട്ട് സർവ്വീസിന്റെ മറവിലാണ് ഈ അത്യാധുനിക വാണിഭ സംഘത്തിന്റെ പ്രവർത്തനം.