- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമരാമത്ത് വകുപ്പിലെ ഇ- ഓഫീസിന് മൂന്നരക്കോടിയുടെ കംപ്യൂട്ടറുകൾ വാങ്ങാൻ ഉത്തരവ്; പിണറായിയുടെ കോക്കോണിക്‌സ് ലാപ്‌ടോപ്പ് മന്ത്രി റിയാസിന്റെ വകുപ്പിന് പോലും വേണ്ട; പ്രതിവർഷം രണ്ടര ലക്ഷം കമ്പ്യൂട്ടറുകൾ ഉണ്ടാക്കുമെന്ന പറഞ്ഞ സ്ഥാപനം പൊതു മേഖലയിലെ മറ്റൊരു പെരുച്ചാഴിയാകുമ്പോൾ
തിരുവനന്തപുരം: പിണറായിയുടെ കോക്കോണിക്‌സ് ലാപ്‌ടോപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പോലും വേണ്ട. കാരണം, മറ്റൊന്നും കൊണ്ടല്ല, മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് കൊല്ലം മുമ്പ് ലാപ്‌ടോപ്പ് വിപ്ലവം എന്ന് പറഞ്ഞ് പുറത്തിറക്കിയ കോക്കോണിക്‌സ് ലാപ്‌ടോപ്പ് ആർക്കും വേണ്ടാത്ത എടുക്കാ ചരക്കായി മാറി. പൊതു ഖജനാവ് തൊരന്നു തിന്നുന്ന മറ്റൊരു പെരുച്ചാഴി. കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് എന്നു പറഞ്ഞാണ് കോക്കോ ണിക്‌സ് മാർക്കറ്റിലിറ ക്കിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കൂളിമാട് പാലം തകർന്നതിനെ തുടർന്ന് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാൻ വകുപ്പിൽ പുതിയ ശ്രമങ്ങൾ ആരംഭിച്ചു. പൊതു മരാമത്ത് വകുപ്പിന്റെ വിവിധ ഓഫിസുകളിൽ ഇ- ഓഫിസ് ആരംഭിക്കു ന്നതിന്റെ ഭാഗമായി 763 കമ്പ്യൂട്ടർ വാങ്ങാൻ പൊതുമരാമത്ത് വകൂപ്പ് തീരുമാനിച്ചു. ഇതിന് പകരം കോക്കോണിക്‌സിന്റെ ലാപ്പ് ടോപ്പ് വാങ്ങാവുന്നതേ ഉള്ളൂ. എന്നാൽ ഇതിന് റിയാസിന്റെ വകുപ്പ് പോലും തയ്യാറല്ല.
3,49,44 ,637 രൂപയാണ് കമ്പ്യൂട്ടറുകളുടെ വില. ഈ മാസം 23 ന് 763 കമ്പ്യൂട്ടറുകൾ വാങ്ങാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പൊതു മരാമത്ത് വകുപ്പിന്റെ വിവിധ ഓഫിസുകളിൽ എല്ലാം ഇ - ഓഫിസ് സിസ്റ്റം ആക്കുന്നതോടെ ഫയലുകളുടെ വേഗത വർദ്ധിപ്പിക്കാൻ സാധിക്കും എന്നാണ് റിയാസിന്റെ കണക്ക്കൂട്ടൽ.ഈ വാങ്ങുന്ന 763 കംപ്യൂട്ടറു കളിൽ ഒന്നു പോലും സർക്കാർ മേഖലയിൽ നിർമ്മിക്കുന്ന കോക്കോണിക്‌സ ലാപ്‌ടോപ്പുകളോ, കംപ്യൂട്ടറുകളോ ഇല്ലെന്നത് ശ്രദ്ധേയമാണ്. പിഡബ്‌ളിയുഡി പുറത്തിറക്കിയ ഉത്തരവിൽ അക്കാര്യം പറയുന്നുമില്ല.
അപ്രതീക്ഷിതമായിരുന്നു മുഹമ്മദ് റിയാസിന്റെ മന്ത്രി പദവി. തുടക്കത്തിൽ വലിയ ഓളങ്ങൾ സൃഷ്ടി ച്ചെങ്കിലും പിന്നെ എല്ലാം തഥൈവ. പൊതുജനങ്ങൾക്കും സർക്കാർ ഓഫീസുകളി ലേക്കും കുറഞ്ഞ വിലയ്ക്ക് ലാപ് ടോപ്പ് നൽകുക എന്ന ഉദ്യേശത്തിലാണ് സംസ്ഥാന സർക്കാർ സ്വകാര്യ - പൊതു മേഖലയിൽ കോക്കോണിക്‌സ് എന്ന സംരംഭം 2019 ഒക്ടോബറിൽ ആരംഭിച്ചത്. വല്യ തയ്യാറെടുപ്പോടും പ്രചരണത്തോടുമൊക്കെയാണ് തുടങ്ങിയത്.
ലാപ് ടോപ്പ് നിർമ്മാണ രംഗത്തെ കുത്തകകളായ ആപ്പിൾ, ഡെൽ, സാംസംഗ് തുടങ്ങിയവയെ രാജ്യത്തു നിന്ന് തന്നെ കെട്ടുകെട്ടി ക്കുമെന്നൊക്കെയായിരുന്നു ഐ ടി വകുപ്പ് അധികാരികൾ അവകാശപ്പെട്ടത്. സർക്കാർ ഓഫീസുകളുടെ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന മുഴുവൻ ലാപ്‌ടോപ്പുകൾ കോക്കോണിക്‌സ് നിർമ്മിച്ചു നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കോക്കോണിക്‌സ് ലാപ് ടോപ് പുറത്തിറക്കി ക്കൊണ്ട് പറഞ്ഞത്.
സംസ്ഥാനത്തെ 20 ലക്ഷം വീടുകളിൽ സൗജന്യമായി ഇന്റർനെറ്റ് നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ ഫോൺ പദ്ധതി അടുത്തവർഷം പൂർത്തിയാകും. കുറഞ്ഞവിലയിൽ കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പും വിപണിയിലെ ത്തുന്നതോടെ ഐടി രംഗത്ത് വൻ കുതിച്ചുചാട്ട മാണ് സംസ്ഥാനത്തു ണ്ടാകുക. മെയ്ക്ക് ഇൻ ഇന്ത്യയുടെ 'മികച്ച മാതൃക' എന്നാണ് കേരളത്തിന്റെ പരീക്ഷണമായ കൊക്കോണിക്സിനെ ഇന്റൽ ഇന്ത്യാ ഹെഡ് നിർവൃതി റായ് വിശേഷിപ്പിച്ചതെന്നൊക്കെയായിരുന്നു സിപിഎം മുഖ പത്രമായ ദേശാഭിമാനി വിശേഷിപ്പിച്ചത്.
പക്ഷേ, കോക്കോണിക് സിനെക്കുറിച്ചു ആകാശം മുട്ടെയുള്ള അവകാശ വാദങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞു. 20 ലക്ഷം വീടുകളിൽ കെ ഫോണും കോക്കോണിക്‌സ് ലാപ് ടോപ്പുകളും വന്നു കഴിഞ്ഞാൽ ഇലക്ട്രോണിക്‌സ് രംഗത്ത് നമ്മൾ ജപ്പാനെ കടത്തിവെട്ടും എന്നായിരുന്നു പിണറായിയും കൂട്ടരും പറഞ്ഞിരുന്നത്. ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് വിദ്യാ ശ്രീ പദ്ധതിയിലൂടെ 2150 കോക്കോണിക്‌സ് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് ലഭിച്ച ഒട്ടുമിക്ക ലാപ് ടോപ്പുകളും തകരാറിലായി. ഒരു തരത്തിലും പ്രവർത്തന ക്ഷമമല്ലാത്ത 465 എണ്ണം ലാപ് ടോപ്പുകൾ തിരിച്ചെടുത്തു. കുട്ടികൾക്ക് പഛന സഹായി എന്ന നിലയിൽ വാങ്ങിയ ലാപ്‌ടോപ്പ് കൾ ഒടുക്കം കുട്ടികൾക്ക് മുട്ടൻ പാരയായി മാറി.
പിണറായി വിജയനും അന്നത്തെ ഐടി സെക്രട്ടറി ശിവശങ്കറും അവകാശപ്പെട്ടതു പോലെ കോക്കോണിക്‌സ് ഒരു ഘട്ടത്തിൽ പോലും വിജയമായിരുന്നില്ല. വമ്പൻ പരാജയവും, അതിലുപരി സർക്കാരിന് കോടികൾ നഷ്ടം വരുത്തി വെച്ച പൊതുമേഖലയിലെ മറ്റൊരു വെള്ളാന - എത്ര കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപ്പാദന രംഗത്തെ ആഗോളക മ്പനിയായ യു.എസ്.ടി ഗ്ലോബൽ, ഇന്റൽ, കെഎസ്ഐഡിസി, സ്റ്റാർട്ടപ്പായ ആക്സില റോൺ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് കോക്കോണിക്സ് ആരംഭിച്ചത്. പ്രതിവർഷം രണ്ടര ലക്ഷം ലാപ് ടോപ്പുകൾ നിർമ്മിക്കുമെന്നായിരുന്നു അവകാശവാദം. ഇത്രയും കാലം കൊണ്ട് 5000 ത്തിൽ താഴെ മാത്രമാണ് നിർമ്മിച്ചതെന്ന് കേൾക്കുന്നു. അവയിൽ മിക്കതും പ്രവർത്തന ക്ഷമമല്ല.
മറുനാടന് മലയാളി ബ്യൂറോ