- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാദാ തേങ്ങ പോലെ കോക്കനട്ട് ബോംബുകൾ കൊണ്ടു പോകാം; ഒന്നരമണിക്കൂറിനകം എവിടെയും ആയുധങ്ങളെത്തിക്കാൻ സംവിധാനമായി; കണ്ണൂരിലെ സംഘർഷങ്ങൾക്ക് ആളിക്കത്തിക്കാൻ ഇനി ന്യൂജെൻ ബോംബും
കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതിയില്ലാതെ തുടരുമ്പോൾ എതിരാളികളെ എറിഞ്ഞു വീഴ്‌ത്താൻ ബോംബിന്റെ ന്യൂജെൻ ഭാവവും തയ്യാറെടുക്കുന്നു. കേരള- കർണാടക അതിർത്തിപ്രദേശങ്ങളിലും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും രാഷ്ട്രീയ പാർട്ടികൾ ന്യൂജനറേഷൻ ബോംബുകളും ആയുധങ്ങളും ഒരുക്കുകയാണെന്നാണ് സൂചന. കോഴിക്കോട്, ജില്ലകളിൽ എതിരാളികളെ നേരിടാൻ പാക
കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതിയില്ലാതെ തുടരുമ്പോൾ എതിരാളികളെ എറിഞ്ഞു വീഴ്‌ത്താൻ ബോംബിന്റെ ന്യൂജെൻ ഭാവവും തയ്യാറെടുക്കുന്നു. കേരള- കർണാടക അതിർത്തിപ്രദേശങ്ങളിലും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും രാഷ്ട്രീയ പാർട്ടികൾ ന്യൂജനറേഷൻ ബോംബുകളും ആയുധങ്ങളും ഒരുക്കുകയാണെന്നാണ് സൂചന.
കോഴിക്കോട്, ജില്ലകളിൽ എതിരാളികളെ നേരിടാൻ പാകത്തിലാണ് അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ പുതു തലമുറ ആയുധങ്ങൾ സംഭരിച്ചുവച്ചിട്ടുള്ളതെന്ന് വിവരം. സംഘർഷപ്രദേശത്ത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് രഹസ്യകേന്ദ്രങ്ങളിൽനിന്നും ആയുധങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂ ജനറേഷൻ ബോംബായ കോക്കനട്ട് ബോംബ് പൊലീസിന്റെ കണ്ണുവെട്ടിച്ച് എവിടേയും കൊണ്ടുപോകും. ഒറ്റനോട്ടത്തിൽ പൊതിച്ച തേങ്ങയാണെന്നേ തോന്നുകയുള്ളൂ. വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന തേങ്ങയാണെന്നു വരുത്തി യഥേഷ്ടം കൊണ്ടുപോകാനും ഉപയോഗിക്കാനും പാകത്തിൽ ഇതിനെ രൂപപ്പെടുത്തുന്നു. വെടിമരുന്നു നിറച്ച് അല്പം ചകിരി ഒട്ടിച്ചാൽ സാദാ തേങ്ങ എന്നേ തോന്നൂ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോക്കനട്ട് ബോംബായിരിക്കും പ്രധാന നായകൻ.
നടപ്പുവർഷം ഇതുവരെ രജിസ്റ്റർ ചെയ്ത ബോംബുകേസുകളുടെ എണ്ണം നോക്കിയാൽത്തന്നെ ഈ മേഖലയിലെ ചിത്രം വ്യക്തമാകുന്നതാണ്. 200 ലേറെ ബോംബു കേസുകൾ. നിർവ്വീര്യമാക്കപ്പെട്ട ബോംബുകളുടെ എണ്ണവും പേടിപ്പിക്കുന്നതാണ്- 1050 ലേറെ ബോംബുകൾ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ ആദ്യഘട്ട തെരഞ്ഞെടുപ്പു പ്രക്രിയതന്നെ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൂടാളി പഞ്ചായത്തിലാണ് തുടക്കം. നാട്ടിലില്ലാത്തവരും മരിച്ചവരും അന്തിമ വോട്ടർപട്ടികയിൽ ഇടം പിടിച്ചതാണ് സംഘർഷത്തിനു കാരണമായത്. പട്ടികയിലെ ക്രമക്കേടിൽ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഒരു സംഘം കോൺഗ്രസുകാരെത്തി.
അധികൃതരോട് കോൺഗ്രസ്സുകാർ സംസാരിച്ചു കൊണ്ടിരിക്കെ സിപിഐ.(എം) പ്രവർത്തകരും രംഗത്തുവന്നു. സിപിഐ.(എം) പ്രവർത്തകർ കുഴപ്പമുണ്ടാക്കിയെന്ന് കോൺഗ്രസ്സുകാരുടെ ആരോപണം. പൊലീസെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. കൂടാളിയിൽ കൂടുതലൊന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടു മാത്രം. വോട്ടർപട്ടിക സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇനിയുള്ള നാളുകളിൽ നടക്കും. ഈ സംഘർഷാവസ്ഥയാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുക. ഇന്നലെ കണ്ണൂർ ജില്ലയിൽ അക്രമത്തിനു തിരികൊളുത്തിയിട്ടുണ്ട്. ബൈക്ക് കത്തിക്കലും വധ ശ്രമവും നടന്നു. ഇരുഭാഗത്തും ബിജെപി.യും സിപിഐ.(എം) യുമാണ്. ഇരിട്ടി ആറളത്ത് സ്റ്റീൽ ബോംബുകളും കണ്ടെത്തി.
കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ് മേഖലയിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയിട്ടും പൊലീസ് സംവിധാനം കാര്യക്ഷമമായില്ല. ഒരു കൺട്രോൾ റൂമും എസ്.ഐ.യുടെ കീഴിലായി അറുപതു പൊലീസുകാരെയും നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പു നൽകിയിരുന്നു. പത്ത് പുതിയ വാഹനങ്ങളും ഏർപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിട്ടും ഇതൊന്നും നടപ്പായിട്ടില്ല. ബോംബു നിർമ്മാണവും സ്‌ഫോടനവും തടയാനും പദ്ധതി ഇട്ടിരുന്നു. ഇതുവരെ ഇതൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ല.
സംഘർഷമുണ്ടാകുമ്പോൾ സേനയെ പെട്ടെന്ന് സ്ഥലത്തെത്തിക്കാനും അക്രമികളെ നേരിടാനും കഴിയുന്ന തരത്തിലാണ് സംവിധാനം രൂപപ്പെടുത്തുക എന്നതായിരുന്നു പ്രഖൃാപനം. അടിയന്തരമായും ഇവ നടപ്പാക്കിയാൽ ഒരു പരിധി വരേയെങ്കിലും അക്രമം തടയാൻ കഴിഞ്ഞേക്കാം. പൊലീസ് സുരക്ഷക്ക് വേണ്ടി കാത്തിരിപ്പാണ് ഈ മേഖലയിലെ സമാധാനകാംക്ഷികൾ.