- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗത്തിന് ഇനി വെളിച്ചെണ്ണയെ കുറ്റം പറയരുത്; വെളിച്ചെണ്ണയിൽ കൊളസ്ട്രോളില്ല, ഹൃദ്രോഗത്തിനു നല്ലതെന്നു പത്മഭൂഷൺ ഡോ. ഹെഗ്ഡേ; ഗുണവശങ്ങൾ പ്രചരിപ്പിക്കാൻ ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്നത് ഭീഷണിയെന്നും ഹൃദ്രോഗവിദഗ്ധൻ
മംഗലാപുരം: കേരളത്തിലെ ഹൃദ്രോഗവിദഗ്ദ്ധർ ഏറെക്കാലമായി ഹൃദ്രോഗത്തിനു കാരണമായി വെളിച്ചെണ്ണയെ കുറ്റപ്പെടുത്തുമ്പോൾ കർണാടകത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ വെളിച്ചെണ്ണയെ വാഴ്‌ത്തുന്നു. വെളിച്ചെണ്ണയിൽ കൊളസ്‌ട്രോളുണ്ടെന്ന വാദം വെറും കെട്ടുകഥയാണെന്ന് പത്മഭൂഷൻ പുരസ്‌കാരജേതാവായ ഡോ. ബി.എൻ.ഹെഗ്‌ഡെ. മുലപ്പാലിലും വെളിച്ചെണ്ണയിലും ഒര
മംഗലാപുരം: കേരളത്തിലെ ഹൃദ്രോഗവിദഗ്ദ്ധർ ഏറെക്കാലമായി ഹൃദ്രോഗത്തിനു കാരണമായി വെളിച്ചെണ്ണയെ കുറ്റപ്പെടുത്തുമ്പോൾ കർണാടകത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ വെളിച്ചെണ്ണയെ വാഴ്‌ത്തുന്നു. വെളിച്ചെണ്ണയിൽ കൊളസ്‌ട്രോളുണ്ടെന്ന വാദം വെറും കെട്ടുകഥയാണെന്ന് പത്മഭൂഷൻ പുരസ്‌കാരജേതാവായ ഡോ. ബി.എൻ.ഹെഗ്‌ഡെ. മുലപ്പാലിലും വെളിച്ചെണ്ണയിലും ഒരേ തരം കൊഴുപ്പാണുള്ളത്. മറിച്ചുള്ള വാദം മറ്റേതോ താത്പര്യം കൊണ്ടാണെന്നും അദ്ദേഹം ആരോപിക്കുന്നു. മംഗളൂരു സർവ്വകലാശാലയിലെ ആദരണച്ചടങ്ങിലാണ് വെളിച്ചെണ്ണയുടെ ഔഷധമൂല്യത്തെക്കുറിച്ച് തുറന്നടിച്ചത്. ഹൃദ്രോഗങ്ങളും അൽഷിമേഴ്‌സും തടയാൻ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണെന്ന് ഹെഗ്‌ഡെ പറയുന്നു. പാശ്ചാത്യരാജ്യങ്ങൾ സാക്ഷ്യപ്പെടുത്താതെ ഒന്നും അംഗീകരിക്കാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൺഫ്ളാർ ഓയിൽ, സോയാബീൻ ഓയിൽ, ഒലീവോയിൽ എന്നിവയേക്കാൾ എത്രയോ ഗുണമുള്ളതാണ് വെളിച്ചെണ്ണ. കൊപ്ര ചക്കിലിട്ടാട്ടി എടുക്കുന്ന വെളിച്ചെണ്ണയാണ് ഏറ്റവും മെച്ചപ്പെട്ടത്. റിഫൈൻഡ് ഓയിൽ എന്ന് അവകാശപ്പെട്ട് പാക്കറ്റുകളിലാക്കി വരുന്നത് എല്ലാം ശുദ്ധതട്ടിപ്പാണ്. ഇങ്ങനെ വരുന്ന വെളിച്ചെണ്ണയും അതേ ഗണത്തിൽ പ്പെടുന്നു. കർണാടക ഉടുപ്പിക്കടുത്ത പങ്കലയിലെ ജനകീയ ഡോക്ടറായ ബെല്ലെ മോണപ്പ ഹെഗ്‌ഡെ വെളിച്ചെണ്ണയുടെ ഗുണവശങ്ങളെക്കുറിച്ച് പ്രചാരം തുടങ്ങിയിട്ട് കാലം കുറേയായി. സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്ന കർണാടകത്തിൽ നിന്നും വെളിച്ചെണ്ണക്കനുകൂലമായി പ്രചാരണം നടത്തുന്നതിന് ഒട്ടേറെ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം വിദേശത്തുനിന്നാണ് വരുന്നത്. വെളിച്ചെണ്ണയുടെ ഔഷധമൂല്യത്തെക്കുറിച്ച് ഉദാഹരണസഹിതം പറയാൻ ഹെഗ്‌ഡെക്ക് നൂറ് നാവാണ്.
1930 കളിൽ അമേരിക്കയിൽ റൊട്ടി ഉണ്ടാക്കിയരുന്നത് വെളിച്ചെണ്ണയിലായിരുന്നു. അമേരിക്കക്കാരുടെ പ്രധാന പ്രാതലായ കോൺഫ്‌ളേക്ക്‌സിൽ ഇപ്പോൾ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്. മണിപ്പാൽ സർവ്വകലാശാലയിലെ വൈസ് ചാൻസലറായിരുന്നു ഹെഗ്‌ഡെ. വെളിച്ചെണ്ണയിൽ കൊളസ്‌ട്രോൾ ഉണ്ടെന്ന് പറയുന്നവർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിട്ടില്ലെന്നാണ് ഹെഗ്‌ഡെയുടെ വാദം. മെഡിക്കൽ സയൻസിൽ ബയോകെമിസ്ട്രി പഠിപ്പിക്കുമ്പോൾ കൊളസ്‌ട്രോൾ വരുന്നത് മൃഗ സ്രോതസ്സിൽനിന്നുമാത്രമാണെന്നു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ സസ്യഉത്പ്പന്നമായ വെളിച്ചെണ്ണയിൽ എങ്ങനെയാണ് കൊളസ്‌ട്രോൾ വരുന്നത്.
വെളിച്ചെണ്ണയിലും മുലപ്പാലിലും അടങ്ങിയിരിക്കുന്നത് 'മോണോലോറിക്ക് 'ആസിഡാണ്. പ്രതിരോധശേഷിയുടെ അടിസ്ഥാനമാണ് മോണോലോറിക്ക് ആസിഡ്. പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ എത്ര പെട്ടെന്ന് ദഹിക്കുന്നുവോ അതുപോലെതന്നെയാണ് വെളിച്ചെണ്ണയും. വെളിച്ചെണ്ണയെ കുറ്റപ്പെടുത്തുന്നവർ മുലപ്പാലിനേയും എതിർക്കണം. തലച്ചോറിലെ കോശങ്ങൾ വെളിച്ചെണ്ണയുടെ ഉപയോഗം മൂലം നശിക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോശങ്ങൾക്ക് നാശം സംഭവിച്ചാലും അവ പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ചർമ്മരോഗങ്ങൾക്കും ചർമ്മസൗന്ദര്യത്തിനും വെളിച്ചെണ്ണ അത്യുത്തമമാണ്. കേരള സർക്കാർ ഉത്പ്പന്നമായ കേരാമൃതം എന്ന വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കിയത് ഹെഗ്‌ഡെയുടെ നിർദ്ദേശ പ്രകാരമാണ്.
അമേരിക്കയിലെ ഹാർവാഡ് സർവ്വകലാശാലയിൽ ബെർണാഡ് ലോൺ എന്ന നോബേൽ സമ്മാനാർഹനു കീഴിലാണ് ഹൃദ്രോഗചികിത്സയിൽ ഹെഗ്‌ഡെ പരിശീലനം നേടിയത്. നിരവധി ഇംഗ്ലീഷ് , കന്നട ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. വെളിച്ചണ്ണയുടെ ഗുണവശങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഉയർന്നതായും ഹെഗ്‌ഡെ പറഞ്ഞു. അമേരിക്കയിലെ അദ്ദേഹത്തിന്റെ പ്രൊഫസർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയത് ഡോ.ഹെഗ്‌ഡെ ഇന്നും ഓർക്കുന്നു.