- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നാണയം മോഷണം പോയി; 100 കിലോ തൂക്കവും 45 ലക്ഷം ഡോളർ വിലയുമുള്ള ഒരു മില്യൺ ഡോളറിന്റെ നാണയം കള്ളൻ കൊണ്ടു പോയത് ജർമൻ മ്യൂസിയത്തിൽ നിന്ന്; അരിച്ച് പെറുക്കി പൊലീസ്
ബർലിൻ: ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന സംഭവം തിങ്കളാഴ്ച പുലർച്ചെ 3.30ന് സംഭവിച്ചിരിക്കുന്നു. രാജ്യത്തെ ഹൈടെക് മ്യൂസിയമായ ബോണ്ട് മ്യൂസിയത്തിൽ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നാണയം അടിച്ച് മാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ. 100 കിലോ തൂക്കവും 45 ലക്ഷം ഡോളർ വിലയുമുള്ള ഒരു മില്യൺ ഡോളറിന്റെ നാണയമാണ് കള്ളൻ കൊണ്ടു പോയിരിക്കുന്നത്. ഇത് എത്രയും വേഗം കണ്ടുപിടിക്കാനുള്ള പരിഭ്രത്തോടെ പൊലീസ് അരിച്ച് പെറുക്കി അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. നൂറ്കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ നാണയവുമാണിതെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച പുലർച്ചെ മൂന്നര വരെ നാണയം മ്യൂസിയത്തിലുണ്ടായിരുന്നുവെന്നാണ് ജർമൻ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ആ സമയം വരെ നിരീക്ഷണക്യാമറയിൽ ഇത് കാണാൻ സാധിക്കുന്നുണ്ട്. തുടർന്ന് നിമിഷങ്ങൾക്കുള്ളിലാണ് നാണയം കാണാതായിരിക്കുന്നത്. ഇത്രയധികം ഭാരമുള്ള നാണയം നിരവധി പേർ ചേർന്ന് കടത്തിയതാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മുൻഭാഗത
ബർലിൻ: ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന സംഭവം തിങ്കളാഴ്ച പുലർച്ചെ 3.30ന് സംഭവിച്ചിരിക്കുന്നു. രാജ്യത്തെ ഹൈടെക് മ്യൂസിയമായ ബോണ്ട് മ്യൂസിയത്തിൽ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നാണയം അടിച്ച് മാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ. 100 കിലോ തൂക്കവും 45 ലക്ഷം ഡോളർ വിലയുമുള്ള ഒരു മില്യൺ ഡോളറിന്റെ നാണയമാണ് കള്ളൻ കൊണ്ടു പോയിരിക്കുന്നത്. ഇത് എത്രയും വേഗം കണ്ടുപിടിക്കാനുള്ള പരിഭ്രത്തോടെ പൊലീസ് അരിച്ച് പെറുക്കി അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. നൂറ്കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ നാണയവുമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച പുലർച്ചെ മൂന്നര വരെ നാണയം മ്യൂസിയത്തിലുണ്ടായിരുന്നുവെന്നാണ് ജർമൻ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ആ സമയം വരെ നിരീക്ഷണക്യാമറയിൽ ഇത് കാണാൻ സാധിക്കുന്നുണ്ട്. തുടർന്ന് നിമിഷങ്ങൾക്കുള്ളിലാണ് നാണയം കാണാതായിരിക്കുന്നത്. ഇത്രയധികം ഭാരമുള്ള നാണയം നിരവധി പേർ ചേർന്ന് കടത്തിയതാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മുൻഭാഗത്ത് രണ്ടാം എലിസബത്തി രാജ്ഞിയുടെ രൂപം പതിച്ചതും പിൻഭാഗത്ത് മേപ്പിൾ ഇല മുദ്രണം ചെയ്തിരിക്കുന്നതുമായ ഈ നാണയം 'ബിഗ് മാപ്പിൾലീഫ് ' എന്നുമറിയപ്പെടുന്നു. ഈ അത്യപൂർവ സ്മാരക നാണയം കാനഡ സർക്കാരാണ് 2007 ൽ ജർമനിക്കു സമ്മാനിച്ചത്. ഇത് കണ്ടെത്താൻ രാജ്യമാകമാനം സൂക്ഷ്മമായ അന്വേഷണമാണ് ജർമൻ പൊലീസും അതൃത്തി രക്ഷാ സേനയും ആരംഭിച്ചിരിക്കുന്നത്.
ബോഡ് മ്യൂസിയത്തിന്റെ ജനാലയിലൂടെയാണീ നാണയം കടത്തിക്കൊണ്ട് പോയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന ഒരു കോണി സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളെ സംബന്ധിച്ച തെളിവുകളൊന്നും അന്വേഷകർക്ക് ലഭിച്ചിട്ടില്ല. 99.99 ശതമാനം സ്വർണമെന്ന ശുദ്ധത കാരണം ഈ നാണയം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് മ്യൂസിയം ഉടമകൾ വെളിപ്പെടുത്തുന്നത്. നാണയം തിങ്കളാഴ്ച പുലർച്ചെ നഷ്ടപ്പെട്ടുവെന്ന് മ്യൂസിയം വക്താവായ മാർകസ് ഫാർ സ്ഥിരീകരിച്ചിട്ടുണ്ട്.
റോയൽ കനേഡിയൻ മിന്റാണ് ഈ നാണയം 2007ൽ നൽകിയതെന്ന് മ്യൂസിയം വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. 53 സെന്റീമീറ്റർ വ്യാസവം മൂന്ന് സെന്റീമീറ്റർ കനവുമുള്ള നാണയമാണിത്. ഇത് ബോഡ് മ്യൂസിയത്തിലെത്തിയത് 2010 ഡിസംബറിലായിരുന്നു. മ്യൂസിയത്തിന്റെ ജനാല വഴിയെത്തിയ ഒരു സംഘം കവർച്ചക്കാർ ഇത് കവർന്നുവെന്നാണ് പൊലീസ് പ്രാഥമിക ഘട്ടത്തിൽ അനുമാനിച്ചിരിക്കുന്നത്. റെയിൽവേട്രാക്കിനോട് ചേർന്ന് മ്യൂസിയത്തിന്റെ പുറക് വശത്തുള്ള ജനൽ തകർത്താണ് കള്ളന്മാരെത്തിയതെന്ന് പൊലീസ് വക്താവായ വിൻഫ്രിഡ് വെൻസെൽ പറയുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായിരുന്നു ഈ നാണയം സൂക്ഷിച്ചിരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നാണയ മ്യൂസിയങ്ങളിലൊന്നാണ് ബോഡ് മ്യൂസിയം. ഇവിടെ 540,000 ൽ അധികം ഐറ്റങ്ങളാണുള്ളത്. യുനെസ്കോയുടെ പട്ടികയിൽ വരെ ഈ മ്യൂസിയം സ്ഥാനം പിടിച്ചിട്ടുണ്ട്. പുരാതന ഗ്രീസിൽ നിന്നുമുള്ള 102,000 നാണയങ്ങൾ, 50,000 റോമൻ നാണയങ്ങൾ തുടങ്ങിയവയും ഈ മ്യൂസിയത്തിലുണ്ട്. എന്നാൽ ബിഗ് മാപ്പിൽ ലീഫ് മാത്രമേ മോഷണം പോയിട്ടുള്ളൂ. മോഷ്ടാക്കൾ ഇത് ഉരുക്കി വിറ്റിരിക്കുമോയെന്ന ആശങ്ക ശക്തമാണെന്ന് പൊലീസ് പറയുന്നു.