- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു; കയർമന്ത്രിയുടെ സ്വന്തം നാട്ടിൽ കയർ വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ ഉദ്യോഗാർഥികൾക്ക് ലക്ഷങ്ങൾ നഷ്ടം; തട്ടിപ്പിന് ഇരയായവർക്ക് ഇനി കയർ തന്നെ ശരണം!
അടൂർ: 21 തസ്തികകൾ, 533 ഒഴിവ്, അപേക്ഷിച്ചത് പതിനായിരങ്ങൾ, രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. കയർ വകുപ്പിലേക്കുള്ള ഒഴിവുകളുടെ പേരിൽ കയർവകുപ്പു മന്ത്രിയുടെ സ്വന്തം നാട്ടിൽ നടന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പാണിത്. സർക്കാർ ഏജൻസിയുടെ പേരിനോട് സാമ്യം പുർലത്തുന്ന റിക്രൂട്ട്‌മെന്റ് ഏജൻസി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്നു പരാതി ഉയർന്നിട്ടും
അടൂർ: 21 തസ്തികകൾ, 533 ഒഴിവ്, അപേക്ഷിച്ചത് പതിനായിരങ്ങൾ, രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. കയർ വകുപ്പിലേക്കുള്ള ഒഴിവുകളുടെ പേരിൽ കയർവകുപ്പു മന്ത്രിയുടെ സ്വന്തം നാട്ടിൽ നടന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പാണിത്. സർക്കാർ ഏജൻസിയുടെ പേരിനോട് സാമ്യം പുർലത്തുന്ന റിക്രൂട്ട്‌മെന്റ് ഏജൻസി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്നു പരാതി ഉയർന്നിട്ടും ഉന്നത പൊലീസ് നേതൃത്വം നടപടിയെടുക്കാൻ മടിക്കുന്നു.
കയർ മന്ത്രി അടൂർ പ്രകാശിന്റെ നാടായ അടൂരിലാണ് അദ്ദേഹത്തിന്റെ വകുപ്പിനു മാനക്കേട് വരുത്തുന്ന തട്ടിപ്പ് അരങ്ങേറിയത്. കയർ വകുപ്പിലെ ഒഴിവിന്റെ പേരിൽ വ്യാജ ഇംപ്ലിമെന്റ് ഏജൻസി അടൂരിലും പത്തനംതിട്ടയിലും റിക്രൂട്ട്‌മെന്റ് നടത്തി ഉദ്യോഗാർഥികളുടെ പക്കൽനിന്ന് ലക്ഷങ്ങൾ തട്ടിച്ചതായാണു പരാതിയുള്ളത്. സ്ഥാപനം പൊലീസ് നിരീക്ഷണത്തിലാണെന്നു പറയുന്നതല്ലാതെ മറ്റു നടപടിയില്ല.
കയർ ബോർഡ് ഇംപ്ലിമെന്റ്് ഏജൻസിയെന്നു പരസ്യപ്പെടുത്തി ഭാരത് സർവീസ് സൊസൈറ്റി (ബി.എസ്.എസ്) എന്ന സ്ഥാപനമാണ് തട്ടിപ്പു നടത്തുന്നത്. പത്തനംതിട്ട തൈക്കാവ് റോഡിലും അടൂർ ആർ.ഡി.ഓഫീസിനും പൊലീസ് സ്‌റ്റേഷനും സമീപം എം.ജി റോഡിലുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കയർ ബോർഡ് നൽകിയതായി പറയുന്ന ഇംപ്ലിമെന്റ് ലെറ്റർ ഉൾപ്പെടുത്തി വെബ്‌സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ കയർ ബോർഡ് നിയമനം നടത്താൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പ്് സ്ഥാപനത്തിനെതിരെ കലക്ടർ എസ്. ഹരികിഷോർ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, അടൂർ, പത്തനംതിട്ട സി.ഐമാർ എന്നിവർക്ക് പരാതി നൽകിയതായും കയർ ബോർഡ് സെക്രട്ടറി എം. കുമാരരാജ പറഞ്ഞു.
അടൂർ ഓഫിസിൽ ചൊവ്വാഴ്ച ഉച്ചയോടെ ഡിവൈ.എസ്‌പി എത്തി അവിടത്തെ നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകി. രാഷ്ട്രീയ പാർട്ടിക്കാർ പ്രശ്‌നം ഉണ്ടാക്കിയതു കൊണ്ട് തൽക്കാലത്തേക്ക് ഇന്റർവ്യൂവും പരീക്ഷയും നിർത്തിവെക്കണമെന്നായിരുന്നു ഡിവൈ.എസ്‌പിയുടെ അഭ്യർത്ഥന. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഇന്റർവ്യൂവും പരീക്ഷയും നിർത്തിവയ്ക്കുകയാണെന്നും ഉദ്യോഗാർഥികളെ സ്ഥാപനം അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് സ്ഥാപനത്തിനു മുന്നിലും വെബ്്‌സൈറ്റിലും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇല്ലാത്ത പദ്ധതിയുടെ പേരിലാണ് വിവിധ സ്ഥലങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മാസങ്ങളായി പ്രമുഖ ദിനപത്രങ്ങളിൽ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തിയത്. കയർ ഗ്രാമം പ്രൊജക്ടിലേക്കാണ് ഫീൽഡ് അസിസ്റ്റന്റ് മുതൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വരെയുള്ള 21 തസ്തികകളിലായി 533 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഒരോ തസ്തികകളിലേക്കും 100 രൂപ വീതമാണ് അപേക്ഷാ ഫീസ് ചുമത്തിയിരുന്നത്. 15 തസ്തികകളിൽ വരെ അപേക്ഷ അയച്ചവരുണ്ട്. ഇത്തരത്തിൽ തന്നെ വലിയൊരു തുക സ്ഥാപനത്തിന് ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് പ്രതിമാസ ശമ്പളം ആറു മാസത്തിൽ കണക്കാക്കിയുള്ള തുല്യ തുക സെക്യൂരിറ്റിയായി വാങ്ങും. 8500 രൂപ മുതൽ 48640 രൂപ വരെയാണ് വിവിധ തസ്തികകൾക്ക് മിനിമം ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൻപ്രകാരം 10000 രൂപ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥൻ 60000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം ട്രെയിനിങും ഒരു വർഷം പ്രൊബേഷനും. പഞ്ചായത്ത്-നഗരസഭ ട്രെയിനിങ് ഓഫിസർ, ട്രെയിനി തസ്തികയിലേക്കാണ് ഇവരെ തെരഞ്ഞെടുത്തതായി കാണിച്ചിരിക്കുന്നത്. കയർ ബോർഡിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് നിയമനകാര്യം അറിയിക്കുമെന്നാണ് വ്യവസ്ഥ. മാസങ്ങളായിട്ടും നിയമനം അറിയിച്ച് കാർഡു ലഭിക്കാത്തവർ ബി.എസ്.എസ് ഓഫിസിൽ അനേ്വഷിച്ചപ്പോൾ ഒഴിവു വരുമ്പോൾ റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനം നടത്തുമെന്നാണ് ഓഫീസിൽ നിന്ന് മറുപടി ലഭിച്ചതെന്നു പറയുന്നു. മെയ് 26 മുതൽ ജൂലൈ 20 വരെയാണ് എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നിശ്ചയിച്ചിരുന്നത്.