- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്തെ മോദി കൈവിട്ടോ? വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പദ്ധതിയും കുളച്ചൽ കേന്ദ്രപദ്ധതിയുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ; പദ്ധതിയെ എതിർത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും മന്ത്രി: 'കേരള വികസനത്തിന്റെ അവസാന വണ്ടി' കട്ടപ്പുറത്തു കയറുമോ?
തിരുവനന്തപുരം: ഗൗതം അദാനിയുമായി ചേർന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാൻ മുന്നിൽ നിന്നത് യുഡിഎഫ് സർക്കാറാണ്. അന്ന് പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിയെക്കുറിച്ച് പറഞ്ഞത് വികസനത്തിന്റെ അവസാനത്തെ വണ്ടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നാണ്. എന്നാൽ, അങ്ങനെ വികസനത്തിന്റെ ലാസ്റ്റ് വണ്ടിയായ തുറമുഖ പദ്ധതി കട്ടപ്പുറത്താകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണിപ്പോൾ. നിർമ്മാണോദ്ഘാടനം വരെ തുടങ്ങിയ ശേഷം വിഴിഞ്ഞത്തിന് പാരയെന്നോണം കേന്ദ്ര സർക്കാർ നേരിട്ട് കുളച്ചൽ തുറമുഖം നടപ്പിലാക്കുമെന്ന കേന്ദ്രസർക്കാറിന്റെ തീരുമാനമാണ് സർക്കാറിനെ ആശങ്കയിലാക്കിയത്. ഇതിന് പുറമേ പദ്ധതിയെ കേന്ദ്രം കൈവിടുന്നുവെന്ന വ്യക്തമായ സൂചനകൾ നൽകി കേന്ദ്ര ഷിപ്പിങ് മന്ത്രി പൊൻ രാധാകൃഷ്ണന്റെ വിശദീകരണം. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചൽ തുറമുഖമാണ് കേന്ദ്ര പദ്ധതിയെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ഗൗതം അദാനിയുമായി ചേർന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാൻ മുന്നിൽ നിന്നത് യുഡിഎഫ് സർക്കാറാണ്. അന്ന് പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിയെക്കുറിച്ച് പറഞ്ഞത് വികസനത്തിന്റെ അവസാനത്തെ വണ്ടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നാണ്. എന്നാൽ, അങ്ങനെ വികസനത്തിന്റെ ലാസ്റ്റ് വണ്ടിയായ തുറമുഖ പദ്ധതി കട്ടപ്പുറത്താകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണിപ്പോൾ. നിർമ്മാണോദ്ഘാടനം വരെ തുടങ്ങിയ ശേഷം വിഴിഞ്ഞത്തിന് പാരയെന്നോണം കേന്ദ്ര സർക്കാർ നേരിട്ട് കുളച്ചൽ തുറമുഖം നടപ്പിലാക്കുമെന്ന കേന്ദ്രസർക്കാറിന്റെ തീരുമാനമാണ് സർക്കാറിനെ ആശങ്കയിലാക്കിയത്. ഇതിന് പുറമേ പദ്ധതിയെ കേന്ദ്രം കൈവിടുന്നുവെന്ന വ്യക്തമായ സൂചനകൾ നൽകി കേന്ദ്ര ഷിപ്പിങ് മന്ത്രി പൊൻ രാധാകൃഷ്ണന്റെ വിശദീകരണം. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചൽ തുറമുഖമാണ് കേന്ദ്ര പദ്ധതിയെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയർക്ക് വേണ്ട. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞത്തെ എതിർത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. എന്നാൽ കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണ്. വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാൽ ആരോഗ്യകരമായ മത്സരം നടക്കും. രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോമീറ്ററിനുള്ളിൽ രണ്ട് തുറമുഖങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ചെന്നൈയിലും എന്നൂരിലും തുറമുഖങ്ങളുണ്ട്. അതുപോലെ മുംബൈയിലും 30 കിലോമീറ്ററിനുള്ളിൽ രണ്ട് തുറമുഖങ്ങളുണ്ട്. ഇനിയും തുറമുഖങ്ങൾ രാജ്യത്ത് വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി എംപിയായ പൊൻരാധാകൃഷ്ണന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കുളച്ചൽ തുറമുഖം. തമിഴ്‌നാട്ടിൽ നിന്നുള്ള ഏക ബിജെപി എംപിയായ പൊൻരാധാകൃഷ്ണന്റെ ശക്തമായ നിലപാടുകൊണ്ടാണ് കഴിഞ്ഞ ആഴ്ച കേന്ദ്രം കുളച്ചൽ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത്.
ഇതോടെ വിഴിഞ്ഞം പദ്ധതിയ െസംബന്ധിച്ച ആശങ്കകൾ ശക്തമാക്കി. കഴിഞ്ഞ സർക്കാർ തുടങ്ങിയ പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം പദ്ധയിൽ യാതൊരു മാറ്റവും വരുത്തേണ്ടെന്ന നിലപാടാണ് ഈപ്പോഴത്തെ സർക്കാറും കൈക്കൊണ്ടിരുന്നത്. അതേസമയം കുളച്ചിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയതോട അദാനിക്കും വിഴിഞ്ഞത്തോടെ താൽപ്പര്യം കുറഞ്ഞുവെന്ന സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ ഗൗതം അദാനി പദ്ദതി ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷകൾ മലയാളിക്ക് കൈവന്നിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതി നഷ്ടക്കച്ചവടമാകുമെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ് വിലയിരുത്തലുണ്ടെന്നും അറിയുന്നുണ്ട്. ഇതിന് പിന്നാലെയാണ് കുളച്ചൽ തുറമുഖ പദ്ധതിയും നടപ്പിലാകാൻ ഒരുങ്ങുന്നത്.
വിഴിഞ്ഞ പദ്ധതിയുടെ ഭാഗമായി ഇപ്പഓൾ കരിങ്കൽപ്പാളികൾ കൊണ്ട് കടൽ നികത്തുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇവിടെയും തട്ടിപ്പാണ് നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ടണ്ണിന് 1,200 രൂപയാണ് സർക്കാരിനു നൽകിയ എസ്റ്റിമേറ്റിൽ കാട്ടിയിരുന്നത്. ക്വാറിക്കാർക്കു നൽകുന്നത് വെറും 440 രൂപ. 80 ലക്ഷം ടൺ കരിങ്കല്ലാണ് പദ്ധതിക്ക് ആവശ്യം. കടലിൽ കല്ലിട്ടാൽത്തന്നെ കോടികൾ തടയുമെന്നു വ്യക്തം. ഈ തുകയെല്ലാം സംസ്ഥാന വിഹിതത്തിൽ നിന്നാണ് ചെലവാക്കുന്നത്. എന്നാൽ കണക്കുകളിൽ കൃത്രിമം കാട്ടി വലിയ ലാഭം ഉണ്ടാക്കാൻ അദാനിക്ക് കഴിയുകയും ചെയ്യും. ഈ പണി കല്ലിടൽ പണി പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാരുമായി പല വിഷയങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കും. അതിന് ശേഷം പദ്ധതി ഉപേക്ഷിക്കാനാണ് തീരുമാനമെന്ന വിധത്തിൽ നേരത്തെ മാദ്ധ്യമ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ആശങ്ക വേണ്ടെന്ന വിധത്തിൽ പിന്നാലെ മറ്റു വാർത്തകളും വന്നു.
വിഴിഞ്ഞത്തിനു വേണ്ടി അദാനി കാര്യമായ തുകയൊന്നും ചെലവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 1,600 കോടി രൂപയിൽ നിന്നു നൽകിയ നൂറു കോടിയോളം രൂപ ചെലവിട്ടുള്ള ജോലികൾ മാത്രമാണു നടക്കുന്നത്. വിഴിഞ്ഞം പദ്ധതിയിൽ അദാനി മുടക്കുമെന്നു പറഞ്ഞിരുന്നത് 2,400 കോടിയാണ്. ഇതിൽ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ആയി 900 കോടി ലഭിക്കും. ശേഷിച്ച 1,300 കോടിയാണ് അദാനിക്കു ചെലവു വരുമായിരുന്നുള്ളൂ.
കുളച്ചൽ പദ്ധതി കേന്ദ്രസർക്കാർ നേരിട്ട് നടപ്പിലാക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഈ പദ്ധതിയിൽ അദാനിയുടെ സഹകരണം ഉണ്ടാകുമോ എന്ന കാര്യത്തിലൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല. ഇപ്പോഴത്തോ സാഹചര്യത്തിൽ കുളച്ചൽ വിഴിഞ്ഞത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന കാര്യം ഉറപ്പാണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പൽ വരെ നങ്കൂരമിടാൻ സാധിക്കുന്ന രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം.
ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാൽ വലിയ കപ്പലുകൾക്കും (മദർഷിപ്പുകൾ) ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നതുകൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്.