- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിക്കകത്ത് നിന്നും നിലവിളി കേട്ട ഡ്രൈവർ ട്രക്ക് നിർത്തിയപ്പോൾ കണ്ടത് മൈനസ് 25 ഡിഗ്രി താപനിലയുള്ള ഫ്രീസർ ലോറിക്കുള്ളിൽ കമ്പിളി പുതച്ചിരിക്കുന്ന 15 പേരെ; എങ്ങനെയും യൂറോപ്പിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്ന പാവങ്ങളുടെ കഥ
ഇന്നലെ രാവിലെ എം25ൽ സറെയിലെ ക്ലാക്കെറ്റ് ലെയിൻ സർവീസ് സ്റ്റേഷനിൽ നിർത്തിയിയ ലോറിയിൽ നിന്ന് 15 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്. മൈനസ് 25 ഡിഗ്രി താപനിലയുള്ള ഫ്രീസർ ലോറിക്കുള്ളിൽ കമ്പിളി പുതച്ചിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. പോർട്ട് ഓഫ് ഡോവറിൽ നിന്നും എം25ലൂടെ വരുന്ന ട്രക്ക് ഓടിച്ച് വന്ന ഡ്രൈവർ ലോറിയിൽ നിന്ന് കരച്ചിൽ കേട്ട് നിർത്തുകയും തുടർന്ന് നടന്ന പരിശോധനയിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസും ആംബുലൻസ് സർവീസും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. ലോറിയിൽ ആണ്ട് ബെസിസ് റോസ്റ്റ് പൊട്ടറ്റോയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കണ്ടെത്തിയവരിൽ രണ്ട് കുട്ടികൾ സഹിതമുള്ള ദമ്പതികളുമുൾപ്പെട്ടിരുന്നു. ലോറിയിൽ നിന്നും വളരെ ഉച്ചത്തിലായിരുന്നു കരച്ചിൽ കേട്ടിരുന്നതെന്നും അതിനെ തുടർന്നാണ് താൻ ട്രക്ക് നിർത്തി പരിശോധിച്ചതെന്നുമാണ് ഡ്രൈവർ വെളിപ്പെടുത്തുന്നത്.യുകെയിലേക്ക് നുഴഞ്ഞ് കയറുന്നതിനായി ഈ ലോറിയിൽ കയറിയ ഇവർക് തണുപ്പിനെ അതിജീവിക്കാനായി സ്ലീപ്പിങ് ബാഗുകളും ബ്ലാങ്കറ്റുകള
ഇന്നലെ രാവിലെ എം25ൽ സറെയിലെ ക്ലാക്കെറ്റ് ലെയിൻ സർവീസ് സ്റ്റേഷനിൽ നിർത്തിയിയ ലോറിയിൽ നിന്ന് 15 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്. മൈനസ് 25 ഡിഗ്രി താപനിലയുള്ള ഫ്രീസർ ലോറിക്കുള്ളിൽ കമ്പിളി പുതച്ചിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. പോർട്ട് ഓഫ് ഡോവറിൽ നിന്നും എം25ലൂടെ വരുന്ന ട്രക്ക് ഓടിച്ച് വന്ന ഡ്രൈവർ ലോറിയിൽ നിന്ന് കരച്ചിൽ കേട്ട് നിർത്തുകയും തുടർന്ന് നടന്ന പരിശോധനയിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസും ആംബുലൻസ് സർവീസും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. ലോറിയിൽ ആണ്ട് ബെസിസ് റോസ്റ്റ് പൊട്ടറ്റോയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കണ്ടെത്തിയവരിൽ രണ്ട് കുട്ടികൾ സഹിതമുള്ള ദമ്പതികളുമുൾപ്പെട്ടിരുന്നു.
ലോറിയിൽ നിന്നും വളരെ ഉച്ചത്തിലായിരുന്നു കരച്ചിൽ കേട്ടിരുന്നതെന്നും അതിനെ തുടർന്നാണ് താൻ ട്രക്ക് നിർത്തി പരിശോധിച്ചതെന്നുമാണ് ഡ്രൈവർ വെളിപ്പെടുത്തുന്നത്.യുകെയിലേക്ക് നുഴഞ്ഞ് കയറുന്നതിനായി ഈ ലോറിയിൽ കയറിയ ഇവർക് തണുപ്പിനെ അതിജീവിക്കാനായി സ്ലീപ്പിങ് ബാഗുകളും ബ്ലാങ്കറ്റുകളും നൽകിയിരുന്നു. ലോറിയിൽ നിന്നും കണ്ടെത്തിയ അഞ്ച് പേരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.ഇതിലൊരാൾക്ക് കടുത്ത ഹൈപോതെർമിയ ഉണ്ടായതിനെ തുടർന്ന് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. ഇതിനെ തുടർന്ന് പൊലീസ് പെട്രോൾ സ്റ്റേഷൻ അടയ്ക്കുകയും ഇതുവഴി വരുന്ന ലോറികൾ കർക്കശമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇവർ എവിടെ നിന്നാണ് ലോറിയിൽ കയറിയതെന്ന് വ്യക്തമായിട്ടില്ല. ഈ ലോറി ഡോവറിലെത്തുന്നതിന് മുമ്പ് എവിടേക്കാണ് ട്രിപ്പ് പോയതെന്നും വെളിപ്പെട്ടിട്ടില്ല.
ബ്ലാങ്കറ്റ് പുതച്ച് നിൽക്കുന്ന ഒരു പറ്റമാളുകൾ സറെ സർവീസ് സ്റ്റേഷനിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇവർക്ക് ഇവിടെ നിന്നും ചൂടുള്ള ഭക്ഷണവും വെള്ളവും നൽകിയിരുന്നു. തണുത്ത കാലാവസ്ഥയിൽ മണിക്കൂറുകൾ ചെലവഴിച്ച ഇവരെ രക്ഷിക്കുന്നതിനായിട്ടായിരുന്നു ഇത്. ഷോർപ്ഷെയറിലെ ഒരു കമ്പനിയുടെ പേരിലാണീ ലോറി രജിസ്ട്രർ ചെയ്തിരിക്കുന്നത്. യുകെ വിസ ആൻഡ് ഇമിഗ്രേഷൻ ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഇത്രയും നേരം കൊടും തണുപ്പിൽ ചെലവഴിച്ചിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്നത് അത്ഭുതകരവും ഭാഗ്യവുമാണെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.ചാനൽ പോർട്ടിൽ നിന്നുമുള്ള ലോറികൾ വിശ്രമിക്കാനായി നിർത്തിയിടുന്ന പ്രമുഖ കേന്ദ്രമാണ് ക്ലാക്കെറ്റ് ലെയിൻ സർവീസസ്.ചെഷയർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ഡെയിൽ ബ്രദേർസാണീ ലോറി ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
ലോറിയിൽ നിന്നും പിടിച്ചെടുത്തവരെ നിലവിൽ സോഷ്യൽ സർവീസസിന് കൈമാറിയിരിക്കുകയാണ്. എ1ൽ കഴിഞ്ഞ മാസം കണ്ടെത്തിയ ലോറിയിൽ നിന്നും പൊലീസ് 10 ഇറാഖി കുടിയേറ്റക്കാരെ പിടികൂടിയിരുന്നു. ഇതിൽ 20 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെട്ടിരുന്നു. നോർത്താംപ്ടന് സമീപത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയിരുന്നത്. തീരെ വായു സഞ്ചാരമില്ലാത്ത ലോറിയിൽ നിന്നും ഇവർ തലനാരിഴയ്ക്കായിരുന്നു മരണത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.