- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മഞ്ഞിന്റെ മേലാപ്പിൽ മെൽബൺ; ആലിപ്പഴവും കനത്ത മഴയും; ഈ വർഷത്തെ കൂടിയ തണുപ്പിൽ വിറച്ച് വിക്ടോറിയ
മെൽബൺ: തെക്കു കിഴക്കൻ ഓസ്‌ട്രേലിയയെ മഞ്ഞു പുതപ്പിച്ച് താപനില ശരാശരിയിൽ പത്തു ഡിഗ്രി താഴെയെത്തി. അന്തരീക്ഷോഷ്മാവ് കുറഞ്ഞത് ആലിപ്പഴ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമായി. ബുധനാഴ്ച രാത്രി വിക്ടോറിയ തണുത്തുവിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രിയായിരുന്നു ഇന്നലെ. സിഡ്‌നിയുൾപ്പെടെയുള്ള മേഖലകളിൽ എട്ടു ഡിഗ്ര
മെൽബൺ: തെക്കു കിഴക്കൻ ഓസ്‌ട്രേലിയയെ മഞ്ഞു പുതപ്പിച്ച് താപനില ശരാശരിയിൽ പത്തു ഡിഗ്രി താഴെയെത്തി. അന്തരീക്ഷോഷ്മാവ് കുറഞ്ഞത് ആലിപ്പഴ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമായി. ബുധനാഴ്ച രാത്രി വിക്ടോറിയ തണുത്തുവിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രിയായിരുന്നു ഇന്നലെ. സിഡ്‌നിയുൾപ്പെടെയുള്ള മേഖലകളിൽ എട്ടു ഡിഗ്രിയിലേക്ക് താപനില താഴുകയായിരുന്നു.
കഴിഞ്ഞ വിന്ററിനു ശേഷം അഡ്‌ലൈഡിൽ അനുഭവപ്പെട്ട ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ഇന്നലെ. ഇവിടെ താപനില 5.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കാൻബറയിലാകട്ടെ 4.7 ഡിഗ്രിയും. ബ്ലൂ മൗണ്ടനുകളിൽ മൈനസ് രണ്ടിലേക്കാണ് താപനില താഴ്ന്നത്. അതുകൊണ്ടു തന്നെ ന്യൂസൗത്ത് വേൽസിൽ വ്യാപകമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
2011 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും തണുത്ത പുലരിയിലേക്കാണ് ഇന്ന് സിഡ്‌നി ഉണർന്നത്. തെക്ക് പടിഞ്ഞാറു നിന്നു വീശുന്ന തണുത്ത കാറ്റും താപനില കുറയാൻ ഇടയാക്കുന്നുണ്ട്. അതേസമയം സൂര്യരശ്മികൾക്ക് കാഠിന്യമേറുന്നതോടെ താപനില 19 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് കരുതുന്നത്.
ബുധനാഴ്ച മെൽബണിൽ ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നുവെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴയും തണുത്ത കാലാവസ്ഥയും ഈയാഴ്ച മൊത്തം തുടരുമെന്നാണ് പ്രവചനം. താപനില 6.3 ഡിഗ്രിയിലേക്കാണ് ബുധനാഴ്ച താഴ്ന്നത്. കിങ് ലേക്ക്, ഡാംഡനോഗ്‌സ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടായി. മൗണ്ട് ഡാംഡനോംഗിൽ ഒരു സെന്റിമീറ്റർ കനത്തിലാണ് മഞ്ഞുവീണത്.
മഴയും മഞ്ഞുപാളിയും സിറ്റിയിലെ ഗതാഗതം ദുഷ്‌ക്കരമാക്കി. ചെൽട്ടൻഹാമിൽ ആലിപ്പഴം പൊഴിഞ്ഞതും തണുപ്പിന്റെ ആധിക്യം വർധിപ്പിച്ചിരുന്നു. മഴ അല്പമൊന്നും കുറഞ്ഞാലും ആലിപ്പഴ വീഴ്ച തുടർന്നേക്കാമെന്നാണ് മുതിർന്ന കാലാവസ്ഥാ ഉദ്യോഗസ്ഥൻ ഡീൻ സ്റ്റുവാർട്ട് പറയുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനില ഒമ്പതു മുതൽ 11 ഡിഗ്രി വരെയായിരിക്കും രേഖപ്പെടുത്തുക. അതേസമയം മൗണ്ട് ഹോത്താമിൽ താപനില മൈനസ് 5.8 ഡിഗ്രിയും ഫാൾസ് ക്രീക്ക്, മൗണ്ട് ബുല്ല എന്നിവിടങ്ങളിൽ മൈനസ് 4.9 ഡിഗ്രിയും ആയിരുന്നു താപനില. ബല്ലാരറ്റിൽ 2.7 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.