- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ നാട്ടിലെ ഏറ്റവും കൂടിയ താപനില മൈനസ് 58; ചൂട് എന്തെന്നറിയാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും തണുത്ത പട്ടണത്തിന്റെ കഥ
ഇത് റഷ്യയിലെ സൈബീരിയൻ പ്രദേശത്തുള്ള ചെറിയ പട്ടണമായ ഓയ്മ്യാകോൺ ആണ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പട്ടണമാണിത്. ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണിത്. ഇവിടെ താപനില മൈനസ് 90 ഡിഗ്രി ഫാറൻഹീറ്റ് വരെ താഴാറുണ്ടെന്നാണ് റിപ്പോർട്ട്. ഈ നാട്ടിലെ ഏറ്റവും കൂടിയ താപനില മൈനസ് 58 ഡിഗ്രി ഫാറൻഹീറ്റാണ്. വെറും 500 പേർ മാത്രമാണ് ഇവിടെ തണുപ്പിനെ അതിജീവിച്ച് പിടിച്ച് നിൽക്കുന്നത്. ന്യൂസിലാൻഡിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ അമോസ് ചാപ്പിൾ അടുത്തിടെ ഇവിടം സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ തണുപ്പിന്റെ രൂക്ഷതയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. അത് തീർത്തും വേദനാജനകമായ അനുഭവമാണെന്നാണ് അദ്ദേഹം പറയുന്നത്. അവിടുത്തെ മൈനസ് 47 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് ഇറങ്ങുമ്പോൾ താൻ നേരിയ ട്രൗസേർസ് മാത്രമാണ് ധരിച്ചിരുന്നതെന്ന് അമോസ് പറയുന്നു. തണുപ്പിന്റെ ശക്തികാരണം കാലുകൾ ഉറച്ച് പോയി മുന്നോട്ട് നീങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ഉമിനീർ പോലും ഉറച്ച് കട്ടിയായി ചുണ്ടുകളെ കു
ഇത് റഷ്യയിലെ സൈബീരിയൻ പ്രദേശത്തുള്ള ചെറിയ പട്ടണമായ ഓയ്മ്യാകോൺ ആണ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പട്ടണമാണിത്. ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണിത്. ഇവിടെ താപനില മൈനസ് 90 ഡിഗ്രി ഫാറൻഹീറ്റ് വരെ താഴാറുണ്ടെന്നാണ് റിപ്പോർട്ട്. ഈ നാട്ടിലെ ഏറ്റവും കൂടിയ താപനില മൈനസ് 58 ഡിഗ്രി ഫാറൻഹീറ്റാണ്. വെറും 500 പേർ മാത്രമാണ് ഇവിടെ തണുപ്പിനെ അതിജീവിച്ച് പിടിച്ച് നിൽക്കുന്നത്. ന്യൂസിലാൻഡിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ അമോസ് ചാപ്പിൾ അടുത്തിടെ ഇവിടം സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ തണുപ്പിന്റെ രൂക്ഷതയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. അത് തീർത്തും വേദനാജനകമായ അനുഭവമാണെന്നാണ് അദ്ദേഹം പറയുന്നത്.
അവിടുത്തെ മൈനസ് 47 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് ഇറങ്ങുമ്പോൾ താൻ നേരിയ ട്രൗസേർസ് മാത്രമാണ് ധരിച്ചിരുന്നതെന്ന് അമോസ് പറയുന്നു. തണുപ്പിന്റെ ശക്തികാരണം കാലുകൾ ഉറച്ച് പോയി മുന്നോട്ട് നീങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ഉമിനീർ പോലും ഉറച്ച് കട്ടിയായി ചുണ്ടുകളെ കുത്തി നോവിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉറച്ച വെള്ളത്തെ കണി കണ്ടു കൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ ദിവസം ആരംഭിക്കുന്നതെന്നും തണുപ്പിനെ അതിജീവിക്കാൻ മാംസാഹാരങ്ങൾ മാത്രമാണ് ഇവിടുത്തുകാർ കഴിക്കുന്നതെന്നുമുള്ള വിവരങ്ങൾ അമോസ് പുറത്ത് വിട്ടിട്ടുണ്ട്.
ഇവിടെ വെള്ളം ഉറച്ച് കട്ടിയായി പോകുന്നതിനാൽ മിക്കവാറും ഇൻഡോർ പ്ലംബിങ് ഒഴിവാക്കിയിരിക്കുന്നു. മിക്ക ബാത്ത് റൂമുകളും ഔട്ട്ഹൗസുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. സെൽഫോണുകൾ, കാർ എൻജിനുകൾ, തുടങ്ങിയവയും ശൈത്യത്താൽ മരവിച്ച് പോയി പ്രവർത്തന രഹിതമാകുന്നത് സർവസാധാരണമാണ്. മിക്കവരും പുറംപ്രദേശങ്ങളിൽ കഴിയുന്നത് കുറവാണ്. വിന്ററിൽ ഇവിടെ വെറും മൂന്ന് മണിക്കൂർ മാത്രമാണ് സൂര്യപ്രകാശമുള്ളത്. എന്നാൽ വേനൽക്കാലത്ത് ഇവിടെ 21 മണിക്കൂറും ലൈറ്റുണ്ടാകും. ജൂലൈയിൽ താപനില ശരാശരി 73 ഫാറൻഹീറ്റ് വരെ ഉയരാറുമുണ്ട്. തണുപ്പ് കാരണം തനിക്കിവിടെ ഫോട്ടോയെടുക്കാൻ പോലും സാധിച്ചില്ലെന്നും അമോസ് വെളിപ്പെടുത്തുന്നു. ലെൻസ് മരവിച്ചതിനാൽ ഫോക്കസ് ചെയ്യാൻ സാധിച്ചിരുന്നില്ലത്രെ...!