- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസ് സംരക്ഷണം ഉറപ്പു നല്കാത്ത ഹെൽമറ്റ് ധരിക്കാൻ നിർബന്ധിക്കരുതെന്നു കോൾഫ്
ആലപ്പുഴ: രാജ്യത്തെ നിയമം അനുസരിച്ച് പ്രാമാണികമായി മാനദണ്ഡങ്ങൾ പ്രകാരം നിലവാരം നിശ്ചയിക്കുകയും അതു ഉറപ്പാക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിസ്) പോലും പരിക്കോ മരണമോ തടയാൻ ഉതകുകയില്ലെന്നു മുന്നറിയിപ്പു നല്കിയിട്ടുള്ള ഹെൽമറ്റ്, ഇരുചക്രവാഹന ഡ്രൈവറെ മാത്രം നിർബന്ധപൂർവം ധരിപ്പിക്കാൻ ശ്രമിക്കുകയും ധരിക്കാത്തവരെ വഴിയിൽ തടഞ്ഞു പീഡിപ്പിച്ച് ഉടൻ ചോദ്യവും പറച്ചിലുമില്ലാതെ അനുചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷവിധിച്ചു പിഴയീടാക്കുകയും ചെയ്യുന്ന പൊലീസ്, മോട്ടോർവാഹന വകുപ്പു നടപടി അപലപനീയവും മനുഷ്യാവകാശലംഘനവുമാണെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ പ്രസ്താവിച്ചു. റോഡിൽ അപകടമുണ്ടാകാതിരിക്കാനുള്ള ഒരു ഏർപ്പാടുമുണ്ടാക്കാതെയും യഥാർഥത്തിൽ അപകടകാരണമാകുന്നവരെ തടയാതെയും ഇരുചക്രവാഹന ഡ്രൈവർ മാത്രമാണ് അപകടങ്ങൾക്കു കാരണമെന്നു ധ്വനിപ്പിച്ച്, അവർ ലംഘിക്കാത്ത മറ്റു പല വകുപ്പുകളും കൂട്ടിച്ചേർത്ത് ഏകപക്ഷീയമായി വൻതുക മുൻകൂട്ടി പിഴശിക്ഷ ഈടാക്കുന്നത് വിരോധാഭാ
ആലപ്പുഴ: രാജ്യത്തെ നിയമം അനുസരിച്ച് പ്രാമാണികമായി മാനദണ്ഡങ്ങൾ പ്രകാരം നിലവാരം നിശ്ചയിക്കുകയും അതു ഉറപ്പാക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിസ്) പോലും പരിക്കോ മരണമോ തടയാൻ ഉതകുകയില്ലെന്നു മുന്നറിയിപ്പു നല്കിയിട്ടുള്ള ഹെൽമറ്റ്, ഇരുചക്രവാഹന ഡ്രൈവറെ മാത്രം നിർബന്ധപൂർവം ധരിപ്പിക്കാൻ ശ്രമിക്കുകയും ധരിക്കാത്തവരെ വഴിയിൽ തടഞ്ഞു പീഡിപ്പിച്ച് ഉടൻ ചോദ്യവും പറച്ചിലുമില്ലാതെ അനുചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷവിധിച്ചു പിഴയീടാക്കുകയും ചെയ്യുന്ന പൊലീസ്, മോട്ടോർവാഹന വകുപ്പു നടപടി അപലപനീയവും മനുഷ്യാവകാശലംഘനവുമാണെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ പ്രസ്താവിച്ചു.
റോഡിൽ അപകടമുണ്ടാകാതിരിക്കാനുള്ള ഒരു ഏർപ്പാടുമുണ്ടാക്കാതെയും യഥാർഥത്തിൽ അപകടകാരണമാകുന്നവരെ തടയാതെയും ഇരുചക്രവാഹന ഡ്രൈവർ മാത്രമാണ് അപകടങ്ങൾക്കു കാരണമെന്നു ധ്വനിപ്പിച്ച്, അവർ ലംഘിക്കാത്ത മറ്റു പല വകുപ്പുകളും കൂട്ടിച്ചേർത്ത് ഏകപക്ഷീയമായി വൻതുക മുൻകൂട്ടി പിഴശിക്ഷ ഈടാക്കുന്നത് വിരോധാഭാസമാണ്. പണം പിരിവ് എന്ന ഒറ്റ ലാഭലക്ഷ്യമല്ലാതെ ഇതിനു പിന്നിൽ യാതൊരു നന്മലക്ഷ്യവും സർക്കാരിനില്ല. പരിക്കും മരണവും ഒഴിവാക്കാനാണെങ്കിൽ വിവിധ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
റോഡിൽ നിയമം പാലിച്ചു പോകുന്ന സാധാരണക്കാരെ മാത്രം ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പണം പിരിക്കാൻ പൊലീസ് മുഷ്ടിബലം ഉപയോഗിക്കുകയാണ്. സമൂഹത്തിനു നാശമുണ്ടാക്കുന്ന മറ്റു ഒരു കുറ്റകൃത്യവും തടയാൻ പൊലീസ് ഇത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്നില്ല. റോഡിൽ ഹെൽമറ്റ് ഇല്ലാതെ ഇറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാരെയെല്ലാം ക്രിമിനൽ കുറ്റവാളികളെയെന്ന പോലെയാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ ആരുടെ പരാതിയുമില്ലാതെ പൊലീസ് ഉടൻ സ്വമേധയാ നടപടി എടുക്കുന്ന ഏക കുറ്റകൃത്യമാണിത്.: കോൾഫ് ചൂണ്ടിക്കാട്ടി.
മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ഐഎസ്) മുദ്രയുള്ള ഹെൽമറ്റു മാത്രമേ ഇരുചക്രവാഹനയാത്രികർ ഉപയോഗിക്കാവൂ. അല്ലാത്ത വ്യാജഹെൽമറ്റ് ഉപയോഗിച്ചാലും ശിക്ഷയുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സിന്റെ (ബിസ്) ഐഎസ് 4151 : 2015 ആണ് നിലവിൽ 'പ്രൊട്ടക്ടീവ് ഹെൽമറ്റ്സ് ഫോർ മോട്ടോർസൈക്കിൾ റൈഡേഴ്സി'-ന്റെ സ്പെസിഫിക്കേഷൻ. ഏതായാലും വ്യവഹാരങ്ങളിൽ നിന്നു രക്ഷപ്പെടാൻ 'ബിസ് നിലവാരമനുസരിച്ചുള്ള ഹെൽമറ്റ് നല്കുന്ന സംരക്ഷണം പൂർണമല്ലെന്നും ഹെൽമറ്റ് ധരിക്കുന്നതു കൊണ്ട് കഠിന അപകടങ്ങളിൽ പരിക്കോ മരണമോ തടയപ്പെടുകയില്ലെന്നും' ബിസ് തന്നെ മുന്നറിയിപ്പു നല്കുന്നുണ്ട്. ഇത്തരം ഒരു ഉറപ്പുമില്ലാത്ത ഹെൽമറ്റ് വയ്ക്കാനാണ് സർക്കാർ എല്ലാവരെയും കർക്കശമായി നിർബന്ധിക്കുന്നത്.
മോട്ടോർ സൈക്കിൾ ഹെൽമറ്റുകൾക്ക് 1967-ലാണ് സ്റ്റാൻഡാർഡ് നിശ്ചയിച്ചത്. തുടർന്നു 1976-ലും 1982-ലും 1993-ലും പുനഃപരിശോധിക്കപ്പെട്ട ശേഷം നിലവാരം നിശ്ചയിച്ചു, 2016 ഏപ്രിൽ ഒന്നിനു നിലവിൽ വന്ന നാലാം റിവിഷനായ ഐഎസ് 4151 : 2015 അനുസരിച്ചാണ് ഇപ്പോൾ ഇന്ത്യയിൽ ഹെൽമറ്റ് നിർമ്മിക്കേണ്ടതും വില്ക്കപ്പെടേണ്ടതും. ഹെൽമറ്റു വച്ചുണ്ടാകുന്ന അപകടങ്ങൾക്കും പരിക്കിനും മരണത്തിനും ഉത്തരവാദിത്വമില്ലെന്നു കൈയൊഴിഞ്ഞ രീതിയിലുള്ള മുന്നറിയിപ്പ് ബിസിന്റെ എല്ലാ റിവിഷനിലും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഒരു പടി കൂടെ കടന്നു 'ഈ സ്റ്റാൻഡാർഡിലുള്ള ഹെൽമറ്റുകൾ ഹൈ-സ്പീഡ് മത്സര ഇനങ്ങൾക്കു ഉദ്ദേശിച്ചിട്ടുള്ളതല്ല' എന്നു കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചിരിക്കുന്നവർ നിയന്ത്രിത വേഗത്തിൽ പോകുമ്പോഴും അപകടത്തിൽപ്പെട്ടു ഹെൽമറ്റു തകർന്നു വ്യാപകമായി പരിക്കേൽക്കുന്നതിലും മരിക്കുന്നതിലും നിന്നുണ്ടാകാവുന്ന നിയമനടപടികളിൽ നിന്നു ഒഴിയാനാണിതെന്നു കരുതുന്നു.
എന്നാൽ, വിപണിയിലുള്ള ഹെൽമറ്റുകൾ നിയമപ്രകാരമുള്ള നിലവാരമനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഒരു സംവിധാനവുമില്ല. വ്യാജഹെൽമറ്റുകൾ പിടികൂടി നശിപ്പിക്കണമെന്ന ആവശ്യത്തിനു സർക്കാർ വർഷങ്ങളായി പ്രതികരിക്കാതിരിക്കുന്നതു ദ്വന്ദ മനഃസ്ഥിതിയും ഗൂഡലക്ഷ്യങ്ങളുമാണ് തുറന്നു കാട്ടുന്നത്. നിലവാരമുണ്ടെന്നു കരുതുന്നതിനു തന്നെ ഉറപ്പില്ലാത്ത സ്ഥിതിക്ക്, നിലവാരം ഒട്ടുമില്ലാത്ത ഹെൽമറ്റ് ധരിക്കാൻ പൊലീസ് കൂട്ടുനില്ക്കുന്നതിനു പിന്നിൽ സർക്കാരും രാഷ്ട്രീയക്കാരും ഒത്തുള്ള കള്ളക്കളിയും അഴിമതിയുമുണ്ടെന്നു സാധാരണക്കാർ കരുതുന്നതിൽ കുറ്റംപറയാനാകില്ല.
ഇതേസമയം, ഇന്ത്യൻ സ്റ്റാൻഡാർഡ്സിലുള്ള ഹെൽമറ്റ് നിർമ്മിച്ചു മുദ്ര വയ്ക്കാൻ 2016-ൽ ചൈനയിലെ കമ്പനികൾക്കു വരെ ലൈസൻസ് നല്കിയിട്ടുണ്ടെന്നുള്ളത് ഉത്തരവാദിത്വമില്ലായ്മയെയാണ് തുറന്നു കാട്ടുന്നത്. അതിൽ ബ്രാൻഡ് നെയിം, ടൈപ്പ്, സൈസ്, ഗ്രേഡ്, വൈറൈറ്റി തുടങ്ങിയവയ്ക്കൊന്നും അത്ര വ്യക്തതയോ കൃത്യതയോയില്ല. അതിനാൽ ഏതു പേരിലും എത്ര തരത്തിലും എങ്ങനെയും ഹെൽമറ്റ് നിർമ്മിച്ച് മുദ്ര പതിപ്പിച്ച് യാതൊരു മേൽനോട്ടവും ഇല്ലാതെ ഇന്ത്യൻ വിപണിയിലിറക്കാമെന്ന സ്ഥിതിയാണെന്നും കോൾഫ് എടുത്തുകാട്ടി. ഇന്ത്യൻ പൗരന്മാരുടെ തലയ്ക്ക് ഇതുമൂലം ഒരു സംരക്ഷണവും ലഭ്യമാകില്ല.
യുക്തിരഹിതവും പലതരത്തിൽ പീഡനകാരണവും പിന്നിലിരിക്കുന്നവരെ ഒഴിവാക്കി ഡ്രൈവർക്കു മാത്രം ബാധകവും ചില മതവിഭാഗങ്ങളിൽപ്പെട്ടവർക്കു ബാധമല്ലാത്തതുമായ നിർബന്ധിത ഹെൽമറ്റ് നിയമം നീക്കം ചെയ്യാനുള്ള നടപടികളാണ് പാർലമെന്റ് അംഗങ്ങൾ കൂട്ടായി സ്വീകരിക്കേണ്ടതെന്നു കോൾഫ് സൂചിപ്പിച്ചു. വിവിധതരം റോഡപകടങ്ങളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഹെൽമറ്റ് ധരിക്കാത്തവർ ഉൾപ്പെടുന്നത്. ഹെൽമറ്റ് ധരിച്ചിട്ടും പരിക്കേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും യഥാർഥ കണക്ക് ശേഖരിക്കുന്നില്ല. റോഡപകടങ്ങളിൽ ഇരുചക്രവാഹന ഡ്രൈവർമാർ മാത്രമല്ല ഉൾപ്പെടുന്നത്. പൗരന്മാരുടെ തലയോടു മാത്രമാണ് സർക്കാരിനു താത്പര്യമെങ്കിൽ റോഡിലിറങ്ങുന്ന കാൽനടക്കാർ അടക്കമുള്ളവർക്കു ഹെൽമറ്റ് നിർബന്ധമാക്കേണ്ടി വരും. എല്ലാവർക്കും സുരക്ഷ ഒരുക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളാണ് ജനാധിപത്യ സർക്കാർ എത്രയും വേഗം ഏർപ്പാടാക്കേണ്ടത്.
കൺവീനർ അഡ്വ. വി.മഹേന്ദ്രനാഥ്, അഡ്വ. ജോർജ് സെബാസ്റ്റ്യൻ, അഡ്വ. ഹമീദ് കുഞ്ഞ്, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.