- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ സഹോദരിയെ കാണാൻ പോയ 18കാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം
ഉദുമ: ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ഉദുമ റെയിൽവെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകൻ ഹയജൻ ഫിശാൻ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിശാന്റെ സഹോദരിയുടെ വിവാഹം നടന്നത്. സഹോദരി ഭർത്താവിന്റെ പാലക്കാട്ടെ വീട്ടിൽ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ബസിനുള്ളിൽ വെച്ച് ഫിശാൻ കുഴഞ്ഞു വീണത്. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story