- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശന്നു വലഞ്ഞു വരുന്ന മകന് ചോറ് നൽകിയ ശേഷം അമ്മ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇടുമോ? പത്ത് രൂപയുടെ സഹായം നൽകിയ ശേഷം പത്ത് ലക്ഷത്തിന്റൈ ഫ്‌ളക്‌സ് അടിക്കുന്ന പ്രാഞ്ചിയേട്ടന്മാരെ ട്രോളി കളക്ടർ ബ്രോ: ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ ആത്മാഭിമാനത്തെ മാനിക്കാൻ പ്രശാന്തിന്റെ അഭ്യർത്ഥന
തൃശൂർ: ദുരിതാശ്വാസ ക്യാമ്പിൽ സഹായം എത്തിച്ച ശേഷം ആ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇടുന്ന പ്രാഞ്ചിയേട്ടന്മാരെ പ്രസംഗത്തിൽ ട്രോളി കളക്ടർ ബ്രോ പ്രശാന്ത് നായർ. പത്ത് രൂപയുടെ പഹായം എത്തിച്ച ശേഷം പത്ത് ലക്ഷത്തിന്റെ ഫ്‌ളക്‌സ് അടിക്കാൻ നിൽക്കരുതെന്നും ഇക്കൂട്ടരെ കളിയാക്കിക്കൊണ്ട് കളക്ടർ ബ്രോ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിച്ച ശേഷം അതിന് വൻ പ്രചാരണം നൽകി വരുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇവരെ ട്രോളി കളക്ടർ ബ്രോ എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ സഹായം നൽകിയതിന് ശേഷം ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നവർ അൽപ്പമാരാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് രൂപയുടെ സഹായം ചെയ്ത് പത്ത് ലക്ഷത്തിന്റെ ഫ്‌ളക്‌സ് അടിക്കാൻ നിൽക്കരുത്. തൃശൂർ കാസിനോ ഹോട്ടലിൽ ട്രിച്ചൂർ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രളയക്കെടുതി ചർച്ചയിലായിരുന്നു കേരളത്തിലെ പ്രാഞ്ചിയേട്ടന്മാർക്ക് നേരെ കളക്ടർ ബ്രോയുടെ വിമർശനം ഉയർന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം നൽകുന്നത് നല്ല കാര്യം. പക്ഷേ, ക്യാമ്പിലുള്ളവരെ അപമാനിക്കരുത്. അ
തൃശൂർ: ദുരിതാശ്വാസ ക്യാമ്പിൽ സഹായം എത്തിച്ച ശേഷം ആ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇടുന്ന പ്രാഞ്ചിയേട്ടന്മാരെ പ്രസംഗത്തിൽ ട്രോളി കളക്ടർ ബ്രോ പ്രശാന്ത് നായർ. പത്ത് രൂപയുടെ പഹായം എത്തിച്ച ശേഷം പത്ത് ലക്ഷത്തിന്റെ ഫ്‌ളക്‌സ് അടിക്കാൻ നിൽക്കരുതെന്നും ഇക്കൂട്ടരെ കളിയാക്കിക്കൊണ്ട് കളക്ടർ ബ്രോ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിച്ച ശേഷം അതിന് വൻ പ്രചാരണം നൽകി വരുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇവരെ ട്രോളി കളക്ടർ ബ്രോ എത്തിയത്.
ദുരിതാശ്വാസ ക്യാമ്പിൽ സഹായം നൽകിയതിന് ശേഷം ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നവർ അൽപ്പമാരാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് രൂപയുടെ സഹായം ചെയ്ത് പത്ത് ലക്ഷത്തിന്റെ ഫ്‌ളക്‌സ് അടിക്കാൻ നിൽക്കരുത്. തൃശൂർ കാസിനോ ഹോട്ടലിൽ ട്രിച്ചൂർ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രളയക്കെടുതി ചർച്ചയിലായിരുന്നു കേരളത്തിലെ പ്രാഞ്ചിയേട്ടന്മാർക്ക് നേരെ കളക്ടർ ബ്രോയുടെ വിമർശനം ഉയർന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം നൽകുന്നത് നല്ല കാര്യം. പക്ഷേ, ക്യാമ്പിലുള്ളവരെ അപമാനിക്കരുത്. അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. വിശന്ന് വലഞ്ഞ് വരുന്ന മകന് ചോറ് നൽകിയ ശേഷം അമ്മ ആ ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ ഇടുമോ?. അങ്ങനെയിട്ടാൽ എന്താകും സ്ഥിതി. ഭക്ഷണം നൽകുന്ന അമ്മയെ ബഹുമാനിക്കൂ. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിക്കുന്നവരോടും ആ ബഹുമാനമുണ്ടാകും''- അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിച്ച ശേഷം അത് വൻ വാർത്തയാക്കി മാറ്റുന്നവരുടെ എണ്ണം കൂടിവരികയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം ക്യാമ്പുകളിൽ പണമായും സാധനങ്ങളായും എല്ലാം സഹായം എത്തിച്ച ശേഷം അതിന് മാധ്യമങ്ങളിലൂടെയും മറ്റും വൻ പ്രചാരണം നടത്തുന്നുണ്ട്. കോടികൾ ലോകത്തിന്റെ പലഭാഗത്തു നിന്നും മലയാളികൾ എത്തിക്കുമ്പോഴാണ് കേരളത്തിലെ അഭിനവ പ്രാഞ്ചിയേട്ടന്മാർ പത്ത് രൂപയുടെ സഹായം നൽകിയ ശേഷം അത് വൻ വാർത്തയാക്കി മാറ്റുന്നത്.
അൽപ്പന്മാരാണ് ഇത്തരക്കാര്. വിശന്നു വലഞ്ഞു വരുന്ന മകന് ചോറ് നൽകിയ ശേഷം ഒരമ്മയും ആ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇടാറില്ല. ഒരമ്മയ്ക്കും അതിനുള്ള മനസ് വരില്ല. ആ മനസ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്ന നമ്മളും കാണിക്കണം. പ്രളയം എല്ലാം തകർത്തപ്പോൾ മറ്റൊരു ഗതിയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരാണ് എല്ലാവരും. അവരോട് ആ ബഹുമാനം കാണിക്കണം. പത്ത് രൂപയുടെ സഹായം അവർക്ക് നൽകിയ ശേഷം ആ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിലിടുന്നതും നോട്ടീസ് അടിക്കുന്നതുമെല്ലാം അൽപ്പന്മാരാണെന്നുമാണ് ഇത്തരക്കാരെ ട്രോളിക്കൊണ്ട് കളക്ടർ പറഞ്ഞത്.