- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പള്ളിവാസൽ മലനിരകളിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ പ്ലം ജ്യൂഡി റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്; നടപടി പ്രകൃതി നല്കിയ മുന്നറിയിപ്പിനെ തുടർന്ന്; പ്ലം ജ്യൂഡിക്കു സമീപം ഉയരുന്ന റിസോർട്ടുകളും നിർമ്മാണം നിർത്തിവയ്ക്കണം; പ്രകൃതി ദുരന്ത സാധ്യതയെക്കുറിച്ച് വിശദമായ പഠനത്തിനും നിർദ്ദേശം
അടിമാലി: മൂന്നാറിലെ പള്ളിവാസലിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ പ്ലം ജ്യൂഡി റിസോർട്ട് അടച്ചുപൂട്ടുവാൻ കളക്ടർ ജി.ആർ. ഗോഗുൽ ഉത്തരവിട്ടു. മലനിരയിൽ അശാസ്ത്രീയമായി റിസോർട്ട് കെട്ടിപ്പൊക്കിയതുമൂലം കൂറ്റൻ പാറകൾ ഇടിഞ്ഞുവീണ് മൂന്നു കാറുകൾ തരിപ്പണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവം മറുനാടനാണ് റിപ്പോർട്ട് ചെയ്തത്. പ്ലം ജ്യൂഡി റിസോർട്ടിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. റിസോർട്ടിലെ ജീവനക്കാരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനും കളക്ടർ നിർദ്ദേശം നല്കി. എസ്റ്റേറ്റ് ലയങ്ങളുടെ സമീപം കല്ലുകൾ പതിച്ചതിനാൽ അപക സാധ്യതയുള്ള ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. മഴക്കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനുള്ള സുപ്രധാന നിർദ്ദേശവും കളക്ടറുടെ ഉത്തരവിൽ ഉൾപ്പെടുന്നു. ഇതിനോടൊപ്പം പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യതകളെക്കുറിച്ചു വിശദമ
അടിമാലി: മൂന്നാറിലെ പള്ളിവാസലിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ പ്ലം ജ്യൂഡി റിസോർട്ട് അടച്ചുപൂട്ടുവാൻ കളക്ടർ ജി.ആർ. ഗോഗുൽ ഉത്തരവിട്ടു. മലനിരയിൽ അശാസ്ത്രീയമായി റിസോർട്ട് കെട്ടിപ്പൊക്കിയതുമൂലം കൂറ്റൻ പാറകൾ ഇടിഞ്ഞുവീണ് മൂന്നു കാറുകൾ തരിപ്പണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവം മറുനാടനാണ് റിപ്പോർട്ട് ചെയ്തത്.
പ്ലം ജ്യൂഡി റിസോർട്ടിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. റിസോർട്ടിലെ ജീവനക്കാരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനും കളക്ടർ നിർദ്ദേശം നല്കി. എസ്റ്റേറ്റ് ലയങ്ങളുടെ സമീപം കല്ലുകൾ പതിച്ചതിനാൽ അപക സാധ്യതയുള്ള ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. മഴക്കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനുള്ള സുപ്രധാന നിർദ്ദേശവും കളക്ടറുടെ ഉത്തരവിൽ ഉൾപ്പെടുന്നു.
ഇതിനോടൊപ്പം പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യതകളെക്കുറിച്ചു വിശദമായ പഠനം നടത്തുന്നതിനു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കു ശിപാർശ ചെയ്യാനും കളക്ടർ തീരുമാനം എടുത്തു. ഇടുക്കി ജില്ലയിൽ ഏറ്റവും അധികം പ്രകൃതി ദുരന്തത്തിനും അപകടത്തിനും സാധ്യതയുള്ള സ്ഥലമായിട്ടാണ് പള്ളിവാസൽ വില്ലേജിലെ പുലിപ്പാറ ഉൾപ്പെടുന്ന ചെങ്കുത്തായ പാറക്കെട്ടു മേഖലയെ പരിഗണിക്കുന്നത്. പ്രദേശത്ത ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ള നടപടികളുടെ ഭാഗമായാണ് റിസോർട്ട് നിർത്തിവയ്ക്കുന്നത് അടക്കമുള്ള ഉത്തരവുകൾ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ പ്ലം ജ്യൂഡി റിസോർട്ടിനു സമീപം ഉയരുന്ന രണ്ട് വൻകിട റിസോർട്ടുകളുടെ നിർമ്മാണവും നിർത്തിവയ്‌ക്കേണ്ടിവരും.
തിങ്കളാഴ്ച രാത്രി 11 മണിയോടെ പള്ളിവാസൽ പ്ലം ജ്യൂഡി റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്താണ് 400 അടിയോളം മുകളിൽനിന്ന് പാറക്കൂട്ടങ്ങളും മണ്ണും ഉരുണ്ടെത്തിയത്. ബൈസൺവാലി ടണലിന്റെ സമീപമാണ് അപകടമുണ്ടായ റിസോർട്ട്. ഈ മേഖലയിലെ അനധികൃത കയ്യേറ്റവും നിർമ്മാണവും ഏറെ പരാതിക്കിടയാക്കിയിരുന്നു. ഇപ്പോൾ അപകടമുണ്ടായ റിസോർട്ടിന് സമീപത്തായി തന്നെ രണ്ട് വൻകിട റിസോർട്ടുകൾ പൊങ്ങിക്കൊണ്ടിരിക്കയാണ്. വ്യാജരേഖ ചമച്ചാണ് പ്രദേശത്ത് നിർമ്മിതികൾ നടത്തുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. മൂന്ന് മാസം മുമ്പ് അനധികൃത നിർമ്മാണം നടത്തുന്നതിനിടെ ജനറേറ്ററും വാഹനങ്ങളും മൂന്നാർ സബ് കലക്ടർ പിടിച്ചെടുത്തിരുന്നു.
അപകടമുണ്ടായ പ്രദേശത്തെ അശാസ്ത്രീയ നിർമ്മിതികൾ അപായഭീഷണി ഉയർത്തുന്നവയാണെന്ന് നേരത്തെതന്നെ ആക്ഷേപമുയർന്നിരുന്നു. ഇപ്പോഴും ഈ മേഖലയിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. അടുത്ത നാളിലുണ്ടായ കാട്ടുതീയിൽ റിസോർട്ടിനു സമീപത്തെ ചെറുകാടുകളും മറ്റും കത്തി നശിച്ചിരുന്നു. പശിമ കുറഞ്ഞ മണ്ണാണ് ഈ മേഖലയിലുള്ളത്. മഴ കനത്തു പെയ്തതോടെ പാറക്കടയിലെ മണ്ണൊലിച്ചു മാറിയതിനൊപ്പം പാറകൾ താഴേക്ക് പതിക്കുകയായിരുന്നു.
റിസോർട്ടിനു താഴെയുള്ള തൊഴിലാളി ലയങ്ങളിലേക്ക് മണ്ണൊഴുകിയെത്തി ചെറിയ തോതിൽ നാശമുണ്ടായി. വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി സഞ്ചാരികൾ അപകട സമയത്ത് റിസോർട്ടിലുണ്ടായിരുന്നു. റിസോർട്ടിലേക്ക് പാറകൾ ഉരുണ്ടെത്താതിരുന്നതും രാത്രിയായതിനാൽ പാർക്കിങ് വാഹനങ്ങളിലെ ഡ്രൈവർമാർ റിസോർട്ടിലെ മുറികളിൽ ആയിരുന്നതിനാലും വൻദുരന്തം ഒഴിവായി. അപകടത്തെത്തുടർന്ന് റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേടായ വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകി വിവാദമൊഴിവാക്കാൻ റിസോർട്ട് അധികൃതർ ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് റിസോർട്ട് ഉടൻ പ്രവർത്തനം നിർത്താനുള്ള ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചിരിക്കുന്നത്.