- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിലെ മുരുഗള ഊര് കലക്ടർ സന്ദർശിക്കും; സന്ദർശനം മന്ത്രി കെ രാധാകൃഷ്ണന്റെ നിർദേശത്തെത്തുടർന്ന്
കോഴിക്കോട്: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കലക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. റിസർവ് വനമേഖലയിലുള്ള ഇവിടേക്ക് റോഡിൽ നിന്ന് ഒന്നര കിലോമീറ്ററിലേറെ നടന്നു വേണം എത്താൻ.
കഴിഞ്ഞ ദിവസം മരിച്ച ഊരിലെ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹമായി പിതാവ് നടന്നു പോയത് വാർത്തയായിരുന്നു. തുടർന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിർദേശാനുസരണമാണ് കലക്ടർ മുൺമൃയി ജോഷിയും ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശും ഊര് സന്ദർശിക്കുന്നത്.
മുക്കാലിയിൽ നിന്നും എട്ട് കിലോമീറ്റർ ദ്ദൂരെ തടിക്കുണ്ട് വരെ റോഡുണ്ട്. തുടർന്ന് ഭവാനിപ്പുഴയ്ക്ക് കുറുകെ പട്ടിക വർഗ വകുപ്പ് നിർമ്മിച്ച തൂക്കുപാലം കടന്നു വേണം മുരുഗളയിലെത്താൻ. ഇവിടേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച റിപ്പോർട്ടും മന്ത്രി തേടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story