- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കണ്ണൂരിൽ കൊല്ലപ്പെട്ടതു പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനി; രോഷാകുലരായ നാട്ടുകാർ ബസ് തല്ലിത്തകർത്തു
കണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അച്ഛനൊപ്പം കോളേജിലേക്ക് പോവുകയായിരുന്ന കണ്ണൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആതിര(19)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഒമേഗബസ്സാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആതിരയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ജീവനക്കാർ അപകടം നടന്ന ഉടൻ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാർത്ഥികളും ബസ് തല്ലിത്തകർത്തു. അമിത വേഗതയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ-തലശ്ശേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമെത്തി ചർച്ച നടത
കണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അച്ഛനൊപ്പം കോളേജിലേക്ക് പോവുകയായിരുന്ന കണ്ണൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആതിര(19)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം.
കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഒമേഗബസ്സാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആതിരയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസ് ജീവനക്കാർ അപകടം നടന്ന ഉടൻ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാർത്ഥികളും ബസ് തല്ലിത്തകർത്തു. അമിത വേഗതയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ-തലശ്ശേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമെത്തി ചർച്ച നടത്തിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.