- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് അദ്ധ്യാപകർക്ക് ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധന; പ്രൊഫസർമാർക്കും ലക്ചറർമാർക്കും കൂടുക 10,000 മുതൽ 50,000 രൂപ വരെ; ശമ്പളം കൂട്ടൽ കടമ നിറവേറ്റലെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അദ്ധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സീനിയോരിറ്റി അടിസ്ഥാനത്തിൽ ഇവരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർധനവാണ് ഉണ്ടാകും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ചു കാത്തിരിക്കേണ്ടിവരും. 7.58 ലക്ഷം അദ്ധ്യാപകർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. 2016 ജനുവരി ഒന്നു മുതൽ മുൻകാലപ്രാബല്യത്തോടെയാകും ശമ്പളം ലഭ്യമാക്കുക. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശയ്ക്കനുസരിച്ചാണ് സർക്കാർ തീരുമാനം. 43 കേന്ദ്രസർവകലാശാല, 329 സംസ്ഥാന സർവകലാശാല, 12,912 സർക്കാർ, സ്വകാര്യ എയ്ഡഡ് കോളജുകൾ എന്നിവയിലെ ജീവനക്കാർക്കാണ് വർധന ഗുണം ചെയ്യുക. കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന 119 സാങ്കേതിക സർവകലാശാലകൾക്കും ഭാവിയിൽ പുതുക്കിയ ശമ്പളം ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അദ്ധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സീനിയോരിറ്റി അടിസ്ഥാനത്തിൽ ഇവരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർധനവാണ് ഉണ്ടാകും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ചു കാത്തിരിക്കേണ്ടിവരും. 7.58 ലക്ഷം അദ്ധ്യാപകർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക.
2016 ജനുവരി ഒന്നു മുതൽ മുൻകാലപ്രാബല്യത്തോടെയാകും ശമ്പളം ലഭ്യമാക്കുക. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശയ്ക്കനുസരിച്ചാണ് സർക്കാർ തീരുമാനം. 43 കേന്ദ്രസർവകലാശാല, 329 സംസ്ഥാന സർവകലാശാല, 12,912 സർക്കാർ, സ്വകാര്യ എയ്ഡഡ് കോളജുകൾ എന്നിവയിലെ ജീവനക്കാർക്കാണ് വർധന ഗുണം ചെയ്യുക. കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന 119 സാങ്കേതിക സർവകലാശാലകൾക്കും ഭാവിയിൽ പുതുക്കിയ ശമ്പളം ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്രസ്ട്രീരിയൽ എൻജിനീയറിങ് തുടങ്ങിയവയ്ക്കാകും ഇത് ബാധകമാകുക.
ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലെ അദ്ധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.