- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയക്കാർക്ക് ഇഷ്ടം യുദ്ധങ്ങളും കലഹങ്ങളും തന്നെ; റിബലുകളുമായി വെടിനിർത്തൽ കരാറിനുള്ള റഫറണ്ടം നേരിയ വോട്ടുകൾക്ക് തോറ്റു; സമാധാന പ്രിയർ കണ്ണീരൊഴുക്കുന്നു
ബൊഗോട്ട: കൊളംബിയയിലെ കമ്യൂണിസ്റ്റ് വിമതരുമായി(ഫാർക്ക്) സർക്കാർ ഏർപ്പെട്ട സമാധാനക്കരാർ ജനങ്ങൾ തള്ളി. ഹിതപരിശോധനയിൽ 49 ശതമാനത്തിനെതിരെ 50 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് കരാർ തള്ളപ്പെട്ടത്. നാലുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുപക്ഷത്തിനും കരാറിലെത്തിച്ചേരാനായത്. വൻ ഭൂരിപക്ഷത്തിൽ ഹിതപരിശോധനയിൽ കരാർ ജയിക്കുമെന്ന സർവേഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് സർവ്വേഫലം. സമാധാന ശ്രമങ്ങളാണ് ഇതോടെ തകരുന്നത്. പരാജയം അംഗീകരിച്ച കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സമാധാനശ്രമങ്ങൾ തുടരുമെന്നും പറഞ്ഞു. വിമതസംഘടനയായ ഫാർക്ക് നേതാവ് റോഡ്‌റിഗോ ലണ്ടനോ തങ്ങളുടെ ഭാഗത്തുനിന്നും സമാധാനശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. 'കൊളംബിയയിലെ സമാധാനപ്രേമികൾക്ക് ഞങ്ങളെ വിശ്വസിക്കാം. സമാധാനം ജയിക്കുകതന്നെ ചെയ്യും' ലണ്ടനോ പറഞ്ഞു. കൂട്ടക്കൊല, പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽപ്പെടാത്ത വിമതർക്ക് പൊതുമാപ്പ് നല്കുന്നതുൾപ്പെടെയുള്ള നിരവധികാര്യങ്ങളിൽ കനത്ത എതിർപ്പാണ് ഫാർക്കിന്റെ പ്രവൃത്തികൾക്ക് ഇരയായവർ ഉന്നയിക്കുന്നത്. 5765 ഫാർക്ക് പ്
ബൊഗോട്ട: കൊളംബിയയിലെ കമ്യൂണിസ്റ്റ് വിമതരുമായി(ഫാർക്ക്) സർക്കാർ ഏർപ്പെട്ട സമാധാനക്കരാർ ജനങ്ങൾ തള്ളി. ഹിതപരിശോധനയിൽ 49 ശതമാനത്തിനെതിരെ 50 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് കരാർ തള്ളപ്പെട്ടത്. നാലുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുപക്ഷത്തിനും കരാറിലെത്തിച്ചേരാനായത്. വൻ ഭൂരിപക്ഷത്തിൽ ഹിതപരിശോധനയിൽ കരാർ ജയിക്കുമെന്ന സർവേഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് സർവ്വേഫലം.
സമാധാന ശ്രമങ്ങളാണ് ഇതോടെ തകരുന്നത്. പരാജയം അംഗീകരിച്ച കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സമാധാനശ്രമങ്ങൾ തുടരുമെന്നും പറഞ്ഞു. വിമതസംഘടനയായ ഫാർക്ക് നേതാവ് റോഡ്‌റിഗോ ലണ്ടനോ തങ്ങളുടെ ഭാഗത്തുനിന്നും സമാധാനശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. 'കൊളംബിയയിലെ സമാധാനപ്രേമികൾക്ക് ഞങ്ങളെ വിശ്വസിക്കാം. സമാധാനം ജയിക്കുകതന്നെ ചെയ്യും' ലണ്ടനോ പറഞ്ഞു.
കൂട്ടക്കൊല, പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽപ്പെടാത്ത വിമതർക്ക് പൊതുമാപ്പ് നല്കുന്നതുൾപ്പെടെയുള്ള നിരവധികാര്യങ്ങളിൽ കനത്ത എതിർപ്പാണ് ഫാർക്കിന്റെ പ്രവൃത്തികൾക്ക് ഇരയായവർ ഉന്നയിക്കുന്നത്. 5765 ഫാർക്ക് പ്രവർത്തകർ കീഴടങ്ങി പുതിയ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കും, ഇവർക്ക് കൊളംബിയൻ പാർലമെന്റിൽ അംഗത്വം നല്കും, മയക്കുമരുന്ന് ഉത്പാദനം നിർ!ത്തലാക്കും, ഫാർക്കിന്റെ പ്രവൃത്തികൾക്ക് ഇരകളായവർക്ക് നഷ്ടപരിഹാരം നല്കും തുടങ്ങിയ ഉപാധികൾ കരാറിലുണ്ടായിരുന്നു.
കൊളംബിയൻ കരാറിനുപിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരലിസ്റ്റിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഹിതപരിശോധനാഫലം വന്നിരിക്കുന്നത്.