ബ്യൂണസ് ഐറിസ്: അടുത്തമാസം നടക്കേണ്ട കോപ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റ് അനിശ്ചിത്വത്തിലേക്ക്. ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂർണമെന്റ് നടത്താനാവില്ലെന്ന് കൊളംബിയൻ സർക്കാർ അറിയിച്ചതോടെയാണ് പ്രതിസന്ധിയിലായത്.

അർജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്.

കോവിഡ് കേസുകളുടെ വർധനവാണ് അർജന്റീനയുടെ പ്രശ്നം. വ്യാപനം കാരണം അർജന്റീനയിലെ മുഴുവൻ ഫുട്ബോളും നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. കോപ മത്സരങ്ങൾക്ക് ഇനി 20 ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇതിനിടയിൽ അർജന്റീനയിൽ കോവിഡ് കേസുകൾ കുറഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.

ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനസ്വേല എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് പുതിയ വേദി വേണ്ടത്. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇവരാണ് അർജന്റീനയിൽ കളിക്കുക.