- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഫുട്ബോളർ തീവ്ര വിശ്വാസി; അപകടസമയത്ത് വായിച്ചിരുന്നത് എന്റെ ചിറകുകൾക്കിടയിൽ ഞാൻ നിന്നെ സുരക്ഷിതമായി കാത്ത് സൂക്ഷിക്കും എന്ന ബൈബിൾ ഭാഗം
ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡല്ലിനിലേക്കുള്ള വിമാനമായ സിപി-2933 സെറോ ഗോർഡോ പർവതനിരകളിൽ തകർന്ന് വീണതിനെ തുടർന്ന് 71പേർ മരിച്ചിരുന്നുവല്ലോ. നവംബർ 29ന് നടന്ന ഈ അപകടത്തിൽ നിന്നും വെറും ആറ് പേർ മാത്രമായിരുന്നു അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നത്. ഇതിലൊരാളായ ഫുട്ബോളർ ഹീലിയോ നെറ്റോ തീവ്ര ദൈവവിശ്വാസിയാണെന്നാണ് പുതിയ റിപ്പോർട്ട്. അപകടസമയത്ത് 'എന്റെ ചിറകുകൾക്കിടയിൽ ഞാൻ നിന്നെ സുരക്ഷിതമായി കാത്ത് സൂക്ഷിക്കും' എന്ന ബൈബിൾ ഭാഗമായിരുന്നു അദ്ദേഹം ഭക്തിയോടെ വായിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാപെകോൻസ് ഫുട്‌ബോൾ ടീമിലെ സെന്റർ ബാക്ക് കളിക്കാരനായ ഇദ്ദേഹം തീവ്രമായ ഭക്തിയുടെ ബലത്തിൽ മാത്രമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചിരിക്കുന്നുണ്ട്. ഇദ്ദേഹം വായിച്ച് കൊണ്ടിരുന്ന ബൈബിൾ അപകടസ്ഥലത്ത് നിന്നും കണ്ടെടുക്കുകയും നെറ്റോയുടെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തന്റെ ഭർത്താവ് ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തിലാണെന്നും അദ്ദേഹം കടുത്
ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡല്ലിനിലേക്കുള്ള വിമാനമായ സിപി-2933 സെറോ ഗോർഡോ പർവതനിരകളിൽ തകർന്ന് വീണതിനെ തുടർന്ന് 71പേർ മരിച്ചിരുന്നുവല്ലോ. നവംബർ 29ന് നടന്ന ഈ അപകടത്തിൽ നിന്നും വെറും ആറ് പേർ മാത്രമായിരുന്നു അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നത്. ഇതിലൊരാളായ ഫുട്ബോളർ ഹീലിയോ നെറ്റോ തീവ്ര ദൈവവിശ്വാസിയാണെന്നാണ് പുതിയ റിപ്പോർട്ട്. അപകടസമയത്ത് 'എന്റെ ചിറകുകൾക്കിടയിൽ ഞാൻ നിന്നെ സുരക്ഷിതമായി കാത്ത് സൂക്ഷിക്കും' എന്ന ബൈബിൾ ഭാഗമായിരുന്നു അദ്ദേഹം ഭക്തിയോടെ വായിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാപെകോൻസ് ഫുട്‌ബോൾ ടീമിലെ സെന്റർ ബാക്ക് കളിക്കാരനായ ഇദ്ദേഹം തീവ്രമായ ഭക്തിയുടെ ബലത്തിൽ മാത്രമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചിരിക്കുന്നുണ്ട്. ഇദ്ദേഹം വായിച്ച് കൊണ്ടിരുന്ന ബൈബിൾ അപകടസ്ഥലത്ത് നിന്നും കണ്ടെടുക്കുകയും നെറ്റോയുടെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴും തന്റെ ഭർത്താവ് ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തിലാണെന്നും അദ്ദേഹം കടുത്ത മതവിശ്വാസിയാണെന്നും എവിടെ പോകുമ്പോഴും ബൈബിൾ കൈയിൽ കരുതാറുണ്ടെന്നും പറയുന്നു. അദ്ദേഹം വായിച്ചിരുന്ന ബൈബിളിൽ വച്ചിരുന്ന ബുക്ക് മാർക്കിൽ നിന്നാണ് അപകടം നടക്കുമ്പോൾ അദ്ദേഹം വായിച്ചിരുന്ന ഭാഗത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ബൈബിൾ കണ്ടെത്തിയത് ജേർണലിസ്റ്റായ റോബർട്ടോ കാബ്രിനിയാണെന്ന് വീഡിയോ ദൃശ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ബൈബിളിന് മേൽ നെറ്റോയുടെ പേരെഴുതിയിട്ടുണ്ടായിരുന്നു. നെറ്റോ വായിച്ച് കൊണ്ടിരുന്ന ഭാഗം മനസിലാക്കിയപ്പോൾ താൻ അത്ഭുതത്താൽ ഞെട്ടിപ്പോയെന്നാണ് കാബ്രിനി വെളിപ്പെടുത്തുന്നത്.
സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടുന്ന അവസ്ഥയിലാണ് നെറ്റോ ഇപ്പോഴുമുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ ഇപ്പോഴും ഇദ്ദേഹത്തിന് ഭീഷണി ഉയർത്തുന്നുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു. നെറ്റോയ്ക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സൈമൺ പറയുന്നത്. താൻ കയറുന്ന വിമാനം തകരുന്നതായി സ്വപ്നം കണ്ടിരുന്നുവെന്ന് അന്ന് രാവിലെ നെറ്റോ തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഭാര്യ ഞെട്ടലോടെ ഓർക്കുന്നു. എവിടേക്ക് യാത്രക്കൊരുങ്ങുമ്പോഴും നെറ്റോ ആദ്യം എടുത്ത് വയ്ക്കുന്നതീ ബൈബിളാണെന്ന് സൈമൺ പറയുന്നു. ഇത് തിരിച്ച് കിട്ടിയതിൽ തനിക്ക് ആശ്വാസമേറെയുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് നെറ്റോയുടെ ശ്വാസകോശം,തലയോട്, കാൽമുട്ട് , അരക്കെട്ട് തുടങ്ങിയ ഇടങ്ങളിലെല്ലാം കടുത്ത ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. നെറ്റോ പൂർണ ആരോഗ്യവാനായി തിരിച്ച് വരുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രത്യാശിക്കുന്നത്.
ബ്രിട്ടീഷ് നിർമ്മിത വിമാനമായ അവ് റോ ആർജെ 85 തകർന്ന് വീണതിനെ തുടർന്ന് വൻ ദുരന്തമാണുണ്ടായിരിക്കുന്നത്. ചാപെകോൻസ് ഫുട്‌ബോൾ ടീം കോപ സുഡ്അമേരിക്കാന ഫൈനിൽ കളിക്കാൻ വേണ്ടിയുള്ള യാത്രക്കിടെയാണ് അപകടത്തിൽ പെട്ടത്. നെറ്റോയ്ക്ക് പുറമെ ഇതേ ടീമിലെ ഡിഫെൻഡറായ അലൻ റസ്‌കൽ(27), ഗോൾകീപ്പറായ ജാക്‌സൻ ഫോൾമാൻ(24) എന്നിവരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.വെസ്റ്റ് കാപിറ്റൽറേഡിയോയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ജേർണലിസ്റ്റായ റാഫേർ വാൽമോർബിഡയും അപകടത്തിൽ നിന്നും അതിജീവിച്ചിരുന്നു. വിമാനത്തിലെ ക്രൂ മെമ്പറായ ക്രൂമെമ്പറായ എർവിൻ തുമിറി, മറ്റൊരു യാത്രക്കാരനായ അലൻ റസ്‌കെൽ എന്നിവരും രക്ഷപ്പെട്ട ആറ് പേരിൽ ഉൾപ്പെടുന്നു.