ട്രിപ്പോളി: ലിബിയയിലെ മുൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ കൊന്നത് ഫ്രഞ്ച് ചാരനെന്ന് വെളിപ്പെടുത്തൽ. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സർക്കോസിയുടെ ഉത്തരവ് പ്രകാരമായിരുന്നു കൊല എന്നാണ് പുതിയ വിവരം.ഗദ്ദാഫിയെ ആക്രമിക്കുകയായിരുന്ന ജനക്കൂട്ടത്തിൽ നുഴഞ്ഞുകയറി തലയിൽ വെടിവച്ച് കൊല്ലുകയായിരുന്നു.

എന്തായിരുന്നു കൊലയുടെ ഉദ്ദേശ്യം? ഗദ്ദാഫിയുമായി സർക്കോസിക്കുണ്ടായിരുന്ന സംശയാസ്പദമായ ബന്ധം ചോദ്യം ചെയ്യലിൽ പുറത്തുവരാതിരിക്കാനാണ് ഈ അരുകൊല നടത്തിയത്.സർകോസി മാത്രമല്ല മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ അടക്കമുള്ള നിരവധി പാശ്ചാത്യ നേതാക്കളും ഗദ്ദാഫിയുമായി അടുപ്പത്തിലായിരുന്നു. ബ്ലെയർ ഗദ്ദാഫിയെ പതിവായി കാണുകയും കോടികളുടെ വ്യാപാര കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

പാരീസിൽ ഒരിക്കൽ ഗദ്ദാഫി എത്തിയപ്പോൾ സഹോദര തുല്യനായ നേതാവെന്നാണ് സർകോസി വിശേഷിപ്പിച്ചത്. 2007 ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർകോസി ലിബിയൻ ഏകാധിപതിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്.ഗദ്ദാഫിയുടെ പുറത്താകലിനെ തുടർന്ന് ഇടക്കാല പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ച മഹ്മൂദ് ജിബ്രിലിന്റെ വാക്കുകൾ ഇങ്ങനെ:' വിപ്ലവകാരികളുടെ ബ്രിഗേഡിൽ കടന്നുകൂടിയ വിദേശ ഏജന്റാണ് ഗദ്ദാഫിയെ വകവരുത്തിയത്.'

സർകോസി സർക്കാരിന്റെ ശക്തമായ പിൻബലത്തിൽ് നാറ്റോസേന ഗദ്ദാഫിക്കെതിരായ വിപ്ലവത്തെ തുണച്ചപ്പോൾ, താൻ രഹസ്യബന്ധമെല്ലാം വെളിപ്പെടുത്തുമെന്ന് ലിബിയൻ ഏകാധിപതി തുറന്നടിച്ചിരുന്നു. 2007 ലെ തിരഞ്ഞെടുപ്പിൽ സർകോസിയുടെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കോടികൾ ഒഴുക്കിയതും തുറന്നുപറയുമെന്ന് ഗദ്ദാഫി ഭീഷണിപ്പെടുത്തി. ഇതാണ് സർകോസിയെ ചൊടിപ്പിച്ചത്. ഇതോടെ ഗദ്ദാഫിയെ നിശ്ശബ്ദനാക്കേണ്ടത് മറ്റാരേക്കാളും സർകോസിയുടെ ബാധ്യതയായി.

ട്രിപോളിയിലെ നയതന്ത്ര കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരങ്ങളെ ലിബിയൻ ഇടക്കാല കൗൺസിലിന്റെ മുൻ വിദേശകാര്യ തലവൻ റാമി എൽ ഒബെയ്ദിയും ശരി വയ്ക്കുന്നു. സിറിയൻ ഏകാധിപതി ബാഷർ അൽ അസദുമായി ഗദ്ദാഫി സംസാരിക്കുമ്പോൾ അത് സാറ്റ്‌ലൈറ്റ് വഴി ട്രാക് ചെയ്തിരുന്നുവെന്ന് ഒബെയ്ദി പറഞ്ഞു.നാറ്റോ വിദഗ്ധരാണ് രണ്ട് ്അറബ് നേതാക്കളുടെയും സംഭാഷണം ട്രാക്ക് ചെയ്തത്. ഇതോടെ ഗദ്ദാഫി സിർത്തെ നഗരത്തിലുണ്ടെന്ന് വ്യക്തമായി. 2011 ഒക്ടോബർ 20 നാണ് ഗദ്ദാഫി കൊല്ലപ്പെടുന്നത്.

ഗദ്ദാഫിയുടെ വാഹനസമുച്ചയത്തിന് നേരേ നാറ്റാ വിമാനങ്ങൾ ആക്രമണം നടത്തിയതിന് പിനനാലെ ഒരു ഓടയിൽ ഒളിച്ച്ിരിക്കുകയായിരുന്ന നേതാവിനെ വിമതർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.ഈ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ സംഘത്തിലുണ്ടായിരുന്ന ഗദ്ദാഫിയെ വെടിവച്ച 22 കാരൻ പാരീസിൽ കഴിഞ്ഞ തിങ്കളാഴ്ച പാരീസിൽ കൊല്ലപ്പെട്ടു.ബെൻ ഒമ്രാൻ ഷാബാനെ ഒരു കൂട്ടം ഗദ്ദാഫി അനുയായികൾ മർദ്ദിക്കുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇയാളെ പാരീസിൽ ചികിൽസയ്ക്കായി കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ് സർകോസി താൻ ഗദ്ദാഫിയുടെ പക്കൽ നിന്ന് പണം പറ്റിയെന്ന ആരോപണങ്ങൾ തുടർച്ചയായി നിഷേധിച്ചിട്ടുണ്ട്. എനനാൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സർകോസി നിരവധി അന്വേഷണങ്ങൾ നേരിടുന്നുമുണ്ട്.