- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
നിങ്ങളുടെ ബിസിനസ്സിന്റെ ദിശ നിർണ്ണയിക്കുക
വർണ്ണാഭമായ സ്വപ്നങ്ങളുമായി തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി നിരാശയും ആശങ്കകളും പേറുന്നവരായി ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. സംരംഭകയാത്രയിൽ പിന്നിട്ട വഴികളിൽ തന്റെ അധ്വാനത്തിനും ചെലവഴിച്ച പണത്തിനും സമയത്തിനുമൊന്നും താൻ പ്രതീക്ഷിച്ച ഫലം ലഭിക്കാഞ്ഞതെന്തേ എന്ന് വ്യസനിക്കുന്നവരാണിവർ. നടന്നുതീർത്തവഴികളെപറ്റ
വർണ്ണാഭമായ സ്വപ്നങ്ങളുമായി തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി നിരാശയും ആശങ്കകളും പേറുന്നവരായി ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. സംരംഭകയാത്രയിൽ പിന്നിട്ട വഴികളിൽ തന്റെ അധ്വാനത്തിനും ചെലവഴിച്ച പണത്തിനും സമയത്തിനുമൊന്നും താൻ പ്രതീക്ഷിച്ച ഫലം ലഭിക്കാഞ്ഞതെന്തേ എന്ന് വ്യസനിക്കുന്നവരാണിവർ.
നടന്നുതീർത്തവഴികളെപറ്റി നെടുവീർപ്പിടുന്നവർ ആദ്യം പരിശോധിക്കേണ്ടത് തന്റെ യാത്ര ശരിയായ ദിശയിലായിരുന്നോ എന്നാണ്. ബിസിനസ് യാത്ര തുടങ്ങും മുൻപ് അതിന്റെ ദിശ നിർണ്ണയിക്കേണ്ടതുണ്ട്.
സംരംഭകയാത്രയുടെ ശരിയായദിശ നിർണ്ണയിക്കുകയും നിലനിർത്തുകയും ചെയ്യുന്ന നാലുഘടകങ്ങൾ ഉറപ്പുവരുത്തേണ്ടത് സംരംഭകന്റെ പ്രാഥമികമായ കടമയാണ്
ഉദ്ദേശം (Purpose)
ബിസിനസ് സമൂഹകേന്ദ്രീകൃതമാണ്. സമൂഹത്തിലെ ഓരോ ഘടകവും പ്രത്യക്ഷമായോ പരോക്ഷമായോ ബിസിനസ്സിൽ ഭാഗഭാക്കാവുന്നുണ്ട്. ഉദ്ദേശം ബിസിനസ് പർപ്പസ് എന്നത്, ബിസിനസ് സമൂഹത്തിനെന്ത് നൽകുന്നു എന്ന പ്രഖ്യാപനമാണ്. സംരംഭം പുറത്തേക്ക് നൽകുന്ന മൂല്യമാണ് ബിസിനസ്സിനെ ശരിയായദിശയിൽ ഉറപ്പിച്ചു നിർത്തുന്ന അടിസ്ഥാനഘടകം
'എന്തിനു' എന്ന ചോദ്യത്തിന്റെ പ്രസക്തി ഇവിടെയാണ്. എന്തിനുവേണ്ടിയാണ് ഈ ബിസിനസ് എന്ന ചോദ്യത്തിനു താൻ അഭിമുഖീകരിക്കുന്ന സമൂഹത്തെ പ്രചോദിപ്പിക്കാനുതകുന്ന ഉത്തരം നൽക്കാൻ സംരംഭകനു കഴിയണം.
വീക്ഷണം (Vision)
ബിസിനസ്സിന്റെ ഭാവി രണ്ടുഘട്ടങ്ങളിലായി നിർണ്ണയിക്കപ്പെടുന്നു ഒന്നാം ഘട്ടത്തിൽ വിഷനിലൂടെ പ്രഖ്യാപനരൂപത്തിൽ, രണ്ടാം ഘട്ടത്തിൽ പ്രവൃത്തിയിലൂടെ മൂർത്തരൂപത്തിൽ.
കമ്പനി വെബ്‌സൈറ്റിലേയും ബ്രോഷറുകളിലെയും അലങ്കാരവാചകങ്ങൾക്കപ്പുറം, ബിസിനസ്സിൽ പ്രത്യേകിച്ച് പ്രാധാന്യം കൽപ്പിക്കപ്പേടാറില്ലാത്തവയാണ് വിഷൻ സ്റ്റേറ്റ്മന്റ്. അത് ഡിസൈനിങ് കമ്പനിയിലെ കോപ്പിറൈറ്ററുടെ ഭാവനാവിലാസത്തിൽ വിരിയേണ്ടതല്ല, മറിച്ച് ബിസിനസ്സിൽ നേരിട്ട് ഇടപെടുന്ന ഓരോരുത്തരുടെയും കയ്യൊപ്പ് പതിഞ്ഞ ഒരു പ്രഖ്യാപനമാവണം ബിസിനസ്സിന്റെ ഉദ്ദേശത്തെ വിഷൻ സ്റ്റേറ്റ്മന്റ് പൂർണ്ണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് സംരംഭകൻ ഉറപ്പുവരുത്തണം.
ദൗത്യം (Mission)
ബിസിനസ് എന്താണ് നേടേണ്ടത് എന്ന ചോദ്യത്തിന്റെ ബഹുതലസ്പർശിയായ ഉത്തരമാണ് സംരംഭത്തിന്റെ മിഷൻ സ്റ്റേറ്റ്മന്റ്. സംരംഭം മുന്നോട്ടുവെക്കുന്ന സേവനങ്ങളും അതിന്റെ ഗുണഭോക്താക്കളും ഇതിൽ വ്യക്തമായി നിർവചിക്കപ്പെടുന്നു, ഒപ്പം ദൈനംദിനപ്രവർത്തനങ്ങളിലൂടെ ബിസിനസ് താണ്ടേണ്ട നാഴികക്കല്ലുകൾ മിഷൻ സ്റ്റേറ്റ്മന്റ് അടയാളപ്പെടുത്തുന്നു. ഇവ കൈവരിക്കുന്നുണ്ടോ എന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നത് ബിസിനസ് ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താൻ സംരംഭകനെ സഹായിക്കും.
മൂല്യങ്ങൾ (Values)
ബിസിനസ്സിന്റെ വെളിച്ചവും വഴികാട്ടിയുമാണ് മൂല്യങ്ങൾ, സംരംഭവും അതിലുൾക്കൊള്ളുന്ന ഓരോ വ്യക്തിയും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിർണ്ണയിക്കുന്നത് സംരംഭം പിൻതുടരുന്ന മൂല്യങ്ങളാണ്. സംരംഭത്തിന്റെ പൊതുസംസ്‌കാരത്തെ അത് രൂപപ്പെടുത്തുന്നു, ബിസിനസ് തീരുമാനങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന സ്വാധീനശക്തിയാണ് സ്ഥാപനം പിൻതുടരുന്ന മൂല്യങ്ങൾ. ബിസിനസ് മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഓരോ നിർണായകഘട്ടത്തിലും സംരംഭകൻ ആവർത്തിച്ചുറപ്പ്പിക്കേണ്ടതുണ്ട്.
യാത്രയിൽ താണ്ടിയ വഴികളോ അധ്വാനമോ ത്യാഗങ്ങളോ യാത്രയുടെ സാഫല്യം ഉറപ്പുനൽകുന്നില്ല, ഇവയൊക്കെ ശരിയായ 'ദിശ'യിൽ ഒന്നിക്കുമ്പോഴാണ് യാത്ര സഫലമാകുന്നത്.
ബിസിനസ്സിൽ നിങ്ങൾ ഇതുവരെ ചെലവഴിച്ച അധ്വാനവും പണവും ശരിയായദിശയിലാണെന്ന് ഉറപ്പുവരുത്തുക, പിന്നിട്ട നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ദിശാവ്യതിയാനം കണ്ടെത്താനാവുന്നുണ്ടെങ്കിൽ, ഉദ്ദേശം, വീക്ഷണം, ദൗത്യം, മൂല്യങ്ങൾ ഈ നാലുഘടകങ്ങളും ഉറപ്പിച്ചുനിർത്തി മുന്നോട്ടുകുതിക്കുക.