- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്ക്രീം... സൂര്യനെല്ലി... അമൃതാനന്ദമയി.... പാമോയിൽ.... ആ കേസുകൾ ഒക്കെ ഏതുവഴിക്കാണ് പോയത്? ബാർകോഴയിലും കൊലയാളി നിസാം കേസിലും നീതി ലഭിക്കുമോ? വരൂ, കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ!
ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ട് തിരുവിതാംകൂറിൽ ഒരു ചൊല്ലുണ്ടായിരുന്നു. വിചാരണയ്ക്കിടെ തോക്കിലെ ഉണ്ട വിഴുങ്ങിയും, സാക്ഷികളെ അപ്രത്യക്ഷരാക്കിയും മള്ളൂരിലെപ്പോലുള്ള വക്കീലന്മാർ എത് കശ്മലനെയും രക്ഷിച്ചെടുക്കും. ഇന്നത് അൽപ്പം മാറ്റി കോടികൾ മടിശ്ശീലയിലും, കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ
ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ട് തിരുവിതാംകൂറിൽ ഒരു ചൊല്ലുണ്ടായിരുന്നു. വിചാരണയ്ക്കിടെ തോക്കിലെ ഉണ്ട വിഴുങ്ങിയും, സാക്ഷികളെ അപ്രത്യക്ഷരാക്കിയും മള്ളൂരിലെപ്പോലുള്ള വക്കീലന്മാർ എത് കശ്മലനെയും രക്ഷിച്ചെടുക്കും. ഇന്നത് അൽപ്പം മാറ്റി കോടികൾ മടിശ്ശീലയിലും, കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞുമൊക്കെ സുഹൃത്തുക്കളാവുകയും ചെയ്താൽ നിങ്ങൾക്ക് ഈ പ്രബുദ്ധകേരളത്തിൽ ആരെയും പേടിക്കെണ്ട. പരസ്യമായി ഒരുത്തനെ തല്ലിയും കാറിടിപ്പിച്ചും കൊല്ലാം, എസ്ഐയെ വാഹനത്തിനകത്തിട്ട് പൂട്ടാം, മനുഷ്യക്കടത്തും, ലഹരിക്കടത്തും, പെൺവാണിഭവുമൊക്കെയായി കോടികൾ ഉണ്ടാക്കാം. ആരും നിങ്ങളെ തൊടില്ല. ഏതെങ്കിലും ഒരു മതത്തിന്റെയും രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയുണ്ടെങ്കിൽ ഭേഷായി.
പണം, പണം, പണം... അതൊഴുക്കിയാൽ എന്തിൽ നിന്നും ഊരിപ്പോരാമെന്ന ഈ കൂട്ടിക്കൊടുപ്പ് സംസ്‌ക്കാരം എങ്ങനെയാണ് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഈ നാട്ടിൽ വേരുപിടച്ചു പോയത്. നോക്കുക, ചന്ദ്രബോസ് കൊലക്കേസിൽ ശക്തമായൊന്ന് പ്രതികരിക്കാൻ പോലും നമ്മുടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോട്ടെ പ്രതിപക്ഷത്തിനുപോലും കഴിയുന്നില്ല. വടക്കൻ സംസ്ഥാനങ്ങളിലൊക്കെയാണെങ്കിൽ നിസാമിനെപ്പോലുള്ള ഈ നരഭോജികളെ ജനം തല്ലിക്കൊന്ന് കെട്ടിത്തൂക്കി അടിയിൽ തീയിട്ടേനെ. കേരളത്തിന് ഇതെന്താണ് പറ്റിയത്. സമ്പൂർണ സാച്ചരത, പ്ഫൂ....ലജ്ജാകരം തന്നെയാണ് ഈ അവസ്ഥ.
കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ! നാളെ ഉത്തരേന്ത്യയിലൊക്കെ ഫ്ലക്‌സാവാൻ സാധ്യതയുള്ള ഒരു ബോർഡാണിത്. ഇടയ്ക്കിടെ നാം കേൾക്കാറില്ലേ ജാർഖണ്ട് സംഘം കേരളത്തിലെ കുടുംബശ്രീകളെക്കുറിച്ച് പഠിക്കാനത്തെി എന്നൊക്കെ. ഇനി വൈകാതെ ഇതുപോലൊരു സംഘം എത്താനിടയുണ്ട്. കേരളത്തിൽ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നതെന്ന് പഠിക്കാൻ. അടുത്തകാലത്ത് കേരളത്തിലെ പ്രമാദമായ കേസുകൾ ഒക്കെ നോക്കുക. ബാർ കേസിൽ മാത്രമല്ല, വനം കേസുകളിൽ, എസ്റ്റേറ്റുകൾക്കെതിരായ കേസുകളിൽ, പാട്ടംപുതുക്കുന്ന കേസുകളിൽ, മൂന്നാർ നെല്ലിയാമ്പതി കേസുകളിൽ ഒക്കെ സർക്കാർ തോറ്റ് തൊപ്പിയിടുകയാണ്. പണവും അധികാരവും ഉള്ളവൻ അതിൽ നിന്നൊക്കെ വിദ്ഗധമായി ഊരിപോന്നിട്ടുണ്ട്.(നമ്മുടെ ലാലേട്ടന്റെ ആനക്കൊമ്പ് കേസ് എന്തായി) വെറുതെയാണോ
പത്തുപതിനാറുകേസിൽ പ്രതിയായിട്ടും നിസാമിനെ തൊടാൻപോലും ആർക്കും കഴിയാത്തത്. കാപ്പ പോയിട്ട് ഒരു കോപ്പുപോലും ഇയാൾക്കെതിരെയുണ്ടാവില്ലെന്ന് ആർക്കാണറിയാത്തത്.
കുഞ്ഞാലിക്കുട്ടി കുര്യൻ വിപ്ലവങ്ങൾ!
ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ വ്യക്തി തന്നെ, തന്റെ പങ്കടക്കം എല്ലാം കാര്യങ്ങളും പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് മണിമണിയായി മൊഴിയുക. എന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും കേസിന് ഒരു തുമ്പുമില്ലാതിരിക്കുക. ഐസ്‌ക്രീംപാർലർ പെൺവാണിഭക്കേസിൽ റൗഫിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പടുത്തൽ ഉണ്ടായിട്ടും ആ കേസ് ഒന്നുമാവാഞ്ഞത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുതന്നെ അപമാനമാണ്.
കഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച റജീനയെ ആരും മറന്നിട്ടുണ്ടാവില്ല. അന്ന് ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിബന്ധത്തിനുശേഷം കുഞ്ഞാലിക്കുട്ടിയെ ഇവർ ബ്‌ളാക്ക് മെയിൽ ചെയ്യുകയാണെന്നാണ് ഈ ലേഖകനൊക്കെ കരുതിയത്. (നമ്മുടെ സാഹിബ് ആള് ശരിക്കും പുലിയാണെന്ന് റജീനയുടെ മൊഴിയുടെ കോപ്പി വായിച്ചാൽ അറിയാം. ശ്രീദേവിയെ ഒരുഭാഗത്തും റജീനയെ മറുഭാഗത്തും കിടത്തി രണ്ടുപേരുമായി മാറിമാറി സാഹിബ് ബന്ധപ്പെട്ടുവെന്ന, നീലക്കാസറ്റുകളെ അമ്പരപ്പിക്കുന്ന മൊഴിയാണത്. മനുഷ്യർക്ക് വ്യത്യസ്തമായ ലൈംഗിക അഭിരുചി കാണും. അതിൽ തെറ്റൊന്നും പറയാനാവില്ല. പക്ഷേ ഇവനൊക്കെ സദാചാരത്തിന്റെ അപ്പോത്തസ്തലനായി, പരലോക പുണ്യത്തിന്റെ പ്രസംഗം നടത്തുമ്പോഴാണ് ജനനേന്ദ്രിയത്തിൽ ഷോക്ക് ബാറ്റൺ പ്രയോഗിക്കേണ്ടത്). പക്ഷേ റജീനക്ക് അന്ന് പ്രായപൂർത്തി ആയിട്ടില്ലെന്നും പൊലീസ് ആസൂത്രിതമായി ജനന സർട്ടിഫിക്കേറ്റ് തുരുത്തുകയുമായിരുന്നുവെന്നൊക്കെയുള്ള വാർത്തകൾ പിന്നീടാണ് വന്നത്. റൗഫ് പറഞ്ഞതോർമ്മയില്ലേ, പോട്ടയിലെ നായ്ക്കംപറമ്പിലച്ചൻ തൊട്ട്, അന്നത്തെ അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരൻ അടക്കമുള്ളവരെ കുഞ്ഞാലിക്കുട്ടി കൈയിലെടുത്തു. സാക്ഷാൽ പാണക്കാട് തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് ഒതുക്കി. ലക്ഷങ്ങൾ കൊടുത്ത് സാക്ഷികളെ മൊഴിമാറ്റി. ഒരു വീട് വാടകയ്‌ക്കെടുത്ത് അതിൽ മൊഴിമാറ്റം പഠിപ്പിക്കയായിരുന്നെന്നാണ് പറയുന്നത്. റജീനക്ക് സ്വന്തമായി ഒരു ഭർത്താവിനെവരെ ഉണ്ടാക്കിക്കൊടുത്തു. ആരോപിതർക്കെല്ലാം ഗൾഫിൽ ജോലിയും. അപ്പോൾ നോക്കുക, ബലാൽസംഗം, ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി കൊടുക്കൽ തുടങ്ങി എത്രയെത്ര വകുപ്പിന്റെ പേരിൽ അഴിയെണ്ണേണ്ടയാളാണ് നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ്. എന്നിട്ടും ഈ പീഡന വീരന്റെ രോമം തൊടാൻ ഇവിടുത്തെ നിയമത്തിനായോ? നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പോലും സാഹിബിന് അനുകൂലമായല്ലേ നിന്നത്. നിയമ വിദ്യാർത്ഥികളും, അഭിഭാഷകരുമൊക്കെ വ്യക്തമായി പഠിക്കേണ്ടതാണ് ഈ കേസിൽ നിന്ന് സാഹിബ് ഊരിപ്പോന്ന വിധം. ഈ ക്രിമിനൽ ബുദ്ധിയൊക്കെ നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാടിന്റെ അവസ്ഥ എത്ര മെച്ചപ്പെടുമായിരുന്നു.
ബാജിയെന്ന പേരിലത്തെി നമ്മുടെ പി.ജെ കുര്യൻ പാവം സൂര്യനെല്ലി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി നേരിട്ട് മൊഴി നൽകിയിട്ട് എന്തുണ്ടായി. പിന്നീട് സാക്ഷാൽ ധർമ്മരാജൻ മാതൃഭൂമി ന്യൂസിനോട് നേരിട്ട്പറഞ്ഞു. ഞാനാണ് കുര്യനെ അവിടെ കാറിൽ കൊണ്ടിറക്കിയതെന്ന്. എന്നിട്ടെന്തായി, നായന്മാരുടെ പോപ്പ് സുകുമാരൻനായർ പോലും കള്ളസാക്ഷി പറഞ്ഞ് കുര്യനെ രക്ഷിച്ചെടുത്തു. (മാണിക്കു വേണ്ടിയും നമ്മുടെ സുകുവണ്ണന്റെ വെപ്രാളം നോക്കുക). ഈയിടെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള ഒരു സമിതിയുടെ ചെയർമാനായി കുര്യനെ നിയമിച്ചതുകണ്ടു. അതിന്റെ ഭാഗമായി അദ്ദേഹം വിദേശയാത്രയും നടത്തി. ഒടുക്കത്തെ തൊലിക്കട്ടി!
'അമ്മ'തൊട്ട് ഉമ്മൻവരെ [BLURB#1-VL] ബലാൽസംഗം, വിദേശനാണ്യക്കടത്ത്, വഞ്ചന, ആത്മീയതട്ടിപ്പ്, നികുതിവെട്ടിപ്പ് തുടങ്ങിയ എത്രയെത്ര വകുപ്പുകൾ ചുമത്തി ജീവിതകാലം മുഴുവൻ ഗോതമ്പുണ്ട തിന്നാവുന്ന ആരോപണങ്ങളാണ് മാതാ അമൃതാനന്ദമയിക്കെതിരെ അടുത്തകാലത്തായി ഉയർന്നതെന്ന് ഏവർക്കും അറിയാവുന്നതാണല്ലോ. പലതവണ പറഞ്ഞതിനാൽ അതിലേക്ക് കടക്കുന്നില്ല. എന്തേ, ഒരു എഫ്.ഐ.ആറിട്ട് ഒരു സാധാ അന്വേഷണംപോലും ഉണ്ടാവാഞ്ഞത്. വി എം സുധീരൻ തൊട്ട് മഹാവിപ്ലവകാരി അപ്പുക്കുട്ടൻ വള്ളിക്കുന്നുപോലും അമൃതാന്ദമയിയെ ന്യായീകരിക്കയായിരുന്നു. സത്‌നംസിങ്ങെന്ന ഒരു പാവം ആധ്യാത്മിക അന്വേഷകൻ പട്ടിയെപ്പോലെ തല്ലിക്കൊല്ലപ്പെടാനിടയാക്കിയ കേസ് അന്വേഷിച്ചത് തികഞ്ഞ അമൃതാനന്ദമയി ഭക്തയായ പൊലീസ് ഓഫീസറും!. ആത്മീയതയുടെ ഒരു മൂടുപടമുണ്ടെങ്കിൽ നമുക്ക് ഏത് കേസും മുക്കാം. അഭയകേസും, ചേകന്നൂർ മൗലവികേസും, പോട്ട ധ്യാനകേന്ദ്രത്തിനെതിരായ കേസുമൊക്കെ തെളിയിക്കുന്നത് ഇതാണ്.
ഇനി മാണിക്കെതിരായ കേസും എന്തെങ്കിലും ആവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. കുട്ടിയമ്മ ഇത് എത്രകാലമായി പെട്ടിവാങ്ങാൻ തുടങ്ങിയിരിക്കുന്നു. ബിജു രമേശുപോലും നാളെ മാണിയുടെ കാശിനുമുന്നിൽ വാക്കുമാറ്റില്ലെന്ന് എന്താണ് ഉറപ്പ്. പിന്നെ എല്ലാവരെയും ഏത് കേസിൽ നിന്നും ശാസ്ത്രീയമായി രക്ഷിക്കാനറിയാവുന്ന ഒരു മഹാപ്രതിഭാശാലിയാണ് നമ്മുടെ മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയെങ്കിലും അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുക്കണം. പാമോയിലും, ടൈറ്റാനിയവും, സോളാറും, സരിതയുമൊക്കെ അദ്ദേഹം മാനേജ് ചെയ്ത കുബുദ്ധി നോക്കുക. സഹപ്രവർത്തർ ഗർഭകേസിൽ പെട്ടാലും ഉമ്മർചാണ്ടി അത് ഏറ്റെടുക്കും. 'അത് ഞാൻ പറഞ്ഞിട്ടാണ്. സമൂഹ നന്മക്കായി ഉണ്ടാക്കിയ ഗർഭമാണിത്'. നമിച്ചു അണ്ണാ! ഇതിന്റെ നാലിലൊന്ന് തൊലിക്കട്ടിയുണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ എവിടെയൊ എത്തിപ്പോയിരുന്നു.
പതനത്തിന്റെ പാതാളക്കൊല്ലിയിൽ നമ്മുടെ പൊലീസ് [BLURB#2-VR] കേരളാപൊലീസ് ചരിത്രത്തിൽ ഇത്രത്തോളം അധപ്പതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. (കാസർകോട്ടെ ചീമേനിയിൽ 87-ലെ തെരഞ്ഞെുടപ്പിന് വോട്ടെണ്ണുന്ന അന്ന്, സിപിഐ(എം) ഓഫീസിന് തീയിട്ട് മൂന്നാലുപേരെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. വോട്ട് എണ്ണിത്തീരും വരെ എഫ്.ഐ.ആർ എഴുതാതെ പൊലീസ് കാത്തിരിക്കയായിരുന്നെന്ന് പിന്നീട് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഏത് പാർട്ടി ജയിക്കുന്നു എന്നറിഞ്ഞിട്ട്, അതിനനുസരിച്ച് വേണം എഫ്.ഐ.ആർ പോലും!) പി.സി ജോർജ് ആരോപിച്ചപോലെ ഡി.ജി.പിതൊട്ട് കോൺസ്റ്റബിൾ വരെ അഴിമതിയിൽ മുങ്ങിയ കാലം. ചെന്നിത്തല കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഓപ്പറേഷൻ കുബേരയൊക്കെ എന്തായി. മുത്തൂറ്റിനെയും അപ്പിൾട്രീയെയുമൊക്കെ ഒന്നു തൊട്ടു നോക്കണം. വിവരമറിയും. രാഷ്ട്രീയക്കാർക്കും പണക്കാർക്കും മുന്നിൽ കുനിഞ്ഞ് കുനിഞ്ഞ് ആർക്കു മുന്നിലും കുനിയുന്ന അവസ്ഥയിൽ എത്തിപ്പോയി നമ്മുടെ ഏമാന്മാർ.
എന്നാൽ കള്ളക്കേസുകൾക്കാവട്ടെ യാതൊരു പഞ്ഞവുമില്ല. പേരിനൊരു തീവ്രവാദം മാവോയിസ്സ് ബന്ധവും ചേർത്താൽ ഗംഭീരമായി. ക്വാറി മാഫിയക്കെതിരെയും, മണൽ മാഫിയകൾക്കെതിരെയുമൊക്കെ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരെയാണ് മാവോയിസ്റ്റെന്ന് പറഞ്ഞ് ഇപ്പോൾ ചെന്നിത്തലയുടെ പൊലീസ് പിടിക്കുന്നത്. (കീറിയ ജീൻസിട്ട് ഒരു തോൾസഞ്ചിയുമായി കൂളിക്കായെതും നനക്കാതെയും നടക്കുന്നവനൊക്കെ മാവോയിസ്റ്റാവുന്ന കാലം). പരപ്പനങ്ങാടിയിൽ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ യഹ്യ കമ്മുക്കുട്ടിയെന്ന സാധുവായ ചെറുപ്പക്കാരൻ ഒന്നും രണ്ടുമല്ല പതിനാറു വർഷങ്ങളായി വിചാരണ തടവിലാണ്. പട്ടാപ്പകൽ നോട്ടീസടിച്ച്, നാട്ടുകാരെയെല്ലാം വിളിച്ച് 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്' എന്ന പേരിൽ നടന്ന ഒരു സെമിനാറാണ് പാനായിക്കുളം സിമി ക്യാമ്പായി നമ്മുടെ പൊലീസ് മാറ്റിയത്. ആ കേസിൽ കുടുങ്ങിയ അപ്പാവികളൊക്കെ വർഷങ്ങളായി ജാമ്യം കിട്ടാതെ ജയിലും. എന്തുതെറ്റാണ് ഇവർ ചെയ്തതതെന്ന് ഇവർക്കുതന്നെ അറിയില്ല. പൊലീസാണെങ്കിൽ കുറ്റപത്രം കൊടുക്കുന്നുമില്ല. ഇങ്ങനെ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കെ എത്രപേർ ജയിലിൽ കിടക്കുന്നുണ്ടെന്ന് ഓർക്കണം.
മലയണ്ണാനെ കൊന്നുതിന്നതിന്റെ പേരിൽ ആറുവർഷം കഠിന തടവ് കിട്ടിയവർ ഈ കൊച്ചുകേരളത്തിലുണ്ട്. മലമ്പാമ്പിനെ പിടികൂടിയതിന്റെ പേരിലും എന്തിന് തെരുവ്‌നായ്ക്കളെ കൊന്നതിന്റെ പേരിലും കേസിൽപെട്ടവരുണ്ട്. വനത്തിൽ കയറി ചുള്ളിയൊടിച്ചതിന് നാലു ആദിവാസികളെ പൊലീസ് ഈയിടെ വനം കൊള്ളക്കാരാക്കി വയനാട്ടിൽ നിന്ന് അറസ്റ്റുചെയതിരുന്നു. എന്തിന് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഐ.ടി നിയമം ദുരുപയോഗം ചെയ്ത് അഴിക്കകത്തായവർ എത്ര. നിസാമിനെപ്പോലുള്ള നരഭോജികൾക്ക് കിട്ടുന്ന പരിഗണനയൊന്നും ഈ സാധുക്കൾക്ക് കിട്ടുന്നില്ല.
പക്ഷേ ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നമാണ് ഭീകരം. ഒരിക്കലും നീതി വിജയിക്കാത്ത, ജീവിക്കാൻ കൊള്ളാത്ത സ്ഥലമായാണ് നമ്മുടെ പുതുതലമുറ കേരളത്തെ വിലയിരുത്തുന്നത്. എന്ത് ചെയ്താലും പത്തുകാശുണ്ടാക്കണം എന്ന ധാരണ അവരിൽ ഉറച്ചുപോവുന്നതും ഇതുകൊണ്ടുതന്നെ.
വാൽക്കഷ്ണം: പാവം സുധീരൻ, ആദർശ ധീരൻ ഇതു വല്ലതും അറിയുന്നുണ്ടോ. സമൂഹത്തിന്റെ സമസ്ത മേഖലകളിലും നടമാടുന്ന ഈ കെടിയ അനീതികണ്ട് മാളത്തിൽ ഒളിക്കുന്നതിന്റെ കുറ്റബോധംകൊണ്ട് കൂടിയായിരിക്കണം, കേരളത്തിലെ ചെറുപ്പക്കാരിൽ നല്ലൊരു ശതമാനവും സന്ധ്യമയങ്ങിയാൽ ബാറുകളെ അഭയം പ്രാപിക്കുന്നത്! ഇനി അതുകൂടി പൂട്ടിച്ചാൽ കേരളത്തിൽ വിഷാദരോഗികളുടെ വേലിയേറ്റമായിരിക്കും.