- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രമുഹൂർത്തത്തെ പകർത്താൻ മംഗൾയാൻ; ചൊവ്വയിൽ സൈഡിങ് സ്പ്രിങുമായി ഇന്ന് മുഖാമുഖം; പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ അറിയാൻ സുവർണ്ണാവസരം; പ്രതീക്ഷയോടെ ഇന്ത്യൻ ശാസ്ത്രലോകം
ദിശമാറ്റി മംഗൾയാൻ കാത്തിരിക്കുകയാണ്. ബഹിരാകാശത്തിലെ അപൂർവ്വ കൂടിക്കാഴ്ചയ്ക്കായി. ചൊവ്വാ ഗ്രഹത്തിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാൽ നക്ഷത്രം മംഗൾയാൻ ഭീഷണിയാകില്ല. അതിനുള്ള മുന്നൊരുക്കങ്ങളിൽ വിജയിക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകത്തിനായി. സൂര്യനിൽ നിന്ന് 5000 മുതൽ 100,000 വരെ സൗരദൂരം അകലെയുള്ള ഒർട്ട് മേഘത്തിൽ നിന്ന് യാ
ദിശമാറ്റി മംഗൾയാൻ കാത്തിരിക്കുകയാണ്. ബഹിരാകാശത്തിലെ അപൂർവ്വ കൂടിക്കാഴ്ചയ്ക്കായി. ചൊവ്വാ ഗ്രഹത്തിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാൽ നക്ഷത്രം മംഗൾയാൻ ഭീഷണിയാകില്ല. അതിനുള്ള മുന്നൊരുക്കങ്ങളിൽ വിജയിക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകത്തിനായി.
സൂര്യനിൽ നിന്ന് 5000 മുതൽ 100,000 വരെ സൗരദൂരം അകലെയുള്ള ഒർട്ട് മേഘത്തിൽ നിന്ന് യാത്രതിരിച്ച സൈഡിങ് സ്പ്രിങ് വാൽനക്ഷത്രം ഞായറാഴ്ചയാണ് ആന്തര സൗരയൂഥത്തിൽ പ്രവേശിക്കുക. ചൊവ്വയുടെ ഭ്രമണപഥത്തിൽ കൂടി കടന്നുപോകുന്ന സൈഡിങ് സ്പ്രിങിനെ മംഗൾയാന് തൊട്ടടുത്ത് നിന്ന് കാണാം. ചിത്രങ്ങളും പകർത്താം. ഇന്ന് രാത്രി 11.57 ഒരു അപൂർവ അഭിമുഖം
ഈ മുഹൂർത്തത്തെ പകർത്താൻ ചൊവ്വയിലുള്ള മംഗൾയാനും മറ്റു നാലു ബഹിരാകാശപേടകങ്ങളും തയാറായിക്കഴിഞ്ഞു. പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള പഠനത്തിൽ നിർണ്ണായകമാണ് ഇത്. 2013 ജനുവരി 3-ന് ഓസ്‌ട്രേലിയയിലെ സൈഡിങ് സ്പ്രിങ് വാനനിരീക്ഷണാലയമാണ് സൈഡിങ് സ്പ്രിങ് കണ്ടെത്തിയത്. വാതകങ്ങൾ ഉറഞ്ഞ് ചെറിയ പാറപോലെ തലയും പൊടിപടലവുമായുള്ള ഘടനയാണ് ഇതിനുള്ളത. 200,000 കിലോമീറ്റർ വരെ നീളമുള്ള വാലുണ്ട്. തലയറ്റത്തിനു 1.6 കിലോമീറ്റർ വ്യാസം മാത്രമാണുള്ളത്.
ചൊവ്വയ്ക്ക് ഏറ്റവും അടുത്തെത്തുമ്പോൾ വാൽനക്ഷത്രത്തിന് സെക്കൻഡിൽ 56 കിലോമീറ്റർ വേഗതയുണ്ടാകും. അപ്പോൾ വാൽനക്ഷത്രത്തിൽ നിന്നു മഴപോലെ തരികൾ പൊഴിയും. അതിവേഗമുള്ള തരികൾ തറഞ്ഞ് പര്യവേക്ഷണ ഉപകരണങ്ങൾക്കു കേടുപറ്റാം. ഇതു തരിച്ചറിഞ്ഞാണ് സ്ഥാനം മാറ്റിയത്. അപകടസാധ്യതയുള്ള കാലയളവിൽ ചൊവ്വാ ഗ്രഹത്തിന്റെ മറുവശത്ത് നിൽക്കത്തക്കവിധം പേടകങ്ങളുടെ ഭ്രമണപഥം മാറ്റി. തരിമഴയിൽ നിന്നു ചൊവ്വയുടെ മറ പേടകങ്ങൾക്കു രക്ഷ നൽകും. അതേ സമയം, പേടകങ്ങൾ നിരീക്ഷണം നടത്തുകയും ചെയ്യും.
മംഗൾയാന്റെ അടുത്തുകൂടിയാണ് ഇത് കടന്നുപോകുന്നത്. അതുകണക്കിലെടുത്താന് വാൽനക്ഷത്രത്തിന്റെ ആഘാതം ഏൽക്കാൻ സാധ്യതയില്ലാത്ത ഭാഗത്തേക്ക് പേടകത്തെ ഇന്ത്യ മാറ്റിയത്. സൗരയൂഥത്തിന് അപ്പുറത്തു നിന്നെത്തുന്ന വാൽ നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. ചൊവ്വാഗ്രഹത്തിനു 140,000 കിലോമീറ്റർ സമീപം കൂടെയാണ് കടന്നുപോകുക. ഇത്രയും അടുത്തുനിന്ന് വാൽനക്ഷത്ര നിരീക്ഷണത്തിനു അവസരം ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്്. ഭൂമിയിൽ നിന്നു ഏതെങ്കിലുമൊരു വാൽനക്ഷത്രത്തെ കണ്ടതിനെക്കാൾ പത്തിലൊന്ന് അടുത്താണ് ഇത്.
മംഗൾയാൻ ഉൾപ്പെടെ അഞ്ചു ബഹിരാകാശ പേടകങ്ങളാണ് നിരീക്ഷണത്തിൽ പങ്കെടുക്കുന്നത്. മംഗൾയാനു പുറമേ യുഎസിന്റെ മൂന്നും യൂറോപ്യൻ ഏജൻസിയുടെ ഒന്നും ഉപഗ്രങ്ങൾ. കൂടാതെ ചൊവ്വ ഉപരിതലത്തിലുള്ള രണ്ടു യുഎസ് വാഹനങ്ങൾക്കും വാൽ നക്ഷത്രത്തെ കാണാം. ഇനി ഇത്തരമൊരു സംഗമത്തിന് കോടിക്കണക്കിന് വർഷങ്ങൾ കാത്തിരിക്കണം.