- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റെ ഏറ്റവും വിപ്ലവകരമായ പദ്ധതിയുടെ രൂപരേഖയായി; രാജ്യത്തെ പകുതിയിലേറെ പേർക്കും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതി അനേകരുടെ കണ്ണീർ തുടയ്ക്കും; നീക്കി വയ്ക്കുന്നത് 23,000 കോടി രൂപ
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതികൾ ഇതിന് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെങ്കിലും അതിന്റെ പ്രയോജനം അർഹതപ്പെട്ട പലർക്കും ലഭ്യമാകാത്ത സാഹചര്യങ്ങളേറെയുണ്ട്. ഇതിനൊരു പരിഹാരം കാണാൻ വേണ്ടി തന്നെയാണ് മോദി സർക്കാർ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ പകുതിയിലേറെ
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതികൾ ഇതിന് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെങ്കിലും അതിന്റെ പ്രയോജനം അർഹതപ്പെട്ട പലർക്കും ലഭ്യമാകാത്ത സാഹചര്യങ്ങളേറെയുണ്ട്. ഇതിനൊരു പരിഹാരം കാണാൻ വേണ്ടി തന്നെയാണ് മോദി സർക്കാർ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ പകുതിയിലേറെ പേർക്കും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയുമായാണ് മോദി സർക്കാരിന്റെ വരവ്. ഈ പദ്ധതി നടപ്പിലാകുന്നതോടെ അനേകരുടെ കണ്ണീരൊപ്പുമെന്നുറപ്പാണ്. ഈ വിപ്ലവകരമായ പദ്ധതിക്കായി സർക്കാർ നീക്കി വയ്ക്കുന്നത്. 23,000കോടി രൂപയാണ്.
കേന്ദ്രീകൃതമായി സ്‌പോൺസർ ചെയ്യുന്ന ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം എന്ന നിലയിലാണ് പുതിയ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന(ആർഎസ്ബിവൈ) അടക്കമുള്ള ഗവൺമെന്റ് പിന്തുണയ്ക്കുന്ന നിരവധി ഹെൽത്ത് സ്‌കീമുകൾക്ക് പകരമായിട്ടായിരിക്കും പുതിയ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം നിലവിൽ വരുന്നതെന്ന് റിപ്പോർട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കായി സർക്കാർ ഏർപ്പെടുത്തിയ പ്രധാനപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് ആർഎസ് ബിവൈ.ഇപ്പോൾ നിർദേശിക്കപ്പെട്ട സ്‌കീമിലൂടെ തുടക്കത്തിൽ ചുരുങ്ങിയത് 50,000 രൂപയുടെ കവറേജാണ്. എട്ട് കോടി കുടുംബങ്ങൾക്ക് അഥവാ 40 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം സിദ്ദിഖുന്നതാണ്. ഇതിലൂടെ മുതിർന്ന പൗരന്മാർക്ക് ഒരു പ്രത്യേക ടോപ്പ് അപ്പ് ബെനഫിറ്റ് പാക്കേജും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
അടുത്ത അഞ്ച് വർഷത്തേക്ക് ഈ സ്‌കീമിനായി വകയിരുത്തിയിരിക്കുന്നത് കൃത്യമായി പറഞ്ഞാൽ 23,415 കോടി രൂപയാണ്. ഈ സ്‌കീമിന്റെ ഭാഗമായി കേന്ദ്ര സഹായമായി ഒരു കുടുംബത്തിന് 500 രൂപയും സംസ്ഥാനവിഹിതമായി 300 രൂപയും വർഷത്തിൽ കോർസ്‌കീമിനായി നൽകുന്നതാണ്. ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുന്ന 8 കോടി കുടുബംങ്ങളെ കവർ ചെയ്യാനായുള്ള പ്രീമിയത്തിന്റെ ചെലവ് വർഷത്തിൽ 6400 കോടി രൂപയാണ്. ഇതിലേക്ക് കേന്ദ്രത്തിന്റെ സംഭാവന 4000 കോടി രൂപയാണ്. ഈ സ്‌കീമനുസരിച്ച് സീനിയർ സിറ്റിസൺസിന് വർഷത്തേക്ക് 30,000രൂപയുടെ ടോപ്പ് അപ്പ് പാക്കേജ് വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
പുതിയ സ്‌കീം നടപ്പിലാക്കാനായി നാഷണൽ ഹെൽത്ത് ഏജൻസിയെ സെറ്റപ്പ് ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്.നാഷണൽ ഹെൽത്ത് മിഷൻ പോലുള്ള ഹെൽത്ത് കെയർ സിസ്റ്റങ്ങളുമായി ഇതിനെ ബന്ധപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.സോഷ്യോ എക്കണോമിക് കാസ്റ്റ് സെൻസസ് നടത്തിയാണ് ഇതിലേക്കുള്ള 8 കോടി കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്.തിങ്കളാഴ്ച നടക്കുന്ന ഹൈലെവൽ മീറ്റിംഗിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല പുതിയ സ്‌കീം നടപ്പിലാക്കുന്നത്. മറിച്ച് ദാരിദ്ര്യമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുമാണ്. നേരത്തെ പറഞ്ഞ സോഷ്യോ-എക്കണോമിക് സെൻസസിന്റെ അടിസ്ഥാനത്തിലാണിവയെല്ലാം നിർണയിക്കപ്പെടുന്നത്.ആർഎസ്ബിവൈ തൊഴിൽ മന്ത്രാലയത്തിൽ നിന്നും ആരോഗ്യ മന്ത്രാലയത്തിലേക്ക് മാറ്റി ഒരു വർഷത്തിന് ശേഷമാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചിരിക്കുന്നത്.യൂണിവേഴ്‌സൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
ബജറ്റിന്റെ പരിധി,പരിമിതമായ വിഭവങ്ങൾ തുടങ്ങിയവ കാരണം ആരോഗ്യമന്ത്രാലയത്തിന് യൂണിവേഴ്‌സൽ ഇൻഷുറൻസ് പ്ലാൻ പെട്ടെന്ന് നടപ്പിലാക്കുന്നതിൽ ആരോഗ്യ മന്ത്രാലയം പരാജയപ്പെട്ടിരുന്നു. പുതിയ സ്‌കീം ഈ ദിശയിലേക്കുള്ള ഒരു പ്രധാന കാൽവയ്പാണ്.വിവിധ സ്‌കീമുകളിലെ ആനുകൂല്യങ്ങൾ ചിലർക്ക് പലപ്രാവശ്യം ലഭിക്കുന്നതിനെക്കുറിച്ച് സർക്കാരിന് തിരിച്ചറിയാനും മറ്റും പുതിയതായി നിർദേശിക്കപ്പെട്ട സെൻട്രലി സ്‌പോൺസേഡ് സ്‌കീമിലൂടെ സാധ്യമാണ്.