ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി.61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അസ്നിൽ 285 കിലോ ഉയർത്തി ഗെയിം റെക്കോർഡോടെ സ്വർണം നേടി.


55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. സങ്കേത് മഹാദേവ് സാഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയർത്തിയാണ് താരം വെള്ളി നേടിയത്. അതേസമയം ടേബിൾ ടെന്നീസ് മിക്സഡ് ടീം ഇനത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗയാനയ്ക്കെതിരെ സന്പൂർണ ജയവുമായി ഇന്ത്യ ക്വാർട്ടറിൽ കടന്നു.