കുവൈറ്റ്: പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിനെതിരെ കനത്ത ജാഗ്രതാ നിർദ്ദേശമാണ് റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. രോഗം പിടിപ്പെട്ട പ്രവാസികളെ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ പകർച്ചവ്യാധിയുണ്ടെന്ന് സംശയമുള്ള മൂന്ന് പ്രവാസികളെ നാടുകടത്താനായി നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയച്ചുകഴിഞ്ഞു. ഒരാൾക്ക് പകർച്ച വ്യാധിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെ നാടുകടത്താൻ ഊർജ്ജിതമായ നീക്കം നടക്കുകയാണ്.

ജീവനക്കാർ എല്ലാ ദിവസവും ജോലിക്ക് ഹാജരാവുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഫിംഗർ പ്രിന്റ് സിസ്റ്റവും ശക്തമാക്കിയിട്ടുണ്ട്. അൽ നുവെയ്‌സീബ് ബോർഡറിലാണ് ഫിംഗർ പ്രിന്റ് സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത്. എല്ലാ ലാന്റ് ബോർഡറുകളിലും ഫിംഗർപ്രിന്റ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. 2016 ൽ സൽമി, അബ്ദലി ബോർഡർ പോസ്റ്റുകളിൽ ഫിംഗർപ്രിന്റ് സംവിധാനം ഏർപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.