- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലിയെഴുത്തുകാരുടെ ചരിത്ര നിർമ്മാണത്തിൽ തകർന്നു പോകുന്നതല്ല സമരപോരാളികളുടെ ജീവത്യാഗം; രക്തസാക്ഷികൾക്ക് സംഘപരിവാർ ഔദാര്യം വേണ്ട; ചരിത്രം വളച്ചൊടിക്കുന്നതിനെതിരെ പോരാടും; കേന്ദ്ര സർക്കാറിന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരുടെയും മലബാർ സമര നേതാക്കളുടെയും പേരുകൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ കാവുമ്പായി സമര സേനാനിയുടെ ചെറുമകൻ
കണ്ണൂർ: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരുടെയും മലബാർ സമരനേതാക്കളുടെയും പേരുകൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ പ്രതികരണവുമായി കാവുമ്പായി സമരസേനാനിയും സേലം രക്തസാക്ഷിയുമായ ഒപി അനന്തൻ മാസ്റ്ററുടെ ചെറുമകൻ രംഗത്ത്. സിപിഐ കണ്ണൂർ ജില്ല സെക്രട്ടറി കൂടിയായ പി സന്തോഷ് കുമാറാണ് കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. കൂലിയെഴത്തുകാരുടെ ചരിത്ര നിർമ്മിതിയിൽ തകർന്നുപോകുന്നതല്ല സമരപോരാളികളുടെ ജീവത്യാഗമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹി മാറ്റത്തിന് വേണ്ടിയുള്ള സമരങ്ങൾക്കും രക്തസാക്ഷികൾക്കും സംഘപരിവർ ഔദാര്യം വേണ്ട. എന്നാൽ ചരിത്രം വളച്ചൊടിക്കുന്നവർക്കെതിരെ പോരാടും.വ്യാജ ചരിത്ര നിർമ്മിതിയിൽ അഭിരമിക്കുന്ന കേന്ദ്ര സർക്കാറിന് വേണ്ടിയുള്ള കൂലിയെഴുത്താണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം കൂലിയെഴുത്തുകാരുടെ വ്യാജ ചരിത്ര നിർമ്മാണത്തിൽ തകർന്നുപോകുന്നതല്ല കാവുമ്പായി ഉൾപ്പെടെയുള്ള സമരമുഖങ്ങളിലെ പോരാളികളുടെ ജീവത്യാഗമെന്നും കാവുമ്പായി സമരസേനാനി ഒപി അനന്തൻ മാസ്റ്ററുടെ ചെറുമകനും സിപിഐ കണ്ണൂർ ജില്ല സെക്രട്ടറിയുമായ പി സന്തോഷ്‌കുമാർ പറഞ്ഞു.
1950 ഫെബ്രുവരി 11 ന് സേലം ജയിലിൽ നടന്ന വെടിവെയ്‌പ്പിലെ രക്തസാക്ഷിയാണ് ഒപി അനന്തൻ മാസ്റ്റർ. പ്രസിദ്ധമായ കാവുമ്പായി സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് പുറത്തിറക്കുന്ന രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് അദ്ദേഹം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ പേരുകൾ വെട്ടിമാറ്റിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കാവുമ്പായി സമരത്തിൽ വെടിയേറ്റുകൊല്ലപ്പെട്ട തെങ്കിൽ അപ്പ നമ്പ്യാർ, മഞ്ഞേരി ഗോവിന്ദൻ, ആലോറൻകണ്ടി കൃഷ്ണൻ, പുളുക്കൂൽ കുഞ്ഞിരാമൻ, പി .കുമാരൻ, കരിവള്ളൂർ സമരത്തിൽ വെടിയേറ്റു കൊല്ലപ്പെട്ട തിടിയിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു തുടങ്ങിയ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.
ഈ പട്ടികയിൽ നേരത്തെ മലബാർ സമരസേനാനി വാരിയംകുന്നന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം സംഘപരിവാർ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികലയടക്കമുള്ളവർ ഇതിനെതിരെ പരാതികളും പ്രതിഷേധങ്ങളുമായി വന്നതോടെ പുസ്തകത്തിന്റെ ഇ കോപ്പിയിൽ നിന്നും വാരിയംകുന്നന്റെ പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു.