- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ നിർത്തിവച്ചിരുന്ന ഓൺലൈൻ വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിച്ചു; രേഖകൾ നിയമപരമാക്കാൻ തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന സമയം നീട്ടാനും ആലോചന
ഇടക്കാലത്ത് സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ചിരുന്ന ഓൺലൈൻ വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിച്ചതായി മാൻ പവർ അഥോറിറ്റി അറിയിച്ചു. തൊഴിലാളികൾക്ക് കമ്പനി ഓഫീസിൽ നിന്ന് തന്നെ വർക്ക് പെർമിറ്റ് പ്രിന്റ് ചെയ്തു ലഭിക്കുന്ന സംവിധാനമാണ് വീണ്ടും ആരംഭിച്ചത്. ഒപ്പം കാറ്റഗറി 71 ൽ പെട്ട തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കാൻ കൂടുതൽ സമയം അനുവദിക്കാന
ഇടക്കാലത്ത് സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ചിരുന്ന ഓൺലൈൻ വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിച്ചതായി മാൻ പവർ അഥോറിറ്റി അറിയിച്ചു. തൊഴിലാളികൾക്ക് കമ്പനി ഓഫീസിൽ നിന്ന് തന്നെ വർക്ക് പെർമിറ്റ് പ്രിന്റ് ചെയ്തു ലഭിക്കുന്ന സംവിധാനമാണ് വീണ്ടും ആരംഭിച്ചത്.
ഒപ്പം കാറ്റഗറി 71 ൽ പെട്ട തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനും സാധ്യത ഉണ്ട്. മാൻ പവർ അഥോറിറ്റി ഇളവു കാലം കൂട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് കാലാവധി നീട്ടാനുള്ള സാധ്യത തെളിഞ്ഞത്.
കമ്പനിയുടെ ഫയലുകൾ മരവിപ്പിക്കപ്പെട്ടതിനാൽ താമസ രേഖകൾ പുതുക്കാനോ രാജ്യം വിടാനോ കഴിയാത്ത തൊഴിലാളികളെയാണ് കാറ്റഗറി 71 എന്ന പേരിൽ വർഗീകരിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ സ്‌പോൺസർഷിപ്പിലുള്ള 33000 തൊഴിലാളികളാണ് കാറ്റഗറി 71 ൽ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂൺ ഒന്ന് മുതൽ ജൂലായി 31 വരെയുള്ള രണ്ടുമാസക്കാലം ഇത്തര തൊഴിലാളികൾക്ക് പുതിയ സ്‌പോൺസർമാരുടെ കീഴിലേക്ക് മാറുന്നതിനോ പിഴ കൂടാതെ രാജ്യം വിടുന്നതിനോ ഇളവു അനുവദിച്ചിരുന്നു.
എന്നാൽ 33000 ൽ വെറും 1100 പേർ മാത്രമാണ് ഇലവുകാലം പ്രയോജനപ്പെടുത്തിയത്. ഇതിനാൽ രേഖകൾ ശരിയാക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്ന നിലപാടിലാണ് മാൻ പവർ
അഥോറിറ്റി.
അഥോറിറ്റി ഡയറക്ടർ അബ്ദുല്ല അൽമുതൗതിഹ് തൊഴിൽ മന്ത്രിക്ക് ഇത് സംബന്ധിച്ച അപേക്ഷ കൈമാറിയാതായാണ് വിവരം. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും വിദേശ റിക്രൂട്ട്‌മെന്റ് കുറച്ചു ജോലി പരിചയമുള്ളവരെ രാജ്യത്തിനകത്തു നിന്ന് തന്നെ കണ്ടെത്താനും ഇളവു നൽകുന്നതിലൂടെ കഴിയുമെന്നാണ് മാൻ പവർ അഥോറിറ്റിയുടെ കണക്കുകൂട്ടൽ.