- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ജനങ്ങൾക്ക് വരാൻ പോകുന്നത് പരീക്ഷണകാലം; കമ്പനികൾ ബോണസ് വേണ്ടെന്ന് വെയ്ക്കാനും ഇൻക്രിമെന്റ് ശതമാനം കുറയ്ക്കാനും സാധ്യത
എണ്ണ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ ഒമാനിൽ വരാൻ പോകുന്നത് പരീക്ഷ കാലഘട്ടമെന്ന് സൂചന. ജീവിത ചിലവ വർദ്ധിക്ുമ്പോൾ കമ്പനികൾ ബോണസ് നൽകുന്നത് ഒഴിവാക്കുകയും ഇൻക്രിമെന്റ് ശതമാനം വെട്ടികുറയ്ക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സർക്കാർ ചെലവഴിക്കൽ ആഗോള എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ കുറയ്ക്കുന്ന നടപടികളോടൊപ്പം കമ്പനികളും ചെലവ് ചുരുക്ക
എണ്ണ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ ഒമാനിൽ വരാൻ പോകുന്നത് പരീക്ഷ കാലഘട്ടമെന്ന് സൂചന. ജീവിത ചിലവ വർദ്ധിക്ുമ്പോൾ കമ്പനികൾ ബോണസ് നൽകുന്നത് ഒഴിവാക്കുകയും ഇൻക്രിമെന്റ് ശതമാനം വെട്ടികുറയ്ക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ.
സർക്കാർ ചെലവഴിക്കൽ ആഗോള എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ കുറയ്ക്കുന്ന നടപടികളോടൊപ്പം കമ്പനികളും ചെലവ് ചുരുക്കാൻ ശ്രമിക്കുകയാണ്. ഇതിനോടകം തന്നെ പല കമ്പനികളും ബോണസ് നൽകുന്നത് വേണ്ടെന്ന് വച്ചിരിക്കുകയാണെന്നും ഇൻക്രിമെന്റ് നിരക്ക്കുറഞ്ഞെന്നും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വിപണി പൊതുവെ മന്ദീഭവിക്കുന്ന അവസ്ഥയിൽ ബോണസ് ലഭിക്കാനുള്ള സാഹചര്യം കുറയുകയാണെന്ന് കമ്പനി വൃത്തങ്ങളും പറയുന്നു. വേതന വർധനവിനോ ബോണസ് ലഭിക്കാനോ അവസരമൊന്നും ഇല്ല.
ജനുവരി രണ്ടിന് ഒമാൻ ബഡ്ജറ്റ് പുറത്ത് വിട്ട നടപടികൾ പ്രകാരം ആകെ വരുമാനം പ്രതീക്ഷിക്കുന്നത് 8.6 ബില്യൺ ഒഎംആർ ആണ്. മുൻവർഷത്തെ പ്രതീക്ഷിത വരുമാനത്തേക്കാളും 4 ശതമാനം കുറവാണിത്.