- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഒഴുകിയെത്തിയത് പത്തുലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ; നിലവിൽ വന്നത് 15,000 കരാറുകൾ; അനേകായിരങ്ങൾക്ക് തൊഴിൽ; മോദിയുടെ തണലിൽ ഗുജറാത്ത് കൂടുതൽ ഉയരങ്ങളിലേക്ക്
ഗാന്ധിനഗർ: ഗുജറാത്തിന്റെ വികസനഭൂപടത്തിന് കൂടുതൽ മിഴിവുനൽകി വൈബ്രന്റ് ഗുജറാത്ത് ആദ്യദിനം കൊണ്ടുവന്നത് പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. വൻകിട കോർപ്പറേറ്റുകളും ചെറുകിട വ്യവസായ ഗ്രൂപ്പുകളുമടക്കമുള്ളവരുമായി വിവിധ തലങ്ങളിൽ ഒപ്പുവെയ്ക്കപ്പെട്ടത് 15,000 കരാറുകൾ. ഗുജറാത്തിനെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി മാറ്റാനുള്ള ന
ഗാന്ധിനഗർ: ഗുജറാത്തിന്റെ വികസനഭൂപടത്തിന് കൂടുതൽ മിഴിവുനൽകി വൈബ്രന്റ് ഗുജറാത്ത് ആദ്യദിനം കൊണ്ടുവന്നത് പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. വൻകിട കോർപ്പറേറ്റുകളും ചെറുകിട വ്യവസായ ഗ്രൂപ്പുകളുമടക്കമുള്ളവരുമായി വിവിധ തലങ്ങളിൽ ഒപ്പുവെയ്ക്കപ്പെട്ടത് 15,000 കരാറുകൾ. ഗുജറാത്തിനെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി മാറ്റാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് വൈബ്രന്റ് ഗുജറാത്തിൽ ആവേശകരമായ പ്രതികരണം.
ഗാന്ധിനഗറിലെ മഹാത്മാ സെന്ററിൽ നടക്കുന്ന വ്യവസായ ഉച്ചകോടിക്ക് വലിയ തോതിലുള്ള പ്രതികരണണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഒന്നരവർഷത്തിനുള്ളിൽ ഗുജറാത്തിൽ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റർ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആയിരത്തോളം ചെറുകിട സംരഭങ്ങളുമായി റിലയൻസ് കൈകോർക്കും. ലക്ഷക്കണക്കിന് ഗുജറാത്തുകാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരിക്കും ഈ പങ്കാളിത്തമെന്ന് അംബാനി പറഞ്ഞു.
വൻ വ്യവസായ ഗ്രൂപ്പുകളായ അംബാനി, അഡാനി, ബിർല, സുസുകി, റിയോ ടിന്റോ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തോടെയാണ് വൈബ്രന്റ് ഗുജറാത്തിന് തുടക്കമായത്. വ്യവസായികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായരംഗത്തു സ്ഥിരതയുള്ള നയവും നികുതിഘടനയും പ്രാവർത്തികമാക്കി ഇന്ത്യയെ നിക്ഷേപക സൗഹൃദ രാജ്യമാക്കുമെന്നു പ്രഖ്യാപിച്ചു.
റിലയൻസിന് പുറമെ മറ്റ് വ്യവസായ കോർപറേറ്റുകളും ഗുജറാത്തിൽ പണം മുടക്കാൻ തയ്യാറായിട്ടുണ്ട്. ഗുജറാത്തിൽ സോളാർ പാർക്ക് സ്ഥാപിക്കുന്നതിന് അഡാനി ഗ്രൂപ്പ് അമേരിക്കൻ കമ്പനിയായ സൺഎഡിസനുമായി ധാരണാപത്രം ഒപ്പിട്ടു. 25,000 കോടിയാണ് ഇതിനു നിക്ഷേപം. 20,000 പേർക്കു തൊഴിൽ ലഭിക്കും. സിമന്റിലും മറ്റു ബിസിനസുകളിലുമായി ആദിത്യ ബിർല ഗ്രൂപ്പ് 20,000 കോടി രൂപ മുടക്കും. ഗുജറാത്തിൽ വജ്രം മിനുക്കൽ രംഗത്താണ് ഓസ്‌ട്രേലിയൻ ഖനന വ്യവസായ ഭീമൻ റിയോ ടിന്റോയ്ക്കു താൽപര്യം. 30,000 പേർക്കു തൊഴിലവസരം ഒരുക്കും.
സുസുക്കി, കല്യാണി ഗ്രൂപ്പ്, വെൽസ്പൺ റിന്യൂവബിൾസ് തുടങ്ങിയവയാണു നിക്ഷേപ വാഗ്ദാനം നൽകിയ മറ്റു കമ്പനികൾ. ഇവയെല്ലാം ഉൾപ്പെടുമ്പോൾ ആകെ തൊഴിലവസരങ്ങൾ ഇനിയും വർധിക്കും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് മൂന്ന് വ്യവസായ സെമിനാറുകളാണ് ആദ്യദിനം നടന്നത്. ഇതിലൂടെ 35 ധാരണാപത്രങ്ങൾ ഒപ്പുവെയ്ക്കപ്പെട്ടു. വളം, രാസവസ്തു, കൃഷി, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടത്.
ഇൻഡോചിൻ ഗ്രൂപ്പ് (9000 കോടി രൂപ), വെൽസ്പൺ ഗ്രൂപ്പ് (7900), സിന്റെക്‌സ് (5500), നർമദ ബയോക്കെം (5200), പ്രദീപ് ഓവർസീസ് (3000), റെയിൽ വികാസ് നിഗം (1655), ടൊയോട്ട ഇന്ത്യ (643), ഭാരത് ഫോർജ് മാനുഫാക്ചറിങ് (600) തുടങ്ങിയവയാണ് ആദ്യദിനം ഒപ്പുവച്ച പ്രധാന കരാറുകൾ.
Graphic courtesy: Times of India