- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 മുതൽ 30 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് അനുവാദം
കുവൈറ്റ് സിറ്റി: ചില വ്യവസ്ഥകളോടെ അടുത്ത വർഷം മുതൽ കുവൈറ്റിലുള്ള കമ്പനികൾക്ക് 20 മുതൽ 30 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകിയേക്കുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. കുവൈറ്റിന്റെ ജനസാന്ദ്രതയെ സാരമായി ബാധിക്കാത്ത തരത്തിലായിരിക്കും ഇത്തരത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അധികാരപ്പെടുത്ത
കുവൈറ്റ് സിറ്റി: ചില വ്യവസ്ഥകളോടെ അടുത്ത വർഷം മുതൽ കുവൈറ്റിലുള്ള കമ്പനികൾക്ക് 20 മുതൽ 30 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകിയേക്കുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. കുവൈറ്റിന്റെ ജനസാന്ദ്രതയെ സാരമായി ബാധിക്കാത്ത തരത്തിലായിരിക്കും ഇത്തരത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അധികാരപ്പെടുത്തുന്നതെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ വക്താവ് വെളിപ്പെടുത്തി.
കമ്പനിയുടെ ആവശ്യം പഠിച്ച ശേഷം മാത്രമേ ഇത്രയേറെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകുകയുള്ളൂ. ഒരു കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ കുവൈറ്റിലെത്തുന്ന എംപ്ലോയിക്ക് ആദ്യത്തെ മൂന്നു വർഷം സ്‌പോൺസറെ മാറ്റാൻ അനുവാദമില്ല. ഇയാൾ പ്രൊഫഷണൽ ഡിഗ്രിയുള്ള ആളാണെങ്കിൽ പോലും വിസാ മാറ്റത്തിന് അനുവാദം നൽകില്ല എന്നാണ് പറയുന്നത്.
അതേസമയം, ഫിഷിങ്, ഇൻഡസ്ട്രീസ്, അഗ്രിക്കൾച്ചർ തുടങ്ങിയ മേഖലകളിലുള്ളവർക്കം മൂന്നു വർഷം കഴിയുമ്പോൾ അതേ മേഖലയിൽ തന്നെ വിസാ മാറ്റം സാധ്യമാണ്.
കൂടാതെ വൻ കമ്പനികൾക്കും ഗവൺമെന്റ് കോൺട്രാക്ടേഴ്‌സിനും വിസാ സേവനങ്ങൾക്കായി ഓൺലൈൻ സർവീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പബ്ലിക് മാൻപവർ അഥോറിറ്റി. ഇതുവഴി വർക്ക് പെർമിറ്റ് ഇഷ്യൂ, റിന്യൂവൽ, വർക്ക്‌പെർമിറ്റ് ട്രാൻസ്ഫർ, വിസാ ടെർമിനേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ഓൺലൈൻ സേവനം സഹായകമാകും.