- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർഷവും വിദേശ ടൂർ; ജോലിക്കിടയിൽ സിനിമ കാണാനും ജിമ്മിൽപ്പോകാനും അവസരം; ഒരു വർഷത്തെ ശമ്പളത്തിന്റെ 400 ശതമാനം ബോണസ്; ഒരിക്കലും വഴക്കുപറയാത്ത ബോസ്; ബ്രിട്ടനിലെ ഈ കമ്പനിയിൽ ഒരു പണികിട്ടുമോ?
തന്റെ ജീവനക്കാർ ജോലിയിൽ എത്ര ഉഴപ്പന്മാരുമാകട്ടെ, ക്രിസ് മോർലിങ് അവരുടെ നേരെ മുഖം കറുപ്പിക്കുക പോലുമില്ല. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം പ്രത്യക്ഷപ്പെടുന്ന മോർലിങ്ങിന് കീഴിൽ ഉഴപ്പന്മാരായി ജോലി ചെയ്യാൻ ജീവനക്കാർക്കുമാകില്ല. ബ്രിട്ടനിലെ മണി ഡോട്ട് കോ യുകെ എന്ന സ്ഥാപനത്തിൽ ജോലി കിട്ടണമെന്ന് എല്ലാവരു ആഗ്രഹിക്കുന്നതിന് പിന്നിൽ ഇനിയും കാരണങ്ങളുണ്ട്. എല്ലാവർഷവും വിദേശ്ത്ത് വിനോദസഞ്ചാരത്തിന് പോകാൻ ആവശ്യമായത്ര അവധി. ജോലിക്കിടെ ബിയർ കുടിക്കുന്നതിനോ സിനിമ കാണുന്നതിനോ ജിമ്മിൽ പോകുന്നതിനോ യാതൊരു വിലക്കുമില്ല. ശമ്പളത്തിന്റെ 40 ശതമാനത്തോളം ബോണസ്...മണി ഡോട്ട് കോയിലെ ജീവനക്കാർക്ക് ഇതിലേറെ എന്തുവേണം. എന്നാൽ, ഇതിലൊക്കെ അപ്പുറമാണ് ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടിട്ടില്ലാത്ത ബോസ്സെന്ന് അവർ പറയും. എല്ലാ സെപ്റ്റംബറിലും തന്റെ 50 ജീവനക്കാരുമായി ക്രിസ് മോർലിങ് വിനോദസഞ്ചാരത്തിനുപോകും. ഈ യാത്രയുടെ പൂർണമായ ചെലവ് വഹിക്കുന്നത് മോർലിങ്ങാണ്. ന്യുയോർക്കിലും കോപ്പൻഹാഗനിലും ഫ്‌ളോറിഡയിലും ഏറ്റവും മുന്തിയ താമസവും സൗകര്യങ്ങളുമാണ് ഏ
തന്റെ ജീവനക്കാർ ജോലിയിൽ എത്ര ഉഴപ്പന്മാരുമാകട്ടെ, ക്രിസ് മോർലിങ് അവരുടെ നേരെ മുഖം കറുപ്പിക്കുക പോലുമില്ല. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം പ്രത്യക്ഷപ്പെടുന്ന മോർലിങ്ങിന് കീഴിൽ ഉഴപ്പന്മാരായി ജോലി ചെയ്യാൻ ജീവനക്കാർക്കുമാകില്ല. ബ്രിട്ടനിലെ മണി ഡോട്ട് കോ യുകെ എന്ന സ്ഥാപനത്തിൽ ജോലി കിട്ടണമെന്ന് എല്ലാവരു ആഗ്രഹിക്കുന്നതിന് പിന്നിൽ ഇനിയും കാരണങ്ങളുണ്ട്.
എല്ലാവർഷവും വിദേശ്ത്ത് വിനോദസഞ്ചാരത്തിന് പോകാൻ ആവശ്യമായത്ര അവധി. ജോലിക്കിടെ ബിയർ കുടിക്കുന്നതിനോ സിനിമ കാണുന്നതിനോ ജിമ്മിൽ പോകുന്നതിനോ യാതൊരു വിലക്കുമില്ല. ശമ്പളത്തിന്റെ 40 ശതമാനത്തോളം ബോണസ്...മണി ഡോട്ട് കോയിലെ ജീവനക്കാർക്ക് ഇതിലേറെ എന്തുവേണം. എന്നാൽ, ഇതിലൊക്കെ അപ്പുറമാണ് ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടിട്ടില്ലാത്ത ബോസ്സെന്ന് അവർ പറയും.
എല്ലാ സെപ്റ്റംബറിലും തന്റെ 50 ജീവനക്കാരുമായി ക്രിസ് മോർലിങ് വിനോദസഞ്ചാരത്തിനുപോകും. ഈ യാത്രയുടെ പൂർണമായ ചെലവ് വഹിക്കുന്നത് മോർലിങ്ങാണ്. ന്യുയോർക്കിലും കോപ്പൻഹാഗനിലും ഫ്‌ളോറിഡയിലും ഏറ്റവും മുന്തിയ താമസവും സൗകര്യങ്ങളുമാണ് ഏർപ്പെടുത്തുക. ഗൂഗിളടക്കം ടെക് രംഗത്തെ വമ്പന്മാരെല്ലാം ജീവനക്കാർക്ക് വലിയ സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും ക്രിസ് നൽകുന്നത്ര സൗഹൃദാന്തരീക്ഷം മറ്റെവിടെയും കിട്ടില്ലെന്ന് അവിടുള്ളവർ പറയുന്നു.
അതുകൊണ്ടുതന്നെ ക്രിസിനോട് ജീവനക്കാർക്ക് അതിരറ്റ വിശ്വസ്തതയാണ്. തന്റെ ഓഫീസിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് മോർലിങ്. ഓഫീസിലെ മീറ്റിങ് റൂമിന്റെ ഡിസൈൻ മുതലുള്ള കാര്യത്തിൽ അദ്ദേഹം ആ നിഷ്‌കർഷ പുലർത്തുന്നു. 1867-ൽ പണിത ഒരു കൊട്ടാരത്തിലാണ് മോർലിങ്ങിന്റെ ഗ്ലൂസ്റ്ററിലെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. 13 വർഷത്തെ പാട്ടത്തിനെടുത്താണ് ഇവിടെ മോർലിങ് പ്രവർത്തി്കുന്നത്.
ഭാര്യ ഗായേലാണ് ക്രിസ് മോർലിങ്ങിനെ ഈ ബിസിനസിലേക്ക് തിരിച്ചുവിട്ടത്. മൂന്നുവർഷം കൊണ്ട് പത്തുലക്ഷം പൗണ്ടോളം ലാഭമുണ്ടാക്കിയ കമ്പനി ഇപ്പോൾ നല്ലനിലയിൽ പ്രവർത്തിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ജീവനക്കാർക്ക് താൻ അനുഭവിക്കുന്ന അതേ സൗകര്യങ്ങൾ വേണമെന്ന് മോർലിങ് ആഗ്രഹിക്കുന്നു. ജോലി നേരത്തെ തീരുന്ന ദിവസം ഓഫീസിൽത്തന്നെ എല്ലാവർക്കും വിരുന്നൊരുക്കി മണി ഡോട്ട് കോയിൽ അവരൊന്നിച്ചൊരു കുടുംബമായി മാറുന്നു. ഇന്ന് 2.3 കോടി പൗണ്ടിലേറെ അറ്റാദായമുള്ള കമ്പനിയുടെ വാർഷിക ലാഭ 80 ലക്ഷം പൗണ്ടോളമാണ്.