- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺക്രീറ്റ് മിക്‌സർ മെഷിനുള്ളിൽ വീണ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടയിൽ കമ്പനി ഉടമയും മെഷീനിൽ വീണു; കോലഞ്ചേരിയിൽ ദാരുണമായി കൊല്ലപ്പെട്ടത് തൊഴിലാളികളെ ജീവനുതുല്യം സ്നേഹിച്ച തൊഴിലുടമ
കോലഞ്ചേരി: കോൺക്രീറ്റ് മിക്‌സർ മെഷിനുള്ളിൽപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഇന്റർലോക്ക് കമ്പനിയുടമ ദാരുണമായി കൊല്ലപ്പെട്ടു. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനു സമീപം സുപ്രീം ഇന്റർലോക്ക് കമ്പനിയുടമ പിറമാടം ഇടപ്പാലക്കാട്ട് ലാസർ മത്തായിയുടെ (മുൻ പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്) മകൻ സൈമൺ മാത്യു (41) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കോലഞ്ചേരിയിലെ ഇന്റർലോക്ക് നിർമ്മാണശാലയിൽ ദുരന്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെ ജോലി നിർത്തിയ ശേഷം മിക്‌സർമെഷീൻ അന്യ സംസ്ഥാന തൊഴിലാളികൾ ശുചീകരിക്കുന്നതിനിടയിൽ മെഷീൻ പെട്ടെന്ന് സ്റ്റാർട്ടാവുകയായിരുന്നു. മെഷിനുള്ളിൽ കുടുങ്ങിപ്പോയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈമണും മെഷിനുള്ളിലേക്ക് വീണുപോയി. ഇതിനിടെ മറ്റു തൊഴിലാളികൾ ചേർന്ന് സൈമണെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സുജിത്, ദീപക് എന്നീ തൊഴിലാളികളാണ് ഈ സമയം മെഷീന് സമീപം ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് മറ്റുള്ളതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി സൈമണെ പുറത്തെടുത്തു. സൈമ
കോലഞ്ചേരി: കോൺക്രീറ്റ് മിക്‌സർ മെഷിനുള്ളിൽപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഇന്റർലോക്ക് കമ്പനിയുടമ ദാരുണമായി കൊല്ലപ്പെട്ടു. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനു സമീപം സുപ്രീം ഇന്റർലോക്ക് കമ്പനിയുടമ പിറമാടം ഇടപ്പാലക്കാട്ട് ലാസർ മത്തായിയുടെ (മുൻ പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്) മകൻ സൈമൺ മാത്യു (41) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് കോലഞ്ചേരിയിലെ ഇന്റർലോക്ക് നിർമ്മാണശാലയിൽ ദുരന്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെ ജോലി നിർത്തിയ ശേഷം മിക്‌സർമെഷീൻ അന്യ സംസ്ഥാന തൊഴിലാളികൾ ശുചീകരിക്കുന്നതിനിടയിൽ മെഷീൻ പെട്ടെന്ന് സ്റ്റാർട്ടാവുകയായിരുന്നു. മെഷിനുള്ളിൽ കുടുങ്ങിപ്പോയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈമണും മെഷിനുള്ളിലേക്ക് വീണുപോയി.
ഇതിനിടെ മറ്റു തൊഴിലാളികൾ ചേർന്ന് സൈമണെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സുജിത്, ദീപക് എന്നീ തൊഴിലാളികളാണ് ഈ സമയം മെഷീന് സമീപം ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് മറ്റുള്ളതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി സൈമണെ പുറത്തെടുത്തു. സൈമണെയും അപകടത്തിൽ പരിക്കേറ്റ സുജിത് ദീപക് എന്നിവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സൈമൺ അപ്പോഴേക്കും മരിച്ചു.
തൊഴിലാളികളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന സൈമൺ മാത്യുവിനുണ്ടായ ആകസ്മിക ദുരന്തം നാടിനാകെ വേദനയായി പൊതുപ്രവർത്തകനായ അച്ഛന്റെ പാതയിൽ ജനസേവനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന ചെറുപ്പക്കാരനായിരുന്നു സൈമൺ. അപകടത്തിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിനിടെയാണ് മെഷിനുള്ളിലേക്ക് സൈമൺ വഴുതി വീഴുന്നത്.
പൊതുമരാമത്ത് വകുപ്പിലെ കോൺട്രാക്ടർ ആയിരുന്നു സൈമൺ. അമ്മ : ഊരമന തലച്ചിറ പടിഞ്ഞാറത്ത് കുടുംബാംഗം അമ്മിണി. ഭാര്യ: രേഖ മാത്യു (പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ്. മണീട്) നെല്ലാട് പറക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ : അന്ന, സൂസൻ, മറിയം (മൂവരും നിർമല പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനികൾ) സഹോദരൻ : സുനിൽ മാത്യു (മുൻ പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ്).