- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തെറ്റായി ജയിലിലടയ്ക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം; അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നടപ്പാക്കി വിജയിച്ച നിയമം ഇന്ത്യയിലും കൊണ്ട് വരാനൊരുങ്ങി ദേശീയ നിയമ കമ്മിഷൻ; വിഷയത്തിൽ അമിക്കസ് ക്യൂറിയായി ജി.എസ്. വാജ്പേയിയെ നിയമിച്ചു
ന്യൂഡൽഹി: ഇനി തെറ്റായി ജയിലിലടയ്ക്കപ്പെടുന്നവർക്ക് അതിന്റെ നഷ്ടപരിഹാരം നൽകാനായി ഒരു പുതിയ നിയമം കൊണ്ട് വരാനൊരുങ്ങി ദേശീയ നിയമ കമ്മിഷൻ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച ഈ നിയമം ഇന്ത്യയിൽ എത്തിച്ച് തെറ്റായി ജയിലിലാക്കപ്പെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് സഹായകരമാവുന്ന നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയാക്കാനാണ് ശ്രമം. ഡൽഹി ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച പരാമർശം അടിസ്ഥാനമാക്കിയാണ് ദേശീയ നിയമ കമ്മിഷൻ വിഷയം പരിശോധിക്കാൻ നീക്കം നടത്തുന്നത്. ഈ രീതിയിൽ ജയിലിൽ വർഷങ്ങൾ അടക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനോ ആശ്വാസം നൽകാനോ നടപടി ഉണ്ടാകാത്തതിനെക്കുറിച്ച് കഴിഞ്ഞ നവംബറിൽ ഡൽഹി ഹൈക്കോടതി പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ നിയമത്തിന്റെ സാധുത പരിശോദിക്കുന്നത്. നാഷണൽ ലോ യൂണിവേഴ്സിറ്റി രജിസ്ട്രാർ ജി.എസ്. വാജ്പേയി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമർശം നടത്തിയത്. ഇതേത്തുടർന്ന് വാജ്പേയിയെ ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയായി കോടതി നിശ്ചയിച്ചു.നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യം ച
ന്യൂഡൽഹി: ഇനി തെറ്റായി ജയിലിലടയ്ക്കപ്പെടുന്നവർക്ക് അതിന്റെ നഷ്ടപരിഹാരം നൽകാനായി ഒരു പുതിയ നിയമം കൊണ്ട് വരാനൊരുങ്ങി ദേശീയ നിയമ കമ്മിഷൻ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച ഈ നിയമം ഇന്ത്യയിൽ എത്തിച്ച് തെറ്റായി ജയിലിലാക്കപ്പെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് സഹായകരമാവുന്ന നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയാക്കാനാണ് ശ്രമം.
ഡൽഹി ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച പരാമർശം അടിസ്ഥാനമാക്കിയാണ് ദേശീയ നിയമ കമ്മിഷൻ വിഷയം പരിശോധിക്കാൻ നീക്കം നടത്തുന്നത്. ഈ രീതിയിൽ ജയിലിൽ വർഷങ്ങൾ അടക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനോ ആശ്വാസം നൽകാനോ നടപടി ഉണ്ടാകാത്തതിനെക്കുറിച്ച് കഴിഞ്ഞ നവംബറിൽ ഡൽഹി ഹൈക്കോടതി പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ നിയമത്തിന്റെ സാധുത പരിശോദിക്കുന്നത്.
നാഷണൽ ലോ യൂണിവേഴ്സിറ്റി രജിസ്ട്രാർ ജി.എസ്. വാജ്പേയി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമർശം നടത്തിയത്. ഇതേത്തുടർന്ന് വാജ്പേയിയെ ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയായി കോടതി നിശ്ചയിച്ചു.നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി വിവിധ കേസുകളിൽ സുപ്രീംകോടതിയും അഭിപ്രായം പറഞ്ഞിട്ടുണ്ട്.