- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ഞൂറ് രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞ് ക്യാബിനിൽ വിളിപ്പിച്ചു; രണ്ട് കവിളിലും മാറിമാറി അടിച്ചു; താഴെ വീണപ്പോൾ എന്റെ അടിവയറ്റിൽ ചവിട്ടി; തലയ്ക്ക് അടിയേറ്റപ്പോൾ സ്ട്രോക്ക് വരുന്നത്പോലെ തോന്നി..; മർദ്ദിച്ച് അവശയാക്കിയ ശേഷം ഫണ്ടമെന്റൽ ലാബിൽ പൂട്ടിയിട്ടു; ബംഗളൂരു ഫെയ്ത്ത് നഴ്സിങ് കോളേജിലെ ചെയർമാന്റെ ക്രൂര പീഡനമേറ്റ പെൺകുട്ടി മറുനാടനോട്
കൊല്ലം: 'അഞ്ഞൂറ് രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞാണ് എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. അവിടെ എത്തിയപ്പോൾ പൊലീസ് മുറയിലുള്ള ചോദ്യങ്ങൾ. എന്റെ പല്ലടിച്ചു കൊഴിക്കുമെന്ന് ചെയർമാന്റെ ഭാര്യ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.. അങ്ങനെ നിങ്ങൾ എന്നെ ഒന്നും ചെയ്യില്ല എനിക്ക് ചോദിക്കാനും പറയാനും ആൾക്കാരൊക്കെയുണ്ട് എന്ന്. അപ്പോൾ അവർ എന്റെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ കൈ തട്ടിമാറ്റിയപ്പോൾ ചെയർമാന്റെ മുന്നിലേക്ക് തള്ളിയിട്ടു. പിന്നെ അവിടെ നടന്നത് ക്രൂര മർദ്ദനമായിരുന്നു. സിനിമയിലൊക്കെ കണ്ടിട്ടേയുള്ളൂ ഇതൊക്കെ. എന്റെ ഇരു കവിളത്തും മാറിമാറി അടിച്ചു. താഴെവീണപ്പോൾ എന്നെ വയറ്റിൽ തൊഴിച്ചു.' - ബംഗളൂരു മൈലപ്പനഹള്ളിയിലെ ഫെയ്ത്ത് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്‌സിങ് സയൻസസിൽ വിദ്യാർത്ഥിനിയായ പാരിപ്പള്ളി ശ്രീവിലാസം വീട്ടിൽ അനുശ്രീയുടെ വാക്കുകളാണിത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഫെയ്ത്ത് കോളേജ് ചെയർമാനും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ഡേവിഡ് സാമുവേൽ, ഭാര്യ ബിനി എസ് സാമുവൽ എന്നിവർ ചേർന്ന് ശ്രീജയെ മോഷണക്കുറ്റം ആരോപിച്ച മർദ്ദിച്ചിരുന്നു. തല്ലിച്ചത
കൊല്ലം: 'അഞ്ഞൂറ് രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞാണ് എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. അവിടെ എത്തിയപ്പോൾ പൊലീസ് മുറയിലുള്ള ചോദ്യങ്ങൾ. എന്റെ പല്ലടിച്ചു കൊഴിക്കുമെന്ന് ചെയർമാന്റെ ഭാര്യ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.. അങ്ങനെ നിങ്ങൾ എന്നെ ഒന്നും ചെയ്യില്ല എനിക്ക് ചോദിക്കാനും പറയാനും ആൾക്കാരൊക്കെയുണ്ട് എന്ന്.
അപ്പോൾ അവർ എന്റെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ കൈ തട്ടിമാറ്റിയപ്പോൾ ചെയർമാന്റെ മുന്നിലേക്ക് തള്ളിയിട്ടു. പിന്നെ അവിടെ നടന്നത് ക്രൂര മർദ്ദനമായിരുന്നു. സിനിമയിലൊക്കെ കണ്ടിട്ടേയുള്ളൂ ഇതൊക്കെ. എന്റെ ഇരു കവിളത്തും മാറിമാറി അടിച്ചു. താഴെവീണപ്പോൾ എന്നെ വയറ്റിൽ തൊഴിച്ചു.' - ബംഗളൂരു മൈലപ്പനഹള്ളിയിലെ ഫെയ്ത്ത് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്‌സിങ് സയൻസസിൽ വിദ്യാർത്ഥിനിയായ പാരിപ്പള്ളി ശ്രീവിലാസം വീട്ടിൽ അനുശ്രീയുടെ വാക്കുകളാണിത്.
ഏതാനം ദിവസങ്ങൾക്ക് മുൻപ് ഫെയ്ത്ത് കോളേജ് ചെയർമാനും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ഡേവിഡ് സാമുവേൽ, ഭാര്യ ബിനി എസ് സാമുവൽ എന്നിവർ ചേർന്ന് ശ്രീജയെ മോഷണക്കുറ്റം ആരോപിച്ച മർദ്ദിച്ചിരുന്നു. തല്ലിച്ചതച്ച് അവശയാക്കിയ ശേഷം ലാബിൽ പൂട്ടിയിടുകയും ചെയ്തു. ഒടുവിൽ സഹപാഠികൾ ലാബിൽ നിന്ന് അനുശ്രീയെ മോചിപ്പിക്കുകയും വീട്ടുകാരെ അറിയിച്ച് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് അമ്മ ശ്രീജ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
അനുശ്രീ ഈ കോളേജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. കോളേജ് ഹോസ്റ്റലിലെ ഒരു പെൺകുട്ടിയുടെ പണം മോഷ്ടിച്ചു എന്നാരോപിച്ചാണ് ചെയർമാനും ഭാര്യയും മർദ്ദിച്ചതെന്ന് അനുശ്രീ പറയുന്നു. എന്നാൽ പെൺകുട്ടിയുടെ പണം താൻ മോഷ്ടിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
'ഹോസ്റ്റലിൽ മോഷണമുണ്ടായ ദിവസം ഞാൻ അഞ്ഞൂറ് രൂപ തൊട്ടടുത്തെ ബേക്കറിയിൽ ഏൽപ്പിച്ചിരുന്നു. എന്റെ സുഹൃത്ത് വരും അപ്പോൾ കൊടുക്കാനായിട്ടായിരുന്നു അത്. എന്റെ മൊബൈൽ റീചാർജ്ജ് ചെയ്യുവാനും സുഹൃത്തിന് രൂപ കടം വേണമെന്നും പറഞ്ഞിരുന്നു. എന്നെ വിവാഹം കഴിക്കാൻ പോകുന്ന ചേട്ടൻ എനിക്ക് അയച്ച് തന്ന രൂപയായിരുന്നു അത്.
ഞാൻ ബേക്കറിയിൽ രൂപ ഏൽപ്പിച്ച വിവരവും ഹോസ്റ്റലിൽ നിന്നും പണം കാണാതായതും കൂട്ടിച്ചേർത്ത് ഞാനാണ് മോഷ്ടിച്ചതെന്ന് ആരോപിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് എന്നെ ചെയർമാൻ വിളിപ്പിച്ചത്. ചെയർമാന്റെ മുറിയിൽ വച്ച് കുറേ ഭീഷണിപ്പെടുത്തി. ഒടുവിലാണ് ചെയർമാന്റെ ഭാര്യ വന്ന് എന്നെ കടന്ന് പിടിച്ചതും മർദ്ദനമേൽക്കുന്നതും.' - താൻ നേരിട്ട പീഡനങ്ങളോർത്ത് നിറകണ്ണുകളോടെ അനുശ്രീ പറയുന്നു.
തലയ്ക്ക ഇരുവശവും മർദ്ദിച്ചു. അടിവയറ്റിൽ ചവിട്ടി. മൂത്രം പോകുമ്പോൾ നല്ല വേദനയുണ്ട്. കഴുത്തിന് കിട്ടിയ അടിമൂലം ഡോക്ടർമാർ കോളർ ഇടണമെന്ന് പറഞ്ഞിരിക്കുകയാണ്. അവിടെ എന്റെ സഹപാഠികൾക്കും ക്രൂരമായ പീഡനങ്ങളാണ് ഏൽക്കുന്നത്. അവർക്കൊക്കെ പുറത്ത് പറയാൻ പേടിയാണ്. മാനേജ്മെന്റിന്റെ കൊള്ളരുതായകകൾ ചൂണ്ടിക്കാണിച്ച് പ്രതികരിക്കുന്നവരെ ഇന്റേണൽ മാർക്ക് കുറച്ച് പരീക്ഷക്ക് തോൽപ്പിച്ചാണ് പ്രതികാരം. കൂടാതെ മോശമായ ആഹാരം നൽകിയും അസഭ്യങ്ങൾ പറഞ്ഞുമെല്ലാം പീഡിപ്പിക്കാറുണ്ടെന്നും അനുശ്രീ പറയുന്നു. അനുശ്രീയുടെ അമ്മ ശ്രീജയുടെ പരാതിയിൽ പൊലീസ് കൊട്ടാരക്കര സ്വദേശിയായ കോളേജ് ചെയർമാൻ ഡേവിഡ് സാമുവലിനെതിരെ കേസെടുത്തിട്ടുണ്ട്.